India Kerala

ബിനോയ് വിശ്വം എം.പി പൊലീസ് കസ്റ്റഡിയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ മംഗലാപുരത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച കർഫ്യൂവിനെതിരെ സമരം ചെയ്ത ബിനോയ് വിശ്വം എം.പി ഉൾപ്പടെ എട്ട് സി.പി.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നിരോധനാജ്ഞ ലംഘിച്ചതിനാണ് എം.പിയെ കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനും മംഗലുരു ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ് മംഗലൂരുവിൽ എത്തിയത് എന്ന് ബിനോയ് വിശ്വം മിഡിയാവണിനോട് പറഞ്ഞു. സമാധാനപരമായി മുദ്രവാക്യം വിളിക്കുകയായിരുന്ന തങ്ങളെ പൊലീസ് പിടിച്ച് കൊണ്ടുപോവുകയായിരുന്നു എന്നും എം.പി പറഞ്ഞു. മംഗളൂരുവില്‍ […]

Entertainment

പൗരത്വ നിയമത്തെക്കുറിച്ച് പ്രതികരിക്കാത്തത് അറിവില്ലായ്മ കൊണ്ടെന്ന് നടി തപ്‌സി

ഏത് വിഷയത്തിലും തന്റെ നിലപാട് തന്റേടത്തോടെ വിളിച്ചു പറയുന്ന താരമാണ് നടി തപ്സി പന്നു. പൌരത്വ നിയമത്തില്‍ ബോളിവുഡ് അടക്കമുള്ള മേഖലകളിലെ പ്രമുഖര്‍ പ്രതികരണവുമായി രംഗത്ത് വന്നപ്പോളും അവിടെയൊന്നും തപ്സിയുടെ അഭിപ്രായം കണ്ടില്ല. എന്നാല്‍ പ്രതികരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരം. പൗരത്വ ഭേദതി നിയമത്തിൽ പ്രതികരിക്കാതിരിക്കുന്നത് വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാത്തതുകൊണ്ടാണെന്ന് തപ്സി പറഞ്ഞു. മോസ്റ്റ് സ്റ്റൈലിസ്റ്റ് 2019 അവാർഡിനായെത്തിയ നടി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജാമിയയില്‍ സംഭവിച്ചതിന്റെ വീഡിയോ കണ്ടുവെന്നും അവ നല്ല കാര്യങ്ങളല്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരായ […]

Entertainment

തകര്‍ത്തു വാരി മാമാങ്കം 100 കോടി ക്ലബില്‍; ഇനി ചൈനയിലേക്ക്

റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മമ്മൂട്ടിയുടെ മാമാങ്കം. റിലീസ് ചെയ്ത് എട്ടാം ദിവസം നൂറുകോടി ക്ലബ്ബില്‍ ഇടംപടിച്ചിരിക്കുകയാണ് ഈ ചരിത്ര സിനിമ. സിനിമയുടെ ആഗോള കളക്ഷന്‍ 100 കോടി പിന്നിട്ടതായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. നൂറ് കോടി ക്ലബില്‍ ഇടം നേടുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് മാമാങ്കം. മധുരരാജയും ഈ നേട്ടം കൈവരിച്ചിരുന്നു. സിനിമയ്‍ക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനിടയിലും വിമര്‍ശനങ്ങള്‍ക്കിടിയിലുമാണ് മാമാങ്കം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് […]

Cricket Sports

മാക്‌സി’മം ഫോമില്‍ മാക്‌സ്‌വെല്ലിന്റെ തിരിച്ചുവരവ്

കോടികള്‍ മുടക്കി ടീമിലെടുത്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമകളുടെ തീരുമാനം ബാറ്റുകൊണ്ട് ശരിവെച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍. ബിഗ് ബാഷ് ലീഗില്‍ അതിവേഗ അര്‍ധ സെഞ്ചുറിയുമായാണ് ഇടവേളക്കുശേഷമുള്ള തിരിച്ചുവരവ് മാക്‌സ്‌വെല്‍ ആഘോഷമാക്കിയത്. വെറും 39 പന്തുകളില്‍ നിന്നും മാക്‌സ്‌വെല്‍ 83 റണ്‍സാണ് അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ അതിസമ്മര്‍ദം തുറന്നുപറഞ്ഞ് ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തതായിരുന്നു മാക്‌സ്‌വെല്‍. മാക്‌സിയുടെ തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ള ക്രിക്കറ്റിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ആ ഇടവേളക്കു ശേഷമാണ് ഇപ്പോള്‍ മാക്‌സ്‌വെല്‍ മാക്‌സിമം […]

India National

രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കുമെന്ന് പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ഥികള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സൂചകമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബിരുദദാനം നിര്‍വഹിക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ഥി കൗണ്‍സില്‍. ഡിസംബര്‍ 23നാണ് പരിപാടി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തലിനു വിധേയരാകുന്ന രാജ്യനിവാസികളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായാണ് ബഹിഷ്‌കരണമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

