കോണ്‍ഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളും പൌരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പൌരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി. ശശി തരൂര്‍ ഉള്‍പ്പെടെ പ്രധാന നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ആലപ്പുഴ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നിലായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. രാജ്യം കത്തിക്കാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കെ.സി ആരോപിച്ചു. കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളെ […]
Author: Tomy Thondamkuzhy
മരട് ഫ്ലാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങൾ നികത്തുമെന്ന് ജില്ലാഭരണകൂടം
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങൾ പൂർണ്ണമായി നികത്തുമെന്ന് ജില്ലാഭരണകൂടവും വ്യക്തതയില്ലെന്ന് മരട് നഗരസഭയും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനിടെ വീടുകൾക്ക് ഉൾപ്പെടെ നഷ്ടമുണ്ടായാൽ ഇൻഷുറൻസ് ലഭ്യമാക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. ഉറപ്പുകൾ രേഖാമൂലം ലഭിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാനാണ് നഗരസഭയുടെ തീരുമാനം. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് സമീപവാസികളുടെ ആശങ്ക അകറ്റുക, ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുക എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ജില്ലാ കളക്ടറുടെ നേൃത്വത്തിൽ യോഗം ചേർന്നത്. സ്ഫോടനത്തിനു മുൻപുള്ള തയ്യാറെടുപ്പിനിടെ നാശമുണ്ടായാൽ പൊളിക്കൽ കമ്പനികൾ നഷ്ടപരിഹാരം […]
കേരള പൊലീസിന്റെ ഡേറ്റാബേസ് സ്വകാര്യ സ്ഥാപനത്തിന് നൽകരുതെന്ന് കോടതി
കേരള പൊലീസിന്റെ ഡേറ്റാബേസ് സ്വകാര്യ സ്ഥാപനത്തിന് തുറന്നു നൽകരുതെന്ന് ഹൈക്കോടതി. പാസ്പോർട്ട് പരിശോധനയുടെ പേരിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് വിവരങ്ങൾ നൽകുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള പൊലീസിന്റെ കൈവശമുള്ള ക്രൈം ഡാറ്റയും വ്യക്തി വിവരങ്ങളും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കൈമാറാനുള്ള സർക്കാർ തീരുമാനമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. പാസ്പോർട്ട് പരിശോധനക്കായി പൊലീസ് തയാറാക്കിയ ബ്ലോക്ക് ചെയിൻ പദ്ധതിയുടെ പേരിൽ പൊലീസിന്റെ ഡാറ്റാബേസ് തുറക്കാനുള്ള അനുമതിക്കൊപ്പം രഹസ്യ രേഖകളും സർക്കാർ കാരാർ കമ്പനിക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാരോപിച്ച് കോൺഗ്രസ് നേതാവ് […]
മാധ്യമ സ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണെന്ന് പിണറായി
മംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയിലായ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ സ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണ്. അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് മംഗലാപുരത്ത് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തും. റിപ്പോർട്ടർമാരെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കുന്നത് ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി കർണാടക പോലീസുമായി ബന്ധപ്പെടുന്നുണ്ട്. മാധ്യമ പ്രവർത്തകരെ അക്രമകാരികളായും അവരുടെ […]
സ്വിസ്സ് – കേരളാ വനിതാ ഫോറം ബാസലിൽ ഡിസംബർ ഏഴിന് ക്രിസ്തുമസ്സ് കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു .
