India Kerala

വിദ്യാര്‍ഥികളുടെ മാവോയിസ്റ്റ് ആഭിമുഖ്യം തിരിച്ചറിയുന്നതില്‍ വീഴ്ച പറ്റി; യു.എ.പി.എ ചുമത്തിയത് തെറ്റെന്നും സി.പി.എം

കോഴിക്കോട് പന്തീരങ്കാവിൽ യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സി.പി.എം ജനറൽ ബോഡി യോഗങ്ങൾ. ലോക്കൽ കമ്മിറ്റി ജനറൽ ബോഡി യോഗങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. അതേസമയം യു.എ.പി.എ ചുമത്തിയ നടപടി തെറ്റാണെന്ന സി.പി.എം നിലപാട് റിപ്പോർട്ടിങ്ങിൽ ആവർത്തിച്ചു. അലനും താഹയും മാവോയിസ്റ്റ് അനുകൂല പരിപാടികളില്‍ പങ്കെടുത്തെന്നാണ് സി.പി.എം കണ്ടെത്തല്‍. ഇവരുടെ മാവോയിസ്റ്റ് ആഭിമുഖ്യം തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ചെന്നും സി.പി.എം വിലയിരുത്തി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം സൌത്ത് ഏരിയ കമ്മിറ്റി ചുമതലപ്പെടുത്തിയ […]

India National

രാജ്യത്തെ ഐ.ടി കമ്പനികളും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍

രാജ്യത്തെ ഐ.ടി കമ്പനികള്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് റിപ്പോര്‍ട്ട്. ഐ.ടി വമ്പന്മാരായ കോഗ്‌നിസാന്റും ഇന്‍ഫോസിസും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സാമ്പത്തിക വര്‍ഷം അടുത്ത പാദത്തിലേക്ക് കടക്കുമ്പോഴേക്കും രാജ്യത്തെ ആകെ ഐ.ടി തൊഴിലാളികളില്‍ അഞ്ചുമുതല്‍ എട്ട് ശതമാനം വരെ ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഐ.ടി കമ്പനികളിലെ 10,000 മുതല്‍ 20,000 തൊഴിലാളികള്‍ പുറത്താവുമെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. കൊഗ്‌നിസന്റും ഇന്‍ഫോസിസും പുറത്താക്കല്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ആകെ തൊഴിലാളികളുടെ എണ്ണം 12,000ത്തിലേക്ക് ചുരുക്കാനാണ് കൊഗ്‌നിസന്റിന്റെ തീരുമാനം. ഇന്‍ഫോസിസ് […]

India National

മുന്‍ ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ജാർഖണ്ഡിലെ ബാർഹി നിയോജകമണ്ഡലത്തിൽ നിന്നുള്ള മുൻ ബി.ജെ.പി എം‌.എൽ.‌എ ഉമാ ശങ്കർ അകേല കോൺഗ്രസിൽ ചേർന്നു. എ.ഐ.സി.സിയുടെ ചുമതലയുള്ള ആര്‍.പി.എന്‍ സിങ്, ജാര്‍ഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രാമേശ്വർ ഒറോണ്‍, ഹജരിബഗ് ജില്ലാ കോൺഗ്രസ് നേതാവ് ദേവ്‍രാജ് കുശ്വാഹ എന്നിവരുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് അകേല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബർഹി നിയമസഭാ സീറ്റിൽ നിന്ന് ബി.ജെ.പി ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് അകേല […]

India National

ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചു

ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച് പത്തിലേറെ പേര്‍ക്ക് പരിക്ക്. കച്ചെഗുഡ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. എം.എം.ടി.എസ് ട്രെയിനും കൊങ്കു എക്സ്‍പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കൊങ്കു എക്സ്‍പ്രസിലേക്ക് എം.എം.ടി.എസ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. സിഗ്നല്‍ സംവിധാനത്തിലെ തകരാരാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴി കടന്നു പോകേണ്ട നിരവധി ട്രെയിനുകളുടെ സര്‍വീസ് അവതാളത്തിലായി. ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്നും ചിലത് വൈകുമെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

India Kerala

ചങ്ങനാശേരി നഗരസഭ ഭരണം; കേരള കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം

ചങ്ങനാശേരി നഗരസഭാ ഭരണത്തെ ചൊല്ലി കേരള കോൺഗ്രസ് ജോസ് കെ മാണി – ജോസഫ് വിഭാഗങ്ങൾ തമ്മിൽ പുതിയ തര്‍ക്കം. ജോസ് കെ മാണി വിഭാഗക്കാരനായ ചെയർമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പി.ജെ ജോസഫ് കത്ത് നൽകി. ചെയർമാൻ രാജിവെച്ചില്ലെങ്കിൽ അച്ചടക്കനടപടി ഉൾപ്പെടെ ഉണ്ടാകുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. യുഎഫിലെ ധാരണപ്രകാരം ആഗസ്റ്റിൽ ജോസ് വിഭാഗക്കാരനായ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജി വെക്കേണ്ടതാണ്ട്. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും ഇതിന് ലാലിച്ചൻ വഴങ്ങിയില്ല. ഇതോടെയാണ് പി.ജെ ജോസഫ് രേഖാമൂലം കത്ത് നൽകിയത്. […]

