ദിലീപിനോടൊപ്പം തമിഴ് നടന്‍ അര്‍ജുനും ചിത്രം ജാക്ക് & ഡാനിയേല്‍’ നവംബര്‍ 14ലിന് തീയേറ്ററുകളില്‍ എത്തുന്നു . ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക.
Author: Tomy Thondamkuzhy
മരട് കേസ്; നാല് ഫ്ളാറ്റുകളുടെ അഞ്ചു ടവറുകള്‍ നിലംപതിക്കാന്‍ ഇനി കൃത്യം രണ്ടുമാസം
കൊച്ചി : തീരപരിപാലന നിയമം(സി.ആര്‍.ഇസഡ്.) ലംഘിച്ച് മരടില്‍ പണിത നാല് ഫ്ളാറ്റുകളുടെ അഞ്ചു ടവറുകള്‍ നിലംപതിക്കാന്‍ ഇനി കൃത്യം രണ്ടുമാസം മാത്രം. ഇവ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ വേണ്ടത് 1600 കിലോ സ്ഫോടകവസ്തുക്കള്‍. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുക. ഒറ്റദിവസം സ്ഫോടനം നടത്തി നാല് ഫ്ളാറ്റുകളും തകര്‍ക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതികസമിതിയുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. ഇതു സാഹസമാണെന്നും മൂന്നുദിവസമായി നടത്തണമെന്നും പെട്രോളിയം ആന്‍ഡ് എക്സ്‌പ്ലൊസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍(പെസോ) നിലപാടെടുത്തു. ഇന്ദോറില്‍നിന്നുള്ള സ്ഫോടന വിദഗ്ധന്‍ ശരത് […]
സംസ്ഥാനത്ത് ഒരു ദിവസം റോഡ് അപകടങ്ങളില്‍ മരിയ്ക്കുന്നവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത് : റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസം റോഡ് അപകടങ്ങളില്‍ മരിയ്ക്കുന്നവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത്. കേരളത്തിലെ റോഡുകളില്‍ ദിവസവും 11ഓളം മനുഷ്യ ജീവനുകള്‍ പൊലിയുന്നതായാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷത്തെ ഒന്‍പത് മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്ന് ശതമാനം അപകടം വര്‍ധിച്ചു. മരണന നിരക്കില്‍ 4.3ശതമാനമാണ് വര്‍ധനയുണ്ടായിരിക്കുന്നത്.. 2019 ജനുവരി മുതല്‍ സെപ്തംബര്‍ 30 വരെയുള്ള അപകട- മരണ നിരക്കുകള്‍ 2017, 2018 വര്‍ഷങ്ങളിലേതുമായി താരമത്യം ചെയ്തുള്ള പൊലീസിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. 2019 […]
മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്.!
മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്നതായി സൂചന. ബിജെപി, ശിവസേന എന്നീ പാര്‍ട്ടികള്‍ക്കു സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്കിയ സമയപരിധി അവസാനിച്ചു കഴിഞ്ഞു. ഇപ്പോള്‍ എന്‍സിപിക്കാണ് ഗവര്‍ണര്‍ അവസരം നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം തങ്ങള്‍ക്കില്ലെന്ന് എന്‍സിപി അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപിയും സര്‍ക്കാര്‍ രൂപീകരണത്തില്‍നിന്നു പിന്മാറുകയാണെങ്കില് നാലാമത്തെ കക്ഷിയായ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചേക്കും. അതല്ലെങ്കില്‍ എന്‍സിപിയുടെ മറുപടിക്കുശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ചൊവ്വാഴ്ച കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യും. അങ്ങനെയെങ്കില്‍ ചൊവ്വാഴ്ച വൈകിട്ടോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി […]
ലതാ മങ്കേഷ്‌കറുടെ നില അതീവ ഗുരുതരം! വെന്റിലേറ്ററില്‍…
ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്ബാടി ലത മങ്കേഷ്കറുടെ നില അതീവഗുരുതരം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിയഗായികയുടെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിന്റെ സഹായം തേടിയിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂമോണിയ്ക്ക് പുറമേ, ലെഫ്റ്റ് വെന്‍ട്രിക്യൂലറിന്റെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ശ്വാസതടസമായി ലതാ മങ്കേഷ്കറിനെ മുംബൈയിലെ ബ്രീച്ച് ക്യാന്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കുറച്ച് മണിക്കൂറിനകം തന്നെ പ്രിയ ഗായികയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടായിരുന്നു, ഇത് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ […]
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: എന്‍.സി.പിക്ക് ഇന്ന് രാത്രി 8.30 വരെ സമയം
