നടന് ഷെയ്ന് നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന് നിര്‍മാതാക്കളുടെ യോഗത്തിലാണ് വിലക്ക് തുടരാന്‍ തീരുമാനമായത്. ഷെയ്ന് കാരണം മുടങ്ങിയ മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാതെ വിലക്ക് നീക്കേണ്ടെന്നാണ് യോഗത്തില്‍ ഭൂരിഭാഗവും ആവശ്യപ്പെട്ടത്. ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബിംഗ് 15 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഷെയ്ന് കത്ത് നല്‍കും. നിര്‍മാതാക്കളുടെ യോഗത്തിലെ തീരുമാനങ്ങള്‍ താരസംഘടനയായ അമ്മയെ അറിയിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് മുടങ്ങിയ കുര്‍ബാനി, വെയില്‍ എന്നീ ചിത്രങ്ങളും പൂര്‍ത്തിയായ ശേഷം മതി വിലക്ക് നീക്കുന്നത് […]
Author: Tomy Thondamkuzhy
അടിയന്തരാവസ്ഥക്കാലത്ത് ഇല്ലാത്ത അമിതാധികാരമാണ് കേന്ദ്രം കാണിക്കുന്നത്: മുഖ്യമന്ത്രി
അടിയന്തരവാസ്ഥക്കാലത്ത് ഇല്ലാത്ത അമിതാധികാരമാണ് കേന്ദ്രം കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനരോഷത്തെ ഭയപ്പെടുത്തി ഇല്ലാതാക്കാനാവില്ല. ഭരണഘടനാ അവകാശങ്ങള്‍ ഒരു ശക്തിക്കും കവര്‍ന്നെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുത്. അടിയന്തരാവസ്ഥയിൽ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എൻ.ഡി.എ സർക്കാർ കാണിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ഇടത് പാര്‍ട്ടികളും ജാമിഅ മില്ലിയ […]
കുടുംബശ്രീ പ്രവര്‍ത്തകരെ ‘പാഠം പഠിപ്പിക്കാന്‍’ സാക്ഷരതാ മിഷന്‍
സംസ്ഥാനത്തെ ഒരു ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പത്താംതരം, ഹയര്‍സെക്കണ്ടറി പഠനത്തിന് അവസരമൊരുക്കുന്നു. സാക്ഷരതാമിഷന്‍റെ സമ പദ്ധതിയിലൂടെയാണ് ഒരു ലക്ഷം പേര്‍ അക്ഷരവഴിയിലേക്ക് കടക്കുന്നത്. ഇതാദ്യമായാണ് ഇത്രയും വനിതകൾ സാക്ഷരതാ പദ്ധതിയുടെ ഭാഗമാകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. സമ പദ്ധതി മാതൃകാപരമാണെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പദ്ധതിയുടെ ലോഗോ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് കുടുംബശ്രീ എക്സിക്യൂട്ടീവ് […]
തിരുവനന്തപുരത്ത് ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി
മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്ന ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി. പട്ടം ജംങ്ഷനു സമീപത്തു നിന്നും തിരുവനന്തപുരം നഗരസഭയുടെ ഈഗിൾ ഐ സ്ക്വാഡ് മത്സ്യം പിടിച്ചെടുത്തത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് 2.5 ടണ്‍ വരുന്ന മത്സ്യം പിടിച്ചെടുത്തത്. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം സംസ്ഥാനത്ത് വ്യാപകമായി ഒഴുകുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ വിവിധ മാര്‍ക്കറ്റുകളില്‍ നിന്ന് ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ പിടികൂടിയിരുന്നു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം.
