പഞ്ചായത്തുകളുടെ ധനവിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരിടത്തും വികസന പദ്ധതികള്‍ തടസപ്പെട്ടിട്ടില്ലെന്നും പദ്ധതി വിഹിതം 20 ശതമാനം കൂട്ടിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചെന്ന് കാണിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മന്ത്രയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷം ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തി. മന്ത്രി സഭയെ തെറ്റിദ്ദരിപ്പിക്കുകയാണെന്നും ഫണ്ട് വിഹിതം കൂട്ടിയെന്ന് പറയുന്നത് കളവാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് ധനമന്ത്രിയുടെ വിശദീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി […]
Author: Tomy Thondamkuzhy
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു
മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11, 12 ദിവസങ്ങളില്‍ പൊളിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊളിക്കലിന് മുന്നോടിയായി 200 മീറ്റര്‍ പരിധിയിലുള്ളവരെ മാറ്റി താമസിപ്പിക്കും. മൂന്ന് കെട്ടിടങ്ങളാണ് ആദ്യ ദിവസം പൊളിക്കുക. അതേ സമയം മരട് ഫ്ലാറ്റ് കേസിൽ വിജിലൻസ് നടപടി തുടങ്ങി. മുൻ പഞ്ചായത്ത് സെക്രട്ടറി അഷ്റഫിന്‍റെ അറസ്റ്റ് മൂവാറ്റുപുഴ സബ് ജയിലിലെത്തി വിജിലന്‍സ് രേഖപ്പെടുത്തി. നേരത്തെ അഷ്റഫിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു
പി.എസ്.സി പരീക്ഷാ തട്ടിപ്പ്; മൂന്ന് പേര്‍ക്കെതിരെ കൂടി കേസെടുത്തു
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ക്കെതിരെ കൂടി കേസ് എടുത്തു. രതീഷ് ടി.എസ്, ലാലു രാജ്, എബിന്‍ പ്രസാദ് എന്നിവര്‍ക്കെതിരെയാണ് കേസ്. വ്യാജ രേഖ ചമച്ചതിന് പൊലീസുകാരന്‍ ഗോകുല്‍ വി.എമ്മിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസ് എടുത്തു. പരീക്ഷസമയത്ത് ഡ്യൂട്ടിയില്‍ നിന്നും അവധിയെടുത്ത് പ്രതികളെ സഹായിക്കുകയും വ്യാജരേഖ ചമച്ച് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നെന്ന് കാണിക്കുകയും ചെയ്തതിനാണ് ഗോകുലിനെതിരെ പുതിയ എഫ്.ഐ.ആര്‍ ചുമത്തിയിരിക്കുന്നത്. ഇതോട് കൂടി കേസിലെ പ്രതികളുടെ എണ്ണം ഒമ്പതായി.
വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍
വാളയാർ കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധിക്കെതിരെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും. വിധി റദ്ദാക്കണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീല്‍ നൽകുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സാമുഹ്യ പ്രവർത്തകർ നൽകിയ പൊതുതാൽപര്യ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു. അപ്പീല്‍ നൽകിയാൽ എതിർക്കേണ്ടതില്ലെന്നാണ് സർക്കാറിന്റെ നിലപാട്.
