Cricket Sports

പിങ്ക് ബോളില്‍ രാത്രി പരിശീലനം നടത്താന്‍ കോഹ്‌ലിയും സംഘവും

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുന്‍പ് പിങ്ക് ബോള്‍ ഉപയോഗിച്ച്‌ രാത്രിയില്‍ പരിശീലനം നടത്താന്‍ ഒരുങ്ങി വിരാട് കോഹ്‌ലിയും സംഘവും. ഇന്ന് ഇന്‍ഡോറില്‍ വെച്ച്‌ പിങ്ക് ബോള്‍ ഉപയോഗിച്ച്‌ രാത്രിയില്‍ പരിശീലനം നടത്താനാണ് ഇന്ത്യന്‍ ടീം ഒരുങ്ങുന്നത്. കൊല്‍ക്കത്തയില്‍ നടക്കുന്ന ടെസ്റ്റിന് മുന്‍പ് പിങ്ക് ബോളില്‍ പരിചയം നേടുക എന്ന ലക്‌ഷ്യം വെച്ചാണ് ഇന്ത്യ ഇന്ത്യ ഇന്ന് ഇന്‍ഡോറില്‍ വെച്ച്‌ പരിശീലനം നടത്തുന്നത്. ഒന്നാം ടെസ്റ്റ് കഴിഞ്ഞ് രണ്ടാം ടെസ്റ്റിന് മൂന്ന് ദിവസം മാത്രം ഉള്ളതുകൊണ്ടാണ് […]

India National

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണറുടെ ശിപാര്‍ശ

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണറുടെ ശിപാര്‍ശ. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ ഭഗത് സിങ് കോഷ്യാരി റിപ്പോർട്ട് നൽകിയെന്നാണു സൂചന. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ ശിവസേനയും എന്‍.സി.പിയും ശക്തിപ്പെടുത്തിയ വേളയിലാണ് ഗവര്‍ണറുടെ നീക്കം. അതേസമയം ശിപാര്‍ശയെ കുറിച്ച് അറിയില്ലെന്നും തങ്ങള്‍ക്ക് രാത്രി എട്ടര വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും എന്‍.സി.പി അറിയിച്ചു. രാഷ്ട്രപതി ഭരണത്തിനു തീരുമാനമായാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശിവസേന പ്രതികരിച്ചു. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഇന്ന് വൈകിട്ട് എട്ടര വരെയാണ് ഗവര്‍ണര്‍ […]

India National

ബി.ജെ.പിക്ക് തിരിച്ചടി; ജാര്‍ഖണ്ഡില്‍ സഖ്യകക്ഷിയായ എല്‍.ജെ.പി ഒറ്റക്ക് മത്സരിക്കും

മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുമായുള്ള ബി.ജെ.പിയുടെ അധികാരത്തര്‍ക്കം തുടരുമ്പോള്‍ ജാര്‍ഖണ്ഡിലും പ്രതിസന്ധി ഉടലെടുക്കുന്നു. എന്‍.ഡി.എയിലെ സഖ്യ പങ്കാളിയായ എൽ.‌ജെ.‌പി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതാണ് ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുന്നത്. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 81 സീറ്റുകളിൽ 50 ലും തങ്ങളുടെ പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്നാണ് എൽ‌.ജെ‌.പി തലവന്‍ ചിരാഗ് പാസ്‍വാൻ പ്രഖ്യാപിച്ചിരിക്കുന്നത്. “ജാർഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റേതാണ്. 50 സീറ്റുകളിൽ പാർട്ടി ഒറ്റക്ക് മത്സരിക്കും. സ്ഥാനാർഥികളുടെ ആദ്യ […]

India Kerala

‘സ്പീക്കര്‍ ഇരിക്കുന്നത് ഭരണപക്ഷ ബെഞ്ചില്‍’

അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചതിനെ ചൊല്ലി സ്പീക്കർക്കെതിരെ പ്രതിപക്ഷം. ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്പീക്കർ സർക്കാരിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ആരുടെയും രാഷ്ട്രീയ ചട്ടുകമാകാൻ കഴിയില്ലെന്ന് സ്പീക്കർ പ്രതികരിച്ചു. കിഫ്ബിയിലെയും കിയാലിലെയും സി.എ.ജി ഓഡിറ്റുമായി ബന്ധപ്പെട്ടായിരുന്നു വി.ഡി സതീശൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസ്. മുൻപ് രണ്ട് തവണയും ഇന്ന് ചോദ്യോത്തരവേളയിലും വന്ന വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആശങ്ക അസ്ഥാനത്താണെന്ന് ധനമന്ത്രി വ്യക്തമാക്കിയതിനാൽ അടിയന്തര പ്രാധാന്യമില്ലെന്ന് കാട്ടി സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം ബഹളം […]

India Kerala

ബാബരി വിധിയില്‍ തുടക്കത്തില്‍ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് ലീഗ്

ബാബരി മസ്ജിദ് കേസില് വിധി വന്നതിന് തൊട്ടുപിന്നാലെ അത് സ്വാഗതം ചെയ്ത നിലപാട് തെറ്റിപ്പോയെന്ന് നേതൃയോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിധിയുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് പ്രതികരിച്ചതുകൊണ്ടാണ് അപ്പോള്‍ സ്വാഗതം ചെയ്യേണ്ടി വന്നതെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സമസ്ത അടക്കമുള്ള മുഴുവന്‍ മുസ്ലീംസംഘടനകളും വിധിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടും, അനുകൂല നിലപാട് എടുത്തതിനോടുള്ള എതിര്‍പ്പ് മുതിര്‍ന്ന നേതാക്കളടക്കം ഹൈദരലി തങ്ങളേ ധരിപ്പിച്ചിരുന്നു. ഹൈദരലി ശിഹാബ് തങ്ങളേയും, കെ.പി.എ മജീദിനേയും ഒപ്പം നിര്‍ത്തിയാണ് പാര്‍ട്ടി നിലപാട് പറഞ്ഞതെങ്കിലും ഇതിനോട് […]

India Kerala

ഗ്രൂപ്പ് തന്നെ മുഖ്യം; കെ.പി.സി.സി പട്ടിക പുറത്ത്

കെ.പി.സി.സി ഹൈകമാന്‍ഡിന് സമര്‍പ്പിച്ച ഭാരവാഹികളുടെ പട്ടിക പുറത്ത്. വര്‍ക്കിങ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ട്രഷറര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പടെ 44 പേരുടെ പട്ടികയാണ് കേന്ദ്രത്തിന് സംസ്ഥാന നേതൃത്വം കൈമാറിയത്. യുവാക്കളുടെ പ്രതിനിധ്യം രണ്ടു പേരിലും വനിതാ പ്രാതിനിധ്യം മൂന്നുപേരിലും ചുരുക്കി. കെ സുധാകരനും കൊടിക്കുന്നിലിനും പുറമെ വി.ഡി സതീശന്‍, തമ്പാനൂര്‍ രവി എന്നിവരെയാണ് വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. എ.ഐ ഗ്രൂപ്പുകളുടെ പ്രതിനിധികളാണ് രണ്ടു പേരും. എ ഗ്രൂപ്പിന്‍റെ നാലും ഐ ഗ്രൂപ്പിന്‍റെ 4 ഉം ഉള്‍പ്പെടെ […]

India Kerala

കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തി എല്‍.ഡി.എഫ്. കോര്‍പ്പറേഷന്റെ പുതിയ മേയറായി എല്‍.ഡി.എഫിന്റെ കെ ശ്രീകുമാറിനെ തെരഞ്ഞെടുത്തു. ബി.ജെ.പി സ്ഥാനാര്‍ഥി എം.ആര്‍ ഗോപനെയാണ് എൽ.ഡി.എഫ് തോല്‍പ്പിച്ചത്. വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് എം.എല്‍.എ ആയതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മുന്നണികളും മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ചാക്ക വാര്‍ഡ് കൌണ്‍സിലറുമായിരുന്നു കെ ശ്രീകുമാര്‍.

