മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതൽ പോലീസിനെ വിന്യസിക്കും. സൂര്യഗ്രഹണ ദിവസമായ വ്യാഴാഴ്ച ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മണ്ഡലപൂജയ്ക്ക് ആറ് ദിവസം ബാക്കി നിൽക്കക്കെ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഇന്നലെ മരക്കൂട്ടം വരെ ക്യൂ നീണ്ടു. പരമ്പരാഗത കാനനപാതയിലൂടെയും കൂടുതൽ തീർത്ഥാടകർ സന്നിധാനത്ത് എത്തുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാൻ മരക്കൂട്ടം മുതൽ രണ്ട് കമ്പനി പോലീസുകാരെ അധികമായി നിയോഗിക്കും. സൂര്യഗ്രഹണ ദിവസമായ ഡിസംബർ 26 […]
Author: Tomy Thondamkuzhy
ദുരിതഘട്ടങ്ങളില്‍ ചേര്‍ത്തു നിര്‍ത്തിയ കുട്ടനാട്ടുകാരുടെ സ്വന്തം അച്ചായന്‍
എം.എൽ.എ എന്നതിലുപരി കുട്ടനാട്ടുകാർക്ക് അച്ചായൻ ആയിരുന്നു തോമസ് ചാണ്ടി. ദുരിത ഘട്ടങ്ങളിലൊക്കെ പദ്ധതിക്ക് കാത്തുനിൽക്കാതെ, അവർക്കൊപ്പം ചേർന്നു എന്നതാണ് പൊതു പ്രവർത്തനത്തിൽ അദ്ദേഹത്തെ വേറിട്ടു നിർത്തിയത്. ചേന്നങ്കരി എന്ന കുട്ടനാടൻ ഗ്രാമത്തിൽ നിന്നാണ് സംരംഭകനും പൊതു പ്രവർത്തകനുമായ തോമസ് ചാണ്ടിയുടെ വളർച്ച. ടെലികമ്യൂണിക്കേഷൻ ഡിപ്ലോമ കഴിഞ്ഞു, വിദേശത്ത് സ്റ്റോർകീപ്പർ ആയി തുടക്കം. കഠിനപ്രയത്നം അദ്ദേഹത്തെ കുവൈത്തിൽ 3 സ്കൂളുകളുടെയും, സൗദി അറേബ്യയിൽ ഒരു സ്കൂളിന്‍റെയും ഉടമ ആക്കി. ലേക്ക് പാലസ് റിസോർട്ട്, അറ്റ്‍ലാന്‍ഡ ട്രാവൽസ് എന്നിവ പിന്നീട് […]
കിഫ്ബി വികസന വിപ്ലവം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി
കിഫ്ബി സംസ്ഥാനത്ത് നിശബ്ദ വികസന വിപ്ലവം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി. കിഫ്ബിയെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അതിശയകരമായ അടിസ്ഥാന സൌകര്യ വികസനമാണ് കിഫ്ബി വഴി സംസ്ഥാനത്ത് നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. 5 വര്‍ഷം കൊണ്ട് 50000 കോടിയുടെ പദ്ധതികള്‍ എന്ന പ്രഖ്യാപിത ലക്ഷ്യം കിഫ്ബി നിറവേറ്റും. എന്നാല്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ കിഫ്ബിയെ തള്ളിപ്പറയരുത് കേരള നിര്‍മിതി എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം പൊതുസമൂഹത്തിന് കിഫ്ബിയെക്കുറിച്ച സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് അധ്യക്ഷപ്രസംഗം […]
കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു
2019–ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുന്നപ്ര വയലാറിന് പശ്ചാത്തലത്തില്‍ കെ.വി. മോഹന്‍ കുമാര്‍ എഴുതിയ ‘ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം’ മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു. വി.എം ഗിരിജയുടെ ‘ബുദ്ധപൂർണിമ’ ആണ് മികച്ച കവിത. മികച്ച ചെറുകഥക്കുള്ള പുരസ്കാരം കെ.രേഖയുടെ ‘മാനാഞ്ചിറ’ നേടി. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം. സ്‌കറിയ സക്കറിയ, നളിനി ബേക്കല്‍, ഒ.എം അനുജന്‍, എസ് രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ ബാബു എന്നിവര്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായി. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ […]
മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു
മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്. പൊലീസ് വാനിൽ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിൽ എത്തിച്ചത്. ക്യാമറയും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് കുറ്റവാളികളെ പോലെയാണ് പെരുമാറിയതെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ പറഞ്ഞു. ക്യാമറയും മൈക്കും കേടുവരുത്തി. മീഡിയവണ്‍ വാഹനം പോലീസ് ഇതുവരെ വിട്ടുനല്‍കിയിട്ടില്ല. മീഡിയവണ്‍ സംഘത്തിന് പുറമെ ഏഷ്യാനെറ്റ് […]
നടന്‍ സിദ്ധാര്‍ഥ് അടക്കം അറുന്നൂറു പേര്‍ക്കെതിരെ കേസ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച നടന്‍ സിദ്ധാര്‍ഥ് അടക്കം അറുന്നൂറു പേര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ടി.എം.കൃഷ്ണ, നടന്‍ സിദ്ധാര്‍ഥ്, വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളന്‍, മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകന്‍ നിത്യാനന്ദ് ജയറാം, ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ തിരുവള്ളുവര്‍കോട്ടത്ത് വിവിവധ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിലക്കു ലംഘിച്ചു പങ്കെടുത്തതിനാണ് കേസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തെറ്റായ പ്രചാരണം നടത്തുമെന്ന് ചൂണ്ടികാണിച്ചു പരിപാടിക്ക് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് പൊലീസിന്റെ ശ്രമമെന്നു […]
ഉന്നാവ് പീഡന കേസ്; കുല്‍ദീപ് സെന്‍ഗാറിന് മരണം വരെ ജീവപര്യന്തം
ഉന്നാവ് പീഡന കേസ് പ്രതിയും മുന്‍ ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സെന്‍ഗാറിന് മരണം വരെ ജീവപര്യന്തം തടവ്. ഇതിന് പുറമെ ഇരക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഇരക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 13 പ്രോസിക്യൂഷന്‍ സാക്ഷികളെയും 9 പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്. പോക്സോ നിയമത്തിലെ ബലാൽസംഗം, […]
പൗരത്വ ഭേദഗതി നിയമം: ഡല്‍ഹി ജമാ മസ്ജിദില്‍ വന്‍ പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ വന്‍ പ്രതിഷേധം. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷമാണ് പ്രതിഷേധം തുടങ്ങിയത്. ദേശീയ പതാകയുമേന്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലവില്‍ ജമാ മസ്ദില്‍ നിന്നും ഇന്ത്യാ ഗേറ്റിലെത്തിയിരിക്കുന്നു. അവിടെ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജമാ മസ്ജിദില്‍ നിന്ന് പ്രതിഷേധ റാലി ആരംഭിച്ചു. ജമാമസ്ജിദിൽ നിന്ന് ആരംഭിച്ച റാലി കാല്‍നടയായി ജന്ദര്‍മന്ദറിലേക്ക് വരും. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് റാലി. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് […]
തോമസ് ചാണ്ടി അന്തരിച്ചു
എന്‍.സി.പി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.
സംസ്ഥാനത്താകെ മാധ്യമപ്രവർത്തകർ സമരം നടത്തി
മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിന് പോയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്താകെ മാധ്യമ പ്രവർത്തകർ സമരം നടത്തി. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തടയുകയും വ്യാജ പ്രചാരണം നടത്തുന്നതിനെതിരെയും പ്രതിഷേധം ഇരമ്പി. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പ്രകടനം. കനത്ത മഴയത്ത് നൂറുകണക്കിന് മാധ്യമ പ്രവർത്തകരായിരുന്നു പങ്കെടുത്തത്. ജനറൽ പോസസ്റ്റ് ഓഫീലേക്ക് നടന്ന മാർച്ചിന് അഭിവാദ്യം ചെയ്ത് സംസാരിച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, ഇ.എസ് സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. യൂണിയൻ […]










