ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശികളായ മൂന്നു പേർക്കെതിരെയാണ് ഐപിസി 153എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. പ്രകോപനപരമായി പോസ്റ്റിട്ടെന്നാരോപിച്ചാണ് കേസ്. ബാബരി വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മഞ്ചേരി സ്വദേശി വാഹിദ് ബിൻ മുഹമ്മദ്, പെരിന്തൽമണ്ണ താഴെക്കോട് സ്വദേശി പൊനിയിൽ തൊട്ടിപ്പറമ്പിൽ താജുദ്ദീൻ, പാണ്ടിക്കാട് സ്വദേശി ജഷീർ മെഹവിഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടെന്ന […]
Author: Tomy Thondamkuzhy
പമ്പയില്‍ ഇത്തവണയും വാഹന പാര്‍ക്കിങ് സൌകര്യമുണ്ടാകില്ല
ശബരിമല തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് ഇത്തവണയും പമ്പയിൽ വാഹന പാർക്കിങ്ങ് ഉണ്ടാവില്ല. കഴിഞ്ഞ തവണത്തെപ്പോലെ നിലയ്ക്കലാകും വാഹനങ്ങൾ പാർക്ക് ചെയ്യുക. അതെ സമയം വേണ്ടത്ര പാർക്കിങ്ങ് സൗകര്യം നിലയ്ക്കൽ ഒരിക്കിയിട്ടുമില്ല. ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ വേണ്ടത്ര പാർക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടില്ല. കഴിഞ്ഞ തീർത്ഥാടന കാലത്ത് നിലയ്ക്കലിൽ മാത്രം ഒരു ലക്ഷം വാഹനങ്ങൾ എത്തിയെന്നാണ് കണക്ക്. നിലവിലെ സാഹചര്യത്തിൽ 10,000 വാഹനം മാത്രമാണ് നിലയ്ക്കലിൽ ഒരു സമയം പാർക്ക് ചെയ്യാൻ കഴിയുക. കൂടുതൽ പാർക്കിങ്ങ് സൗകര്യം ദേവസ്വം […]
സ്വിസ്സ് മലയാളികളുടെ “ദിവ്യ താരകം “ക്രിസ്‌തുമസ് ആൽബത്തിന്റെ ഷൂട്ടിംഗ് ബാസലിൽ പുരോഗമിക്കുന്നു .
സൂറിച്ച്: ആഴമുള്ള വരികളും, ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഭക്തി സാന്ദ്രമായ ഈണങ്ങളുമായി സ്വിസ്സ് മലയാളികളായ ടോം കുളങ്ങരയും, ബാബു പുല്ലേലിയും ക്രിസ്മസിനായി ഒരുക്കുന്ന ദിവ്യതാരകം എന്ന ആല്‍ബത്തിന്റെ ദൃശ്യാവിഷ്‌കാരം സ്വിറ്റസർലണ്ടിലെ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഷൂട്ടിങ് ബാസലിൽ പുരോഗമിക്കുന്നു . ഈ വര്‍ഷത്തെ ക്രിസ്മസിനോട് അനുബന്ധിച് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ലോകമലയാളികൾക്കായി അണിയിച്ചൊരുക്കുന്ന ക്രിസ്‌മസ് സമ്മാനമാണ് ഈ സംഗീതശിൽപ്പം . സ്വിസ് ബാബു എന്ന് അറിയപ്പെടുന്ന ബാബു പുല്ലേലി സംഗീതം നല്‍കിയ ആല്‍ബത്തിലെ ഗാനം രചിച്ചിരിക്കുന്നത് സാഹിത്യകാരൻ, നാടക രചയിതാവു്, സംവിധായകൻ […]
ബാബരി കേസ് വിധി: തെളിയുന്നത് ജുഡീഷ്യറിയുടെ സുതാര്യതയെന്ന് പ്രധാനമന്ത്രി
ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധിയിലൂടെ വെളിവാകുന്നത് ജുഡീഷ്യറിയുടെ സുതാര്യതയും ദീർഘവീക്ഷണവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് തർക്കവും സൗഹാർദപൂർവമായി പരിഹരിക്കാൻ കഴിയുമെന്ന് വെളിവാക്കുന്നതാണ് കോടതിവിധിയെന്നും നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്നും മോദി ട്വീറ്റ് ചെയ്തു. ‘അയോധ്യവിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിപഞ്ഞിരിക്കുന്നു. ഈ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണരുത്. രാംഭക്തിയാവട്ടെ റഹീംഭക്തിയാവട്ടെ നമ്മൾ രാഷ്ട്രഭക്തിയുടെ ആത്മാവ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നത് അത്യന്താപേക്ഷിതമാണ്. സമാധാനവും സൗഹാർദവും പുലരട്ടെ…’ സുപ്രീംകോടതിയുടെ അയോധ്യവിധി ശ്രദ്ധേയമാണ്. കാരണം: നിയമത്തിന്റെ […]
തിരുവനന്തപുരം ആലംകോട്ട് ലോറിയും കാറും കൂട്ടിയിടിച്ചു; നാല് മരണം
