മലയാളസിനിമയുടെ അഭിനയകുലപതി മമ്മൂട്ടിയുടെ മാമാങ്കം മേക്കോവറാണ് സമൂഹമാധ്യമങ്ങളില്‍ തരംഗം. ചുവന്ന പൊട്ടും നീണ്ട മുടിയുമായി സ്ത്രൈണഭാവത്തിലെത്തുന്ന മഹാനടന്റെ ചിത്രം അന്യഭാഷകളിലെ താരങ്ങളെയും ഞെട്ടിച്ചു കഴിഞ്ഞു. എന്നാല്‍ മമ്മൂട്ടി ഇതാദ്യമല്ല സിനിമയില്‍ പെണ്‍വേഷം അവതരിപ്പിക്കുന്നത്. മീശയില്ലാതെ കണ്ണാടിവച്ച മമ്മൂട്ടിയുടെ മറ്റൊരു പെണ്‍ ഗെറ്റപ്പും ഇതിനോടൊപ്പം വൈറലാകുന്നുണ്ട്. പൊട്ടുതൊട്ട് നീണ്ട മുടിയോടുകൂടിയായിരുന്നു മമ്മൂട്ടിയുടെ ലുക്ക്. പഴയ സിനിമാലൊക്കേഷനില്‍ നിന്നുള്ള സ്റ്റില്‍ ഫോട്ടോ ആണിത്. 1983ല്‍ റിലീസ് െചയ്ത ഒന്നു ചിരിക്കൂ എന്ന സിനിമയിലാണ് പെണ്‍വേഷത്തില്‍ മമ്മൂട്ടി എത്തിയത്. പി.ജി. വിശ്വംഭരന്‍ […]
Author: Tomy Thondamkuzhy
തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ആ രണ്ട് ബോളര്‍മാര്‍ ; വെളിപ്പെടുത്തലുമായി ആഡം ഗില്‍ക്രിസ്റ്റ്
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരിലൊരാളാണ് ഓസ്ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റ്. കളിയില്‍ നിന്ന് വിരമിച്ചതിന് ശേഷവും കമന്ററി ബോക്സിലൂടെ ക്രിക്കറ്റില്‍ സജീവമായ ഗില്‍ക്രിസ്റ്റ് ഇപ്പോളിതാ കളിച്ച് കൊണ്ടിരുന്നപ്പോള്‍ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബോളര്‍മാര്‍ ആരൊക്കെയായിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനേയും, ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനേയുമാണ് കളിച്ച് കൊണ്ടിരുന്നപ്പോള്‍ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബോളര്‍മാരായി ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടുന്നത്. ക്രിക്കറ്റ് ഡോട്ട് കോം ഓസ്ട്രേലിയയോട് സംസാരിക്കവെയായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ഈ […]
പിങ്ക് ബോള്‍ ടെസ്റ്റ് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി എട്ടു മണിവരെ; കാരണം ഇതാണ്
കൊല്‍ക്കത്ത: ഇന്ത്യ – ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റിലെ ഓരോ ദിവസത്തെയും മത്സരം നേരത്തെ തുടങ്ങി രാത്രി എട്ടു മണിക്ക് അവസാനിപ്പിച്ചേക്കും. പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ മഞ്ഞുകാലം ആരംഭിച്ചതിനാല്‍ സന്ധ്യ കഴിഞ്ഞുള്ള മഞ്ഞുവീഴ്ച മത്സരത്തെ ബാധിക്കുമെന്നതിനാലാണ് ബി.സി.സി.ഐ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്. മത്സരം നേരത്തെ ആരംഭിച്ച് എട്ട് മണിക്ക് അവസാനിപ്പിക്കുന്നതു സംബന്ധിച്ചുള്ള ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ (സി.എ.ബി) അപേക്ഷ ബി.സി.സി.ഐ അംഗീകരിച്ചു. മത്സരം ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങി എട്ടുമണിക്ക് അവസാനിപ്പക്കണമെന്നായിരുന്നു സി.എ.ബിയുടെ അപേക്ഷ. നവംബര്‍ 22 […]
റഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചിൻ ആസാദ് അന്തരിച്ചു
പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ രാത്രിയിൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായിരുന്നു കൊച്ചിൻ ആസാദ്. മുഹമ്മദ് റഫി മരിച്ചതിന് ശേഷം ഓരോ വർഷവും അദ്ദേഹത്തിന്റെ ഗാനങ്ങളുമായി ആസാദ് വേദികളിലെത്തിയിരുന്നു. റാഫി ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലും മലയാളം ഗസലുകളും ആസാദിന്റെ ഷോകളിൽ ഉണ്ടായിരുന്നു. മെഹ്ബൂബ് മെമ്മോറിയൽ ഓർക്കെസ്ട്രയിലെ പ്രമുഖ ഗായകനായിരുന്ന ആസാദ്, സംഗീത സംവിധായകൻ എം. […]
മഹാരാഷ്ട്രയില്‍ ശിവസേനയുമായി കോണ്‍ഗ്രസും എന്‍.സി.പിയും നടത്തുന്ന ചര്‍ച്ചകള്‍ തുടരുന്നു
മഹാരാഷ്ട്രയില്‍ ശിവസേനയുമായി കോണ്‍ഗ്രസും എന്‍.സി.പിയും നടത്തുന്ന ചര്‍ച്ചകള്‍ തുടരുന്നു. എന്‍.സി.പിയുടെ അവസരം പാതിവഴിയില്‍ അവസാനിപ്പിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും ഒട്ടും ധൃതിയില്ലാതെയാണ് പാര്‍ട്ടികള്‍ മുന്നോട്ടു പോകുന്നത്. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനു പുറത്ത് ബി.ജെ.പിയുമായി വീണ്ടും ഒത്തുചേരാനുള്ള ശിവസേനയുടെ സാധ്യതകള്‍ വീണ്ടും ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും പരസ്യമായി അത്തരം നീക്കങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ശിവസേനയുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനേക്കാളുപരി അവരെ പിളര്‍ത്തി മഹാരാഷ്ട്രയില്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങളിലാണ് ബി.ജെ.പിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പാര്‍ട്ടി ബന്ധം സ്ഥാപിച്ച ചില എം.എല്‍.എമാരുമായി […]