ജയസൂര്യയുടെ തൃശൂര്‍ പൂരം; കൊടിയേറ്റം പ്രഖ്യാപിച്ചു
ജയസൂര്യയെ നായകനാക്കി രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയാണ് വസ്ത്രാലംഗാരം. ദീപു ജോസഫാണ് എഡിറ്റിങ്. പ്രശാന്ത് വേലായുധനാണ് ഛായാഗ്രഹണം. തൃശൂര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരു മാസ് എന്‍റര്‍ടെയിനര്‍ […]
ബംഗ്ലാദേശിനെതിരായ ട്വന്റി-ട്വന്റി പരമ്പര ഇന്ത്യക്ക്
ബംഗ്ലാദേശിനെതിരായ ട്വന്റി-ട്വന്റി പരമ്പര ഇന്ത്യക്ക്. നാഗ്പൂരില്‍ ബംഗ്ലാദേശിനെ 30 റണ്‍സിന് തോല്‍പ്പിച്ചു. ട്വന്റി-ട്വന്റിയിലെ ഏറ്റവും മികച്ച ബൌളിങ് പ്രകടനം കാഴ്ചവെച്ച ദീപക് ചഹാറാണ് മത്സരത്തിലെയും പരമ്പരയിലെയും താരം. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 30 റണ്‍സ് അകലെ കൂടാരം കയറി. നാല് പന്ത് ബാക്കിനില്‍ക്കെ 144ന് ഓള്‍ ഔട്ട്. ഹാട്രിക് അടക്കം ആറ് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറാണ് കടുവകളെ തകര്‍ത്തത്. വെറും 7 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ചഹാറിന്റെ 6 വിക്കറ്റ് […]
ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു
കനത്ത നാശം വിതച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിലുമായി നാശം വിതച്ച കാറ്റില്‍ 13 പേരാണ് മരിച്ചത്. ബംഗ്ലാദേശില്‍ 21 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലും ഒഡിഷയും കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. അടുത്ത പന്ത്രണ്ട് മണിക്കൂറിനകം കാറ്റിന്റെ തീവ്രത ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബുൾബുൾ ബംഗാൾ തീരം വിട്ടതോടെ […]
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; ശിവസേന എന്‍.ഡി.എ വിടുന്നു
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചതോടെ സര്‍ക്കാര്‍ രൂപികരണ ചര്‍ച്ചകള്‍ സജീവമാക്കി പാര്‍ട്ടികള്‍. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഇന്ന് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ബിജെപിയുമായുള്ള സഖ്യം അവസാനിച്ചതോടെ ശിവസേന എന്‍ഡിഎ വിടും. ഒപ്പം ശിവസേന നേതാവ് അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു. ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ക്ക് മുമ്പില്‍ വ്യക്തമാക്കിയതോടെ ശിവസേനക്ക് വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. കോണ്‍ഗ്രസിനെയം എന്‍സിപിയേയും ഉള്‍ക്കൊണ്ട് വേണം സര്‍ക്കാര്‍ രൂപികരിക്കാന്‍. ശിവസേനക്ക് 56ഉം എന്‍സിപിക്കും കോണ്‍ഗ്രസിനും 54, 44 […]
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എന്‍ ശേഷന്‍ വിടവാങ്ങി
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ.ശേഷൻ അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ ആൾവാർപേട്ടിലെ വസതിയിൽ ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നൂ. ഭാര്യ വിജയലക്ഷ്മി 2018 മാർച്ചിൽ മരിച്ചതിനു ശേഷം ഒരു ബന്ധുവിനൊപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ബസന്ത് നഗറിലെ ശ്മശാനത്തിൽ നടക്കും.
സുധാകരൻ – ഐസക് പോര് സര്‍ക്കാരിന് തലവേദനയാകുന്നു
മന്ത്രിമാരായ ജി.സുധാകരന്‍റെയും തോമസ് ഐസക്കിന്‍റെയും പോര് സർക്കാരിനും സിപിഎമ്മിനും തലവേദനയാകുന്നു. കിഫ്ബിക്കെതിരായ സുധാകരന്‍റെ കടന്നാക്രണമാണ് ഭിന്നതയെ പുതിയ തലത്തിലെത്തിച്ചിരിക്കുന്നത്. ആലപ്പുഴയിലെ സിപിഎമ്മിനുളളിലെ ഗ്രൂപ്പ് പോരും ഇതോടെ സജീവമായി. സുധാകരൻ – ഐസക് വിഭാഗങ്ങളുടെ ഗ്രൂപ്പ് പോര് ആലപ്പുഴയിലെ സിപിഎമ്മിനുളളിൽ നേരത്തെ തന്നെ പ്രതിസന്ധി തീർത്തിരുന്നു. ഒരിടവേളക്ക് ശേഷം അരൂർ തെരഞ്ഞെടുപ്പോടെ ഇത് വീണ്ടും കനത്തു. തോൽവിക്ക് കാരണം സുധാകരന്‍റെ പൂതന പരാമർശമാണെന്നായിരുന്നു മറുവിഭാഗത്തിന്‍റെ പ്രചാരണം. ഇതിന് മറുപടിയെന്നോണമാണ് ഐസക്കിനേയും ധനവകുപ്പിനേയും പ്രതിസ്ഥാനത്ത് നിർത്തി കഴിഞ്ഞ ദിവസം ജി.സുധാകൻ […]