India Kerala

ശബരിമല; ശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ നവംബർ 15നകം പൂർത്തിയാക്കാൻ നിർദ്ദേശം

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ നവംബർ 15നകം പൂർത്തിയാക്കാൻ നിർദ്ദേശം. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജില്ലാ കളക്ടർ പി.ബി നൂഹാണ് നിർദ്ദേശം നൽകിയത്. ശബരിമല ഡ്യൂട്ടിയ്ക്കായി ചുമതലപ്പെടുത്തിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസവും പരിശീലനവും പൂർത്തിയായി. റോഡ്, ജലവിതരണം, ശൗചാലയം എന്നിവയുടെ നിർമ്മാണ പ്രവർത്തികളാണ് ഈ മാസം 15 ന് മുൻപ് പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. മാലിന്യ പ്രശ്നം പരിഹരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല സുരക്ഷയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ […]

Cricket Sports

പന്ത് തന്നെ തുടരുമെന്ന് ടീം ഇന്ത്യ, സഞ്ജുവിന് യോഗം വെള്ളം കൊടുക്കാന്‍

ന്യൂഡല്‍ഹി : ബംഗ്ലാദേശിനെതിരെ ട്വന്റി20 പരമ്ബരയിലും ഫോം തെളിക്കാനാകാത്ത റിഷഭ് പന്തിന് കൂടുതല്‍ അവസരം കൊടുക്കാന്‍ ടീം ഇന്ത്യയില്‍ ധാരണ. കൂടുതല്‍ അവസരം ലഭിച്ചാല്‍ ഭാവിയില്‍ പന്ത് മികവിലേക്ക് എത്തുമെന്ന് തന്നെയാണ് ടീം മാനേജുമെന്റ് ഇപ്പോഴും വിശ്വനസിക്കുന്നതത്രെ. മാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലും പന്തിന്റെ മോശം ഫോമിനെക്കുറിച്ചുളള ചര്‍ച്ച സജീവമാണെങ്കിലും സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും ഇപ്പോഴും അതത്ര കാര്യമാക്കിയിട്ടില്ല. പന്ത് നന്നായിക്കോളും എന്ന് തന്നെയാണ് മാനേജുമെന്റ് ഇപ്പോഴും വിശ്വസിക്കുന്നത്. ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരത്തിലും ടീമിലുണ്ടായിരുന്ന പന്തിന് രണ്ട് തവണ ബാറ്റേന്താന്‍ […]

Entertainment Movies

പന്ന്യനും സി.കെ ജാനുവും വെള്ളിത്തിരയിലേക്ക്

സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ആദിവാസി നേതാവ് സി.കെ ജാനുവും വെള്ളിത്തിരയിലേക്ക്. രാജന്‍ കുടുവന്‍ സംവിധാനം ചെയ്യുന്ന പസീന എന്ന ചിത്രത്തില്‍ ഇവര്‍ ദമ്പതിമാരായാണ് അഭിനയിക്കുക. സമകാലിക പ്രസക്തിയുള്ള പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കഥ കേട്ട് ഇഷ്ടം തോന്നിയാണ് സിനിമയില്‍ അഭിനിയിക്കാന്‍ സമ്മതിച്ചതെന്ന് പന്ന്യന്‍ പറഞ്ഞു. എന്നാല്‍ മുടി വെട്ടുന്ന പ്രശ്നമില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. സി.കെ ജാനുവും അഭിനയ സാധ്യതയുള്ള കഥാപാത്രമായാണ് എത്തുക. രാജേഷ് ഹെബ്ബാര്‍, ഷോബി തിലകന്‍, കുളപ്പുള്ളി ലീല, […]