India Kerala

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്റെ തെളിവാണിതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരനും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത നടപടിയില്‍ പ്രതിഷേധിച്ചു. ഇന്ന് രാവിലെയാണ് പൌരത്വ നിയമത്തിനെതിരെ നടന്ന പ്രതിധേഷധത്തില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മീഡിയവണ്‍ സംഘം ഉള്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

India Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ നടിയെ അക്രമിച്ച കേസ് ഇന്ന് വിചാരണ കോടതി പരിഗണിക്കും.നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഇന്നലെ പ്രതികളായ ദിലീപുൾപ്പെടെയുള്ളവർ അഭിഭാഷകന്റെ സാന്നിധ്യത്തിൽ പരിശോധിച്ചിരുന്നു. കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ദനെയാണ് ദിലീപ് പരിശോധനക്ക് നിയോഗിച്ചിരുന്നത്. എല്ലാ പ്രതികൾക്കും അഭിഭാഷകന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ ആവശ്യമെങ്കിൽ പരിശോധിക്കാമെന്ന് സുപ്രിം കോടതി നിർദേശം നൽകിയിരുന്നു. ഇന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാദങ്ങളാവും നടക്കുക.

India Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: കേരളം തെരുവിലിറങ്ങി

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ ഇന്നും പ്രതിഷേധം. കോഴിക്കോട്ടും തിരുവനന്തപുരത്തും വന്‍ ജനക്കൂട്ടമാണ് ഇന്ന് തെരുവിലിറങ്ങിയത്. ഡി.വൈ.എഫ്.ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. അടിയന്തരവാസ്ഥക്കാലത്ത് ഇല്ലാത്ത അമിതാധികാരമാണ് കേന്ദ്രം കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യമാകെ പടരുന്ന പ്രതിഷേധത്തിനൊപ്പം തന്നെയായിരുന്നു ഇന്നും കേരളം. കോഴിക്കോട്ടാണ് ശക്തമായ പ്രതിഷേധം അരങ്ങേറിയത്. അഭിഭാഷകരും വിദ്യാര്‍ഥികളും സാംസ്കാരിക പ്രവര്‍ത്തകരും നഗരത്തില്‍‌ പ്രതിഷേധവുമായെത്തി. മാനാഞ്ചിറയില്‍ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ […]

India Kerala

വയനാട്ടില്‍ പുഴയില്‍ മൂന്ന് പേർ മുങ്ങി മരിച്ചു

വയനാട് മേപ്പാടി ചുളിക്കയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. കായംകുളം സ്വദേശികളാണ് മരിച്ചത്. ആറംഗ സംഘത്തിൽ മൂന്ന് പേർ രക്ഷപ്പെട്ടു. കായംകുളം സ്വദേശികളായ ബിജുലാൽ, ജിതിൻ കാർത്തികേയൻ, നിഥിൻ എന്നിവരാണ് മരിച്ചത്. മൃതദേഹം മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. വയനാട്ടിൽ വിനോദയാത്രക്ക് എത്തിയ ആറംഗ സംഘം മൂന്ന് മണിയോടെ ചുളിക്ക സ്കൂളിന് സമീപത്തെ പുഴയിൽ ഇറങ്ങുകയായിരുന്നു. ഒരാളെ രക്ഷിക്കാൻ ശ്രമിക്കവെയാണ് മറ്റ് രണ്ട് പേർ അപകടത്തിൽ പെട്ടത്. സംഘത്തിലുണ്ടായിരുന്ന കായംകുളം കുന്നത്ത് ആദർശ്, […]

India National

പ്രതിഷേധം ; ഡല്‍ഹിയില്‍ 18 മെട്രോ സ്റ്റേഷനുകള്‍ അടച്ചു

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നു. പ്രതിഷേധം ശക്തമായതോടെ ഡല്‍ഹിയില്‍ 18 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഡല്‍ഹിയില്‍ നിന്നുള്ള 19 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഡല്‍‌ഹിയുടെ പല ഭാഗങ്ങളിലും ഇന്‍റര്‍നെറ്റ് സൗകര്യവും റദ്ദാക്കിയിട്ടുണ്ട്. റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചെങ്കോട്ടയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ജന്തര്‍ മന്ദറില്‍ ഒത്തുചേര്‍ന്നു. ഇടത് പാര്‍ട്ടികളും ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധിച്ച നിരവധി ഇടത് […]

India Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ദിലീപ് കോടതിയിലെത്തി. അഭിഭാഷകനോടും ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധനോടൊപ്പവുമാണ് ദിലീപ് എത്തിയത്. മറ്റു പ്രതികള്‍ രാവിലെ തന്നെ കോടതിയില്‍ ഹാജരായിരുന്നു. ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ കാണുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന്‍ ഉച്ചയ്ക്ക് ശേഷമാണ് ദിലീപ് കോടതിയിലെത്തിയത്. നടനു വേണ്ടി മുംബൈയില്‍ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനാണ് ദൃശ്യങ്ങള്‍ പരിശോധിക്കാനായി കോടതിയില്‍ എത്തിച്ചേര്‍ന്നത്. ആദ്യം ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് […]

India National

ഇന്ത്യയിലെ മുസ്ലീങ്ങള്‍ സുരക്ഷിതരാണ്, അവരെ സംരക്ഷിക്കും; കേന്ദ്രമന്ത്രി അബ്ബാസ് നഖ്‌വി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്ബോള്‍ ബില്ലിനെ ന്യായീകരിച്ച്‌ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ഇന്ത്യ ഒരു സ്വര്‍ഗമാണ്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് പാക്കിസ്ഥാന്‍ നരകമാണെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ചിലര്‍ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വര്‍ഷങ്ങളായി കഴിയുന്ന മുസ്ലിംങ്ങളെ പൗരത്വ നിയമം ബാധിക്കില്ല. ഇന്ത്യയിലെ മുസ്ലിംകള്‍ സുരക്ഷിതരാണ്. അവരെ സംരക്ഷിക്കുമെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു. പൗരത്വ ബില്‍ പാസാക്കിയശേഷം വളരെ അപകടകരമായ മാനസികാവസ്ഥയിലേക്ക് രാജ്യത്തെ മാറ്റാന്‍ […]

India Kerala

നെടുമ്ബാശേരിയില്‍ വന്‍ സ്വര്‍ണവേട്ട

കൊച്ചി: നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 51 1.5 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇന്റലിജന്റ്‌സ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ അബ്ദുള്‍ നാസറില്‍ (28) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ 51 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണമാണ് പിടികൂടിയത്. റീച്ചാര്‍ജബിള്‍ ഫാനിന്‍റെ ബാറ്ററിക്കകത്ത് ഷീറ്റുകളാക്കി സൗദിയില്‍ നിന്നുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് അബ്ദുല്‍ നാസര്‍ നെടുമ്ബാശേരിയിലെത്തിയത്. കഴിഞ്ഞ ദിവസവും നെടുമ്ബാശേരിയില്‍ മൂന്ന് കോടിയിലേറെ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. നിലവില്‍ പിടിയിലായ […]

Entertainment

അടുത്തത് നിങ്ങളുടെ ഊഴം, പ്രതികരിച്ച്‌ ഗായിക സിത്താര

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ച്‌ ഗായിക സിത്താര. പ്രതിഷേധിച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് സിത്താരയുടെ പോസ്റ്റ്. അടുത്തത് നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ.. എന്നാണ് സിത്താര കുറിച്ചത്. ബംഗളൂരു ടൗണ്‍ ഹാളിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിഷേധിക്കാന്‍ എത്തിയപ്പോഴാണ് രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാദ്ധ്യമങ്ങളുമായി സംസാരിച്ചു നില്‍ക്കെയാണ് പൊലീസ് തന്നെ ബലം പ്രയോഗിച്ചു നീക്കിയതെന്ന് ഗുഹ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടിനെതിരെയാണ് സമാധാനപരമായി പ്രതിഷേധിക്കുന്നത്. എന്തെങ്കിലും അക്രമത്തിന്റെ സൂചനയെങ്കിലും ഇവിടെയുണ്ടോ […]

Cricket Sports

ഹാട്രിക്കില്‍ റെക്കോര്‍ഡ് നേട്ടവുമായി കുല്‍ദീപ്; ഫോം വീണ്ടെടുത്ത് ഋഷഭ് പന്ത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹാട്രിക്കില്‍ റെക്കോര്‍ഡ് നേടി യുവ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് ഹാട്രിക്കുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡാണ് കുല്‍ദീപ് സ്വന്തം പേരില്‍ കുറിച്ചത്. വിന്‍ഡീസിനെതിരെ നടന്ന രണ്ടാം ടി ട്വന്‍റിയിലാണ് കുല്‍ദീപ് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ 107 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ വിന്‍ഡീസിനൊപ്പം എത്തുകയും ചെയ്തു. വിന്‍ഡീസിന്റെ 33-ാം ഓവറിലായിരുന്നു കുല്‍ദീപിന്റെ ഹാട്രിക് പ്രകടനം. ഓവറിലെ 4-ാം […]