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് ആര്‍.ടി.ഐ പരിധിയില്‍
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് ആര്‍.ടി.ഐ പരിധിയില്‍ വരും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റേതാണ് വിധി. രണ്ട് ജഡ്ജിമാര് വിയോജിപ്പ് അറിയിച്ചു. സുതാര്യത ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് പരിക്കേല്‍പ്പിക്കില്ലെന്ന് വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ ആര്‍.ടി.ഐ പരിധിയില്‍ ഉള്‍പ്പെടുത്തിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറലാണ് അപ്പീല്‍ നല്‍കിയത്. […]
കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ യു.ഡി.എഫിന്റെ കെ.ആര്‍ പ്രേംകുമാര്‍
കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കോൺഗ്രസ് കൗൺസിലർ കെ.ആര്‍ പ്രേംകുമാറിനെ തെരഞ്ഞെടുത്തു. 73 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ് 37 വോട്ടുകൾ നേടിയപ്പോൾ എല്‍.ഡി.എഫിന് 34 വോട്ടുകൾ ലഭിച്ചു. രണ്ട് കൗൺസിലർമാരുള്ള ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷൻ കൗണ്‍സിലറാണ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട കെ.ആര്‍ പ്രേംകുമാർ. മേയറുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നിന്ന സ്വതന്ത്ര കൌണ്‍സിലര്‍ ഗീതാപ്രഭാകറടക്കം ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്നു. ഇതോടെ പ്രതീക്ഷിച്ച 37 വോട്ടുകളും യു.ഡി.എഫിന് […]
ശബരിമല വിധി സര്‍ക്കാരിനും ഇടത് മുന്നണിക്കും നിര്‍ണ്ണായകം
ശബരിമല യുവതീ പ്രവേശനത്തിലെ വിധി സര്‍ക്കാരിനും ഇടത് മുന്നണിയ്ക്കും ഏറെ നിര്‍ണ്ണായകമാണ്.പുനപരിശോധന ഹരജികള്‍ തള്ളിയാല്‍ സര്‍ക്കാരിന്റെ വിജയമെന്ന് അവകാശപ്പെടാമെങ്കിലും മണ്ഡലകാലത്ത് സ്ത്രീകള്‍ വന്നാലുണ്ടാകുന്ന പ്രതിസന്ധിയില്‍ ആശങ്കയുമുണ്ട്. പുനഃപരിശോധന ഹരജി അംഗീകരിച്ചാല്‍ തങ്ങളുടെ നിലപാടിന്റെ വിജയമായി പ്രതിപക്ഷവും ബി.ജെ.പി ആഘോഷിക്കുകയും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ശ്രമിക്കും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് 2018 സെപ്തംബര്‍ 28 ന് ഭരണഘടനബഞ്ച് വിധി പറഞ്ഞപ്പോള്‍ അതിനെ സ്വാഗതം ചെയ്യാന്‍ യാതൊരു കാലതാമസവും സി.പി.എമ്മിനും സര്‍ക്കാരിനുമുണ്ടായില്ല.എന്നാല്‍ പുനപരിശോധന ഹരജികളിലെ വിധി […]
വാളയാര്‍ കേസ്; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി
വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ മരിച്ച പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീലിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പ്രതികൾക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസയക്കാനും നിർദേശിച്ചു. കീഴ്കോടതി ഉത്തരവിനെതിരെ സർക്കാരും ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയേക്കും. 13 വയസുകാരിയെ 2017 ജനുവരി 13 നും ഒമ്പതു വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്. എന്നാൽ പ്രതികൾക്കതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു […]
ശബരിമല പുനഃപരിശോധന ഹരജികളില്‍ വിധി നാളെ
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് പുനഃപരിശോധന ഹരജിയില്‍ നാളെ വിധി പറയും. 65ലധികം ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് നാളെ രാവിലെ 10.30ന് വിധി പറയുക. 2018 സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. അയോധ്യ കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലുണ്ടാായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും പുനഃപരിശോധനാ ഹരജികള്‍ പരിഗണിക്കുന്ന ബെഞ്ചിലും അംഗങ്ങളാണ്. 2018 സെപ്തംബര്‍ 28 […]