സ്വിസ്സ് – കേരളാ വനിതാ ഫോറം കുടുംബാംഗങ്ങൾ ഡിസംബർ ഏഴ് രണ്ടായിരത്തി പത്തൊൻപത് ബാസലിലെ റൈനാഹിൽ ഒരുമിച്ചുകൂടിയപ്പോൾ സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, പ്രത്യാശയുടെ ക്രിസ്തുമസ്സ് സന്ദേശത്തൊടൊപ്പം സഹോദര്യത്തിന്റെ ഒരു അനുഭവം കൂടിയായി മാറി. ഓർമ്മയിലെ ആ പഴയ പുൽകൂടും, പാതിരാ കുർബാനയും,സുകൃതജപങ്ങളാൽ, പുണ്യ പ്രവർത്തികളാൽ ഉണ്ണിശോയെ സ്വീകരിക്കാൻ മനസ്സോരുക്കിയതുമൊക്കെയായ ഗ്രഹാതുരത്ത്യം നിറഞ്ഞു തുളുമ്പുന്നചില നുറുങ്ങു നിമിഷങ്ങൾ കൂടി ഈ ക്രിസ്തുമസ്സ് കുടുംബ കൂട്ടായ്മ സമ്മാനിക്കുകയുണ്ടായി. ചിരിയും, ചിന്തയും, ഉല്ലാസവും നിറഞ്ഞ ഒരു മനോഹരമായ സായാഹ്നമായിരുന്നിത്. സ്വിസ്സ്- കേരളാ വനിതാഫോറം […]
മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ബെഹ്‌റ
മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കര്‍ണാടകയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്ന് ഡിജിപി പറഞ്ഞു. കര്‍ണാടക ഡിജിപിയോടും സ്ഥിതി ചര്‍ച്ച ചെയ്യും. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി എടുക്കുമെന്നും ഡിജിപി പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍ ഉള്‍പ്പടെയുള്ള പ്രമുഖ മാധ്യമങ്ങളിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെയടക്കം കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണും ക്യാമറയും അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ […]
സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങിയില്ല പ്രതിഷേധം, തെരുവിലിറങ്ങി താരങ്ങള്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമാകെ പടരുമ്പോള്‍ സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവര്‍ തെരുവിലിറങ്ങുകയാണ്. അവരില്‍ സിനിമാ താരങ്ങളുമുണ്ട്. പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഒതുക്കാതെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരില്‍ മലയാളി താരം പാര്‍വതിയും തമിഴ് നടന്‍ സിദ്ധാര്‍ത്ഥുമുണ്ട്. മുംബൈയിൽ നടന്ന പ്രക്ഷോഭത്തിലാണ് പാർവതി സമരക്കാരിലൊരാളായി പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമയില്‍ നിന്ന് ആദ്യം പ്രതികരിച്ചതും പാര്‍വതിയായിരുന്നു. ‘നട്ടെല്ലിലൂടെ ഭയം അരിച്ചുകയറുന്നു. ഇത് സംഭവിക്കാൻ നമ്മൾ ഒരിക്കലും അനുവദിക്കാൻ പാടില്ല’ എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. പിന്നാലെ ടൊവിനോ തോമസ്, […]
എട്ടാമത്തെ കളിയെങ്കിലും ജയിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്
ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ ജയിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നില്ല. സമനിലകളില്‍ ആശ്വാസം കണ്ടെത്തുന്ന പതിവ് മാറ്റാതെ ബ്ലാസ്റ്റേഴ്‌സിന് മുന്നോട്ട് യാതൊരു സാധ്യതയുമില്ല. പോയിന്റ് ടേബിളില്‍ എട്ടാമതുള്ള ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടുമ്പോള്‍ ഇന്ന് ജയം മാത്രമാണ് ലക്ഷ്യം. എട്ട് കളികളില്‍ ഒന്ന് മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. നാല് ‘ആശ്വാസ’സമനിലകളും മൂന്ന് തോല്‍വികളും. ആകെ നേടിയത് ഏഴ് പോയിന്റ് മാത്രം. ആറ് പോയിന്റുള്ള ചെന്നൈയിന്‍ എഫ്.സിയും നാല് പോയിന്റുള്ള ഹൈദരാബാദും മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്നിലുള്ളത്. […]
പൗരത്വ നിയമം; പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേന്ദ്രം
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായതോടെ പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നിയമം വിശദീകരിച്ചു കൊണ്ടുള്ള പ്രചരണം വ്യാപിപ്പിക്കും. പ്രതിഷേധങ്ങൾ രാഷ്ട്രീയ പോരിന് വഴിതുറന്ന സാഹചര്യത്തിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. നിയമത്തെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മയും ഇന്ന് നടക്കും. ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധം വടക്ക് കിഴക്കൽ സംസ്ഥാനങ്ങളില്‍ ശക്തമാവുകയും പൗരത്വ രജിസ്റ്ററിനെ പൗരത്വ ഭേദഗതി നിവയുമായി ബന്ധിപ്പിച്ച് പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നീക്കം. പൗരത്വം […]
മംഗളുരുവില്‍ പൊലീസ് വെടിവെപ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു
മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ജലീല്‍, നൌഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം 4.30ഓടെയാണ് സംഭവം. വെടിവെപ്പില്‍ പരിക്കേറ്റവരില്‍ മുന്‍ മേയര്‍ അഷ്റഫുമുണ്ട്. അഷ്റഫിന്‍റെയും നസീം എന്നയാളുടെയും നില അതീവ ഗുരുതരമാണ്. ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ഇന്ന് വൈകുന്നേരം വെടിവെപ്പുണ്ടായത്. പരിക്കേറ്റ സമരക്കാരെ പ്രവേശിപ്പിച്ച ആശുപത്രിയിലും പൊലീസ് അക്രമം നടത്തി. ഹൈലാന്‍ഡ് ആശുപത്രിയിലാണ് പൊലീസ് അതിക്രമം നടത്തിയത്. മംഗളുരു പൊലീസ് കമ്മീഷണറേറ്റിന് കീഴിലെ അഞ്ച് […]