India National

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ബി.ജെ.പി നേതൃയോഗം

പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭാംഗങ്ങളുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരും. പൌരത്വ നിയമ ഭേദഗതിയുടെ പേരിൽ രാജ്യത്ത് ഉയര്‍ന്നിട്ടുള്ള പ്രതിഷേധങ്ങള്‍ മറികടക്കാനുള്ള നീക്കങ്ങള്‍ ചര്‍ച്ചയാകും. മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ അടക്കമുള്ള മുതിർന്ന നേതാക്കളു യോഗത്തിനെത്തും. പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ 10.30നാണ് യോഗം. പ്രധാനമന്ത്രി ഭവന പദ്ധതി അടക്കമുള്ള വിവിധ പദ്ധതികളുടെ പുരോഗതിയും തുടര്‍നീക്കങ്ങളും ചര്‍ച്ചയാകും. വൈകാതെ തന്നെ മന്ത്രിസഭാ പുനസംഘടന ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.

India National

പൊലീസ് വെടിവെപ്പ് നടന്ന മംഗളൂരുവില്‍ യദ്യൂരപ്പ ഇന്ന് സന്ദർശനം നടത്തും

പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട കർണാടകയിലെ മംഗളൂരുവിൽ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ഇന്ന് സന്ദർശനം നടത്തും. കർഫ്യൂ നിലനിൽക്കുന്ന പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി യദ്യൂരപ്പ ചർച്ച നടത്തും. പ്രദേശത്തെ മുസ്ലീം സംഘടന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയേക്കും. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധം രൂക്ഷമായ കർണാടകയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രഖ്യാപിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊലീസ് നടപടി മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു കോടതിയുടെ പരാമർശം. […]

India National

പ്രതിഷേധത്തില്‍ മുങ്ങി ഉത്തര്‍പ്രദേശ്; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി

പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ മുങ്ങി ഉത്തര്‍പ്രദേശ്. കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി. കാണ്‍പൂര്‍, ഫിറോസാബാദ്, ബിജ്നോര്‍, സമ്പാല്‍ എന്നിവിടങ്ങളിലായി 6 പേര്‍ കൊല്ലപ്പെട്ടു. കാണ്‍പൂരില്‍ പൊലീസ് വെടിവെപ്പില്‍ 7 പേര്‍ക്ക് പരിക്കേറ്റു. ബീഹാറില്‍ ആര്‍.ജെ.ഡി ഇന്ന് ബന്ദ് ആചരിക്കും. അത്യന്തം ഭീകരമാണ് ഉത്തര്‍പ്രദേശിലെ അന്തരീക്ഷം. സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ്- എസ്.എം.എസ് സേവനങ്ങള്‍ റദ്ദാക്കി. അതിനാല്‍ വൈകിയതും അപൂര്‍ണവുമായ പ്രതിഷേധ ചിത്രമാണ് യു.പിയില്‍ നിന്നും വരുന്നത്. ബിജ്നോറില്‍ 2 പേരും കാന്‍പൂര്‍, ഫിറോസാബാദ്, ബിജ്നോര്‍, സമ്പാല്‍, […]

India Kerala

പ്രതിഷേധമിരമ്പി തെക്കന്‍ കേരളം; വിവിധയിടങ്ങളില്‍ കര്‍ണാടക ബസുകള്‍ തടഞ്ഞു

പൌരത്വ ഭേദഗതി ബില്ലിനെതിരെ തെക്കന്‍ കേരളത്തില്‍ നിലക്കാത്ത പ്രതിഷേധം. പല സ്ഥലങ്ങളിലും നടന്ന രാത്രി സമരങ്ങളില്‍ സ്ത്രീകളടക്കം പങ്കു ചേര്‍ന്നു. കര്‍ണാടക ബസുകള്‍ തടഞ്ഞും വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നു. രാത്രിയും പകലുമെന്നില്ലാതെ പൌരത്വ ഭേദഗതി ബില്ലിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്ന കാഴ്ചയാണ് എങ്ങും കാണാനുണ്ടായിരുന്നത്. രാത്രി സമരങ്ങളിലടക്കം സ്ത്രീകളുടെ സാന്നിധ്യവും ശ്രദ്ധേയമായി. കൊല്ലം ആയൂരിൽ എം.സി റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിക്കാനുള്ള യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരുടെ നീക്കം ലാത്തിച്ചാർജില്‍ കലാശിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ […]

India Kerala

കോട്ടയം താലൂക്ക് ജമാഅത്ത് കോർഡിനേഷന്‍ കമ്മറ്റിയുടെ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോട്ടയത്ത് ഒരു ലക്ഷത്തോളം പേർ അണിനിരന്ന പ്രതിഷേധം. കോട്ടയം താലൂക്ക് ജമാഅത്ത് കോർഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ചരിത്രമുറങ്ങുന്ന തിരുന്നക്കര മൈതാനത്താണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വൈകുന്നേരം 4 മണിയോടെ കലക്ട്രേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച റാലിയിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കോട്ടയം താലൂക്ക് ജമാഅത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ 51 മഹല്ല് കമ്മിറ്റികളും 20 സംഘടനകളും പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ […]