Entertainment Movies

മകന്‍ വേഷമിട്ട സിനിമ കാണാന്‍ മന്ത്രി ജയരാജനെത്തി ; പടം പാർട്ടിയെ ട്രോളിയെന്ന് പ്രതിപക്ഷം

മകൻ വേഷമിട്ട നാൽപത്തിയൊന്ന് എന്ന ചിത്രം കാണാന്‍ മന്ത്രി ഇ.പി.ജയരാജൻ എംഎൽഎമാരുമായാണെത്തിയത്. എന്നാല്‍ സിനിമ മന്ത്രിയുടെ പാർട്ടിയെ ട്രോളിയെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ വിമര്‍ശിച്ചു. പാർട്ടിയെ ട്രോളിയതല്ല ചില കാര്യങ്ങളെ യാഥാർഥ്യത്തോടെ അവതരിപ്പിച്ചുവെന്ന് മന്ത്രിയുടെ മറുപടി. തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിലെ തിയേറ്ററിലെത്തിയാണ് മന്ത്രിയും എം.എല്‍.എമാരും സിനിമ കണ്ടത്. കമ്മ്യൂണിസവും യുക്തിവാദവും വിശ്വാസവുമൊക്കെ പലതരത്തില്‍ സിനിമയുടെ പ്രമേയങ്ങളായിട്ടുണ്ട്. എന്നാല്‍ അതില്‍ ശബരിമല കൂടി രംഗപ്രവേശം ചെയ്യുന്നിടത്താണ് ബിജു മേനോൻ നായകനാകുന്ന നാൽപത്തിയൊന്ന് വ്യത്യസ്ഥമാകുന്നത്. സിനിമ കണ്ട മന്ത്രിക്ക് പക്ഷേ […]

Cricket Sports

പിങ്ക് ബോളിന്റെ രുചിയറിഞ്ഞ് കോഹ് ലി, ഗില്ലിന് ബൗണ്‍സര്‍ പ്രഹരം; പതിവില്ലാതെ ത്രോഡൗണ്‍ നെറ്റ്‌സ് മാറ്റി സ്ഥാപിച്ച്‌ ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്ക് മുന്‍പായി പിങ്ക് ബോളില്‍ പരിശീലനം നടത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും. നേരത്തെ, രഹാനെ, പൂജാരെ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പിങ്ക് ബോളില്‍ നെറ്റ്‌സില്‍ വിയര്‍പ്പൊഴുക്കിയിരുന്നു. വിശ്രമം കഴിഞ്ഞ് ടെസ്റ്റ് പരമ്ബരയ്ക്കായി ടീമിനൊപ്പം ചേര്‍ന്ന ദിവസം തന്നെ പിങ്ക് ബോളില്‍ പരിശീലനം നടത്താന്‍ കോഹ് ലി തെരഞ്ഞെടുത്തു. എന്നാല്‍, നെറ്റ്‌സില്‍ ലൈറ്റ്‌സിന് കീഴിലോ, പിങ്ക് ബോളില്‍ മുഴുവന്‍ സമയമോ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയിട്ടില്ല. പേസര്‍, സ്പിന്നര്‍, ത്രോ ഡൗണ്‍സ് എന്നിങ്ങനെ […]

India National

സഖ്യചര്‍ച്ചക്കും കുതിരക്കച്ചവടത്തിനുമിടയില്‍ വിയര്‍ത്തൊഴുകി ശിവസേന

രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ആറുമാസത്തെ സമയം നല്‍കുന്നതിന് തുല്യമാണ് മഹാരാഷ്ട്രയില്‍ ധൃതിപിടിച്ച് നടപ്പിലാക്കിയ രാഷ്ട്രപതി ഭരണം. ഇതോടെ സഖ്യചര്‍ച്ചക്കും കുതിരക്കച്ചവടത്തിനുമിടയില്‍ ശിവസേന വിയര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. തുടക്കം മുതല്‍ തന്നെ ബി.ജെ.പിക്ക് അനുകൂലമായിരുന്നു ഗവര്‍ണറുടെ നീക്കങ്ങള്‍. എന്‍.സി.പിയുടെ സമയം അവസാനിക്കുന്നതിനു മുമ്പെ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ അയച്ചത് ഇതിലെ നിര്‍ണായക നീക്കമായി മാറി. കോണ്‍ഗ്രസും ശിവസേനയും തമ്മില്‍ സഖ്യമുണ്ടാവില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ കണക്കുകൂട്ടലിന് പിഴക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് ഗവര്‍ണറുടെ ഈ അപ്രതീക്ഷിത നീക്കം. ഇതോടെ ചര്‍ച്ചകള്‍ക്കും സഖ്യരൂപീകരണത്തിനും എല്ലാവര്‍ക്കും […]

India National

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് പാര്‍ട്ടികള്‍

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് പാര്‍ട്ടികള്‍. കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടി രൂപീകരിക്കുമെന്ന് ശിവസേന . വ്യത്യസ്ത ആശയങ്ങളാണെങ്കിലും ഒന്നിച്ച് പോകാനാകുമെന്നുമെന്നാണ് പ്രതീക്ഷയെന്നും സേനാ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപികരണത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് കോണ്‍ഗ്രസും എന്‍.സി.പിയും അറിയിച്ചു. ആദ്യം എന്‍.സി.പിയുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ ശിവസേനയുമായുള്ള ചര്‍ച്ചയിലേക്ക് കടക്കൂവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബി.ജെ.പിയും ഫഡ‍്നാവിസിന്റെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ശിവസേനയെ കോണ്‍ഗ്രസ് എന്‍.സി.പി […]