തിരുവനന്തപുരം:ആലംകോട് കൊച്ചുവിളയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് സംഭവം. കണ്ടെയ്‌നര്‍ ലോറിയും മാരുതി ആള്‍ട്ടോയുമാണ് കൂട്ടിയിടിച്ചത്.മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറി,കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
മുഖ്യമന്ത്രിയാവാനൊരുങ്ങി മമ്മൂട്ടി; പിണറായ്ക്ക് കൈകൊടുത്ത് മെഗാസ്റ്റാര്‍
മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മമ്മൂട്ടി കേരള മുഖ്യമന്തിയുടെ വേഷത്തിലെത്തുന്ന ‘വണ്‍’ എന്ന സിനിമയുടെ ചിത്രീകരണം പൂരോഗമിക്കുന്നതിനിടയിലാണ് സര്‍ശനം. മുഖ്യമന്ത്രി തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സ്പൂഫ് […]
ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍, കേരളം തമിഴ്നാടിനെ തകര്‍ക്കുന്നു
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് കേരളം എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. ദക്ഷിണ മേഖല യോഗ്യതാ റൗണ്ടില്‍ ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തമിഴ്നാടിനെ നേരിടുന്ന കേരളം ആദ്യ പകുതി കഴിയുമ്ബോള്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്. ഇന്ന് ഫൈനല്‍ റൗണ്ടിലേക്ക് കടക്കാന്‍ ഒരു സമനില മതിയായിരുന്ന കേരളം പക്ഷെ വിജയിക്കാന്‍ തന്നെയാണ് ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കത്തില്‍ വിഷ്ണു ആണ് കേരളത്തെ മുന്നില്‍ എത്തിച്ചത്. പിന്നാലെ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് യുവതാരം ജിതിന്‍ എം എസിന്റെ പ്രകടനമാണ് […]
‘മാമാങ്കം’: ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാമാങ്കത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ 400ന് മുകളില്‍ തീയറ്ററുകള്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് ചെയ്യാന്‍ ആണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ […]
ബാബരി വിധി വേദനാജനകവും ദുഃഖകരവുമെന്ന് ജമാഅത്തെ ഇസ്ലാമി
ബാബരി വിധി വേദനാജനകവും ദുഃഖകരവുമെന്ന് ജമാഅത്തെ ഇസ്ലാമി. നിയമപരമായും ജനാധിപത്യപരമായും കഴിയുന്നത് സുന്നി വഖഫ് ബോർഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിധിയെ മാനിക്കണം, സാമുദായിക സൗഹാർദ്ദം തകർക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അമീർ എം.ഐ അബ്ദുൾ അസീസ് പറഞ്ഞു. കോടതി വിധിയെ മാനിക്കുന്നുവെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. വിജയിച്ചവർ ആഹ്ലാദിക്കുകയും പരാജയപ്പെട്ടവർ അവിവേകം കാണിക്കുകയും ചെയ്യരുത്. രാജ്യത്ത് സമാധാനം വേണം. ജയ പരാജയത്തിന് മുകളിലാണ് രാജ്യത്തിന്റെ അഖണ്ഡതയെന്നും കാന്തപുരം പറഞ്ഞു.
ബാബരി കേസിലെ സുപ്രിം കോടതി വിധിയോട് സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി
ബാബരി കേസിലെ സുപ്രിം കോടതി വിധിയോട് സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് സംയമനത്തോടെയാണ് നമ്മള്‍ പ്രതികരിച്ചത്. അന്ന് പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും കേരളത്തിലുണ്ടായിട്ടില്ല. പ്രകോപനപരമായ പ്രതികരണങ്ങള്‍ ഉണ്ടാകരുത്. സുപ്രിം കോടതിയുടേത് അന്തിമ വിധിയാണ്. അതുകൊണ്ട് സമാധാനപരമായി പ്രതികരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.