India Kerala

ബാബരി വിധി നിരാശാജനകമെന്ന് മുസ്‍ലിം ലീഗ്

ബാബരി മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധി നിരാശാജനകമായിരുന്നെന്ന് മുസ്‍ലിം ലീഗ്. ധാരാളം വെെരുദ്ധ്യങ്ങളുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. തുടർ നടപടികളെ പറ്റി പരിശോധിക്കുമെന്നും പാണക്കാട് ചേർന്ന ലീഗിന്റെ ഉന്നതതല യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു. വിധി വന്ന ശേഷം മുസ്‍ലിം സമുദായം കാണിച്ച പക്വമായ സമീപനം പ്രശംസയർഹിക്കുന്നതാണ്. കോടതി നിർദേശിച്ച സ്ഥലം സ്വീകരിക്കണമോ എന്ന കാര്യമടക്കം മുസ്‍ലിം പേഴ്സനൽ ലോ ബോർഡുമായും സമാന ചിന്തയുള്ള മറ്റു സംഘടനകളുമായും ചേർന്ന് ആലോചിക്കുമെന്നും […]

Entertainment Kerala

ആശങ്കകളെ സിക്സര്‍ പറത്തി രണ്‍വീര്‍; ഇത് കപില്‍ തന്നെയെന്ന് ആരാധകര്‍!

ഇന്ത്യയുടെ ആദ്യലോകകപ്പ് വിജയത്തിന്‍റെ കഥ പറയുന്ന ’83’ ന്‍റെ രണ്‍വീര്‍ പുറത്തു വിട്ട ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. കപിലുമായ് രൂപസാദൃശ്യം നന്നേ വ്യത്യാസമുള്ള രണ്‍വീര്‍ ഈ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കും എന്ന സംശയം ക്രിക്കറ്റ്-സിനിമാപ്രേമികളുടെ നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ ആശങ്കകളെ ഒക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് രണ്‍വീര്‍ ’83’ ലെ തന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. ഒറ്റക്കാലില്‍ നിന്ന് കൂറ്റന്‍ അടി പായിക്കുന്ന കപിലിന്‍റെ മുഖമുദ്രയായ നടരാജന്‍ ഷോട്ടാണ് രണ്‍വീര്‍ പുറത്ത് വിട്ട ചിത്രത്തിലുള്ളത്. കപിലിനെ […]

Entertainment Kerala

സിനിമയില്‍ തന്‍റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് സുപ‍ര്‍ണ

മലയാള സിനിമയിൽ തന്‍റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് നടി സുപ‍ര്‍ണ. ദുഃഖകരമാണത്. തനിക്ക് അത്തരമൊരു ദുരനുഭവമുണ്ടായിട്ടില്ല. പുരുഷ കേന്ദ്രീകൃതമാണ് ഇന്നും സിനിമ. സിനിമയിലെ വനിതാകൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നുവെന്നും സുപര്‍ണ പറഞ്ഞു. വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സുപര്‍ണ, ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. ഇപ്പോഴത്തെ പ്രായത്തിന് അനുയോജ്യമായ സിനിമകൾ ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. ഇതുവരെ പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ 30 വർഷത്തിന് ശേഷവും മലയാളികൾ തന്നെ ഇഷ്ടപ്പെടുന്നെന്നും […]

Cricket Sports

സച്ചിന്റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഷഫാലി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന ആഭ്യന്തര മത്സരം കാണാന്‍ അച്ഛന്റെ കയ്യില്‍ തൂങ്ങി ബന്‍സി ലാല്‍ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു ഷഫാലി വര്‍മ. അന്ന് ഒമ്പതുകാരിയായ അവളെ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു. ആര്‍ത്തിരമ്പുന്ന കാണികള്‍ക്കിടയില്‍ അവളുടെ ശബ്ദവും മുഴങ്ങി. സച്ചിന്‍…. സച്ചിന്‍…. 2013 ലായിരുന്നു തന്റെ ഹീറോയുടെ കളി കാണാന്‍ അവള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഇരുന്നത്. ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ഷഫാലിയുടെ സ്ഥാനം കാണികള്‍ക്കിടയിലല്ല, പകരം മൈതാനത്താണ്. ഇന്ത്യന്‍ വനിതാ ടീമില്‍ അംഗം. ഇന്ന് അവള്‍ക്ക് പ്രായം 15 വയസും […]

India Kerala

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് ഗതാഗതമന്ത്രിയും നിയമസഭയെ രേഖാമൂലം അറിയിച്ചു. മുല്ലപ്പെറിയാറില്‍ പുതിയ ഡാമിനായി തമിഴ്‌നാടുമായി ധാരണയിലെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദിസംയോജനപദ്ധതിയോടുള്ള ശക്തമായ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. പദ്ധതി വലിയ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കും. എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടാന്‍ ആലോചിക്കുന്നുണ്ടോയെന്ന് എം.സ്വരാജാണ് […]