India Kerala

കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യത ഹരജിയില്‍ വിധി ഇന്ന്

കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യതയും ആര്‍.ടി.ഐ നിയമപരിധിയും ചോദ്യം ചെയ്തുള്ള സുപ്രധാന ഹരജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യത ചോദ്യം ചെയ്തുള്ള ഹരജിയിൽ രാവിലെ 10.30ന് ജസ്റ്റിസ് എന്‍‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. അതേസമയം ചീഫ് ജസ്റ്റിസും ജഡ്ജിമാരുടെ നിയമനവും അടക്കമുള്ളവ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് രണ്ട് മണിക്കും വിധി പറയും കൂറുമാറിയ കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി […]

India Kerala

പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയില്‍ സംവിധാനം കൊണ്ടു വരാന്‍ പി എസ് സി

പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയില്‍ സംവിധാനം കൊണ്ടു വരാന്‍ പി എസ് സി തീരുമാനം. ഇതിന് മുന്നോടിയായി എല്ലാ ഉദ്യോഗാര്‍ത്ഥികളോടും പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‍സി നിര്‍ദേശം നല്‍കി. കെല്‍ട്രോണാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്. പരീക്ഷാ ക്രമക്കേട് ഒഴിവാക്കാന്‍ പരീക്ഷാ നടത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നിന്‍റ ഭാഗമായാണ് പുതിയ നടപടിയിലേക്ക് പി എസ് സി പോകുന്നത്. ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് സംവിധാനത്തിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി കെല്‍ട്രോണുമായി പി എസ് സി ചര്‍ച്ചകള്‍ നടത്തി. പദ്ധതി […]

India Kerala

സംസ്ഥാനത്ത് നാളെ സിനിമ ബന്ദ്

സംസ്ഥാനത്ത് നാളെ സിനിമാ സംഘടനകൾ ബന്ദ് നടത്തും. വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിനിമയുടെ നിർമാണവും വിതരണവും നിർത്തിവെച്ചു കൊണ്ടാണ് വ്യാഴാഴ്ച സിനിമാ ബന്ദ് നടത്തുന്നത്. സിനിമ സംഘടനകൾ സംയുക്തമായാണ് ബന്ദ് പ്രഖ്യാപിചിരിക്കുന്നത് എന്നതിനാൽ വ്യാഴാഴ്ച സംസ്ഥാനത്ത് സിനിമ പ്രദർശനം പൂർണമായും നിലക്കും. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സൂചന ബന്ദ്. […]

India Kerala

കെ.പി.സി.സി പുനഃസംഘടനക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനം ശക്തമാകുന്നു

കെ.പി.സി.സി പുനഃസംഘടനക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനം ശക്തമാകുന്നു. യുവജനപ്രാതിനിധ്യം കുറഞ്ഞതിനെ ചൊല്ലിയാണ് കൂടുതല്‍ വിമര്‍ശനം. സാമൂഹിക മാധ്യമങ്ങളില്‍ കെ.പി.സി.സി നേതൃത്വത്തിന് നേരെ പ്രതിഷേധവും പരിഹാസവും നിറയുകയാണ്. കേരള പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് കമ്മറ്റി എന്നാല്‍ ഒരു പ്രവര്‍ത്തകന്‍ ഫേസ്ബുക്കിലെഴുതിയത്. കെ.പി.സി.സി പുനഃസംഘടനയില്‍ പരിഗണിക്കാതിരുന്ന പി പി തങ്കച്ചനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി പരിഗണിക്കണമെന്നതാണ് മറ്റൊന്ന്. മുതിര്‍ന്നവരും പരിചയ സമ്പന്നരും പാര്‍ട്ടിയെ നയിക്കട്ടെ അടുത്ത് പൊതുതെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം കിട്ടും എന്ന പരിഹസിക്കുന്നവരുമുണ്ട്. പാര്‍ട്ടി കടുത്ത പ്രതിസന്ധയില്‍ നില്ക്കുന്ന […]

India Kerala

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അട്ടിമറിക്കുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് എം.എൽ.എയായ സാഹചര്യത്തിലാണ് ആ സ്ഥാനത്തേക്ക് തെരെഞ്ഞെടുപ്പ് നടക്കുന്നത്. കൗൺസിൽ ഹാളിൽ രാവിലെ 11ന് ജില്ലാ വരണാധികാരി കൂടിയായ കലക്ടർ എസ്. സുഹാസിന്റെ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെപ്പ് നടക്കുക. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷനിലെ കൗണ്‍സിലര്‍ കെ.ആര്‍ പ്രേംകുമാറാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. മേയറെ […]

Entertainment Movies

‘സമീര്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

റഷീദ് പാറക്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സമീര്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആനന്ദ് റോഷന്‍,അനഘ സജീവ്,ചിഞ്ചു സണ്ണി,മാമുക്കോയ,നീന കുറുപ്പ്,വേണു മച്ചാട്,വിനോദ് കോവൂര്‍,പ്രദീപ് ബാലന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.