18 ദിവസമായി തുടരുന്ന ഭരണ പ്രതിസന്ധിക്കൊടുവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവസരം എന്‍.സി.പിക്ക് ലഭിച്ചു. നിശ്ചിത സമയത്തിനകം പിന്തുണ തെളിയിക്കാന്‍ ശിവസേനക്ക് കഴിയാതെ പോയതോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി എന്‍.സി.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനക്ക് പിന്തുണ നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ എന്‍.സി.പി – കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സംയുക്തയോഗം ചേരും. എന്‍.സി.പിക്കും ശിവസേനക്കുമിടയില്‍ സഖ്യമായെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ വന്നെങ്കിലും ആരുടെയും പിന്തുണക്കത്ത് ഹാജരാക്കാന്‍ ശിവസേനക്കായില്ല. മഹാരാഷ്ട്ര ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി […]
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. 22 വയസ്സുകാരനായ ഗുണ പ്രധാന്‍ ആണ് മരിച്ചത്. പരദിപില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നയാഗഡ് ജില്ലയിലെ റാന്‍പുര്‍ സ്വദേശിയാണ് മരിച്ച യുവാവ്. ട്രക്ക് ഉടമകളുടെ സംഘടന നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ ജോലികള്‍ക്കാണ് യുവാവ് വന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച ശേഷം കിടന്നുറങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. മുറിയില്‍ നിന്ന് പുക ഉയരുന്നതുകണ്ടാണ് പോയിനോക്കിയതെന്നും അവര്‍ പറഞ്ഞു. പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് […]
മാവോയിസ്റ്റ് വേട്ടയില്‍ പൊലീസിനെതിരെ കൊലക്കുറ്റം; ഹരജി ഇന്ന് പരിഗണിക്കും
പാലക്കാട് മഞ്ചിക്കണ്ടിയിൽ മാവേയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട മണിവാസകത്തിൻെറ സഹോദരി ലക്ഷ്മിയും കാര്‍ത്തിയുടെ സഹോദരന്‍ മുരുകേശനുമാണ് ഹരജി നല്കിയത്. ത്യശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്. 2004 ഫെബ്രുവരിയില്‍ ഒഡീഷയിലെ കോരാപ്പുട്ട് ജില്ലയില്‍ നിന്ന് ആയുധശേഖരം ആക്രമിച്ച് തട്ടിയെടുത്ത എ.കെ 47 തോക്കുകളും 303 റൈഫിളുകളും ഉപയോഗിച്ചാണ് മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടതെന്നാണ് സർക്കാര്‍ കോടതിയെ അറിയിച്ചത്. മാവോയിസ്റ്റുകളുടെ മരണ കാരണം ഏറ്റുമുട്ടലാണെന്ന് […]
കൊച്ചി ഡെപ്യൂട്ടി മേയര്‍ മത്സരം നാളെ
കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് നാളെ. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷനിലെ കൗണ്‍സിലര്‍ കെ.ആര്‍ പ്രേംകുമാറാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. പ്രേംകുമാറിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനം യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഐക്യകണ്ഠേനയാണ് അംഗീകരിച്ചത്. നാളെ നടക്കുന്ന തെരെഞ്ഞടുപ്പില്‍ അട്ടിമറിയുണ്ടാകില്ലന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മേയറുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നിന്ന സ്വതന്ത്ര കൌണ്‍സിലര്‍ ഗീതാപ്രഭാകറിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതും ബി.ജെ.പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യതയുമാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
തിരുവനന്തപുരം നഗരസഭാ മേയറെ ഇന്നറിയാം
തിരുവനന്തപുരം നഗരസഭയിലെ മേയറെ ഇന്നറിയാം. രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ് നടക്കുക. മൂന്ന് മുന്നണികളും മത്സര രംഗത്തുണ്ട്. ഇടതുസ്ഥാനാര്‍ത്ഥി കെ ശ്രീകുമാറിനാണ് ജയസാധ്യത. വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് എം.എല്‍.എ ആയതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പ്. മൂന്ന് മുന്നണികളും മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ചാക്ക വാര്‍ഡ് കൌണ്‍സിലറുമായ കെ ശ്രീകുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് നഗരസഭാകക്ഷി നേതാവും പേട്ട കൌണ്‍സിലറുമായ ഡി അനില്‍കുമാറാണ് യുഡിഎഫിനെ പ്രതിനിധീകരിക്കുക. […]