യു.ഡി.എഫും സഹകരിക്കണമെന്ന് കാനം
പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ യു.ഡി.എഫും സഹകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 26ന് നടക്കുന്ന മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കണമെന്നും കാനം ആവശ്യപ്പെട്ടു. ഇന്ന് സംസ്ഥാന വ്യാപകമായി എല്‍.ഡി.എഫ് പ്രതിഷേധ പരിപാടികള്‍ നടത്തും. പൌരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വേദി പങ്കിട്ടത് യു.ഡി.എഫില്‍ തര്‍ക്കത്തിനിടയാക്കുകയും മേലില്‍ എല്‍.ഡി.എഫിനൊപ്പം സമരത്തിനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനോടാണ് കാനം രാജേന്ദ്രന്റെ പ്രതികരണം. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ടുന്ന സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. പൌരത്വ ഭേദഗതി പിന്‍വലിക്കുക, ഭരണഘടന മൂല്യങ്ങള്‍ […]
പുറത്താക്കാനുള്ള നടപടി കോടതി താൽക്കാലികമായി മരവിപ്പിച്ചു
സിസ്റ്റർ ലൂസി കളപ്പുരയെ എഫ്.സി.സി മഠത്തിൽ നിന്നും പുറത്താക്കാനുള്ള നടപടി കോടതി താൽക്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുൻസിഫ് കോടതിയുടേതാണ് നടപടി. ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് ലൂസിയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കിയത്. ഭീഷണിപ്പെടുത്തിയാണ് സഭ കത്ത് ഒപ്പിട്ട് വാങ്ങിയതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞിരുന്നു. മെയ് 11ന് ലൂസിയെ പുറത്താക്കിയിട്ടുണ്ടെന്ന് വിശദീകരിക്കുന്ന കത്താണ് നല്‍കിയത്.
ഫ്ലക്‌സ് വഴിമാറും; ഹോര്‍ഡിങ് മേഖലയിലേക്ക് പോളിയെസ്‌റ്റര്‍ വരുന്നു
പുതുവര്‍ഷത്തില്‍ നടപ്പാകുന്ന പ്ലാസ്‌റ്റിക് നിരോധനത്തിലൂടെ പരസ്യബോര്‍ഡുകളില്‍നിന്ന് പുറത്താകുന്ന ഫ്ലക്‌സിന് പകരക്കാരനാകാന്‍ പോളിയെസ്‌റ്റര്‍ തുണി. എടുപ്പും മിനുപ്പും ഫ്ലക്‌സിനോളം തന്നെ വരുമെങ്കിലും വിലയല്‍പ്പം കൂടും. ഫ്ലക്‌സില്‍ ഉപയോഗിക്കുന്ന മഷിയില്‍ അച്ചടിക്കാം. ഫ്ലക്‌സ് അച്ചടി യന്ത്രത്തില്‍ ചെറിയ മാറ്റം വരുത്തി പോളിയെസ്‌റ്റര്‍ തുണിയിലും അച്ചടിക്കാം. ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാകുന്ന പ്ലാസ്‌റ്റിക് നിരോധനം ഫ്ലക്‌സ് പ്രിന്റിങ്, ഹോര്‍ഡിങ് വ്യവസായങ്ങളെ വലിയ ആശങ്കയിലാക്കിയിരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ ഫ്ലക്‌സ് ഉപയോഗിച്ചുള്ള പരസ്യപ്രചാരണരംഗം വന്‍ വളര്‍ച്ചയാണ് നേടിയത്. ഫ്ലക്‌സ് പ്രചാരത്തിലായതോടെ പരമ്ബരാഗത പ്രചാരണ മാര്‍ഗങ്ങള്‍ നാടുനീങ്ങി. കൂറ്റന്‍ […]
മോദിയെ വീഴ്ത്തിയെ പടികള്‍ പൊളിച്ചുപണിയാനൊരുങ്ങി യുപി സര്‍ക്കാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിവീണ ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിന്റെ പടി പൊളിച്ചു പണിയാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ചയാണ് ഗംഗാ നദിയിലെ ജലത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിനായുള്ള ജലയാത്രയ്ക്ക് ശേഷം മടങ്ങുന്നതിനിടെ മോദി പടിക്കെട്ടില്‍ തട്ടി വീണത്. പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ഗംഗാ സമിതിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കാനായി പോയതായിരുന്നു അദ്ദേഹം. അടല്‍ ഘട്ടിലെ പടികളിലൊന്നിന്റെ ഉയരം ക്രമം വിട്ടാണെന്നും കടവില്‍ പൂജ ചെയ്യാനെത്തുന്നവര്‍ക്ക് ഇരിക്കുന്നതിനാണ് അങ്ങനെ നിര്‍മിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. മുമ്ബും പല സന്ദര്‍ശകരും വീണിട്ടുള്ള […]
എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന് കോണ്‍ഗ്രസ്; നിലപാട് തള്ളി മുസ്ലിംലീഗ് പരസ്യമായി രംഗത്ത്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന കോണ്‍ഗ്രസ് നിലപാട് തള്ളി മുസ്ലിംലീഗ് പരസ്യമായി രംഗത്ത്. ഇതോടെ യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും എല്‍ഡിഎഫ് നേതാക്കളുമായി വേദി പങ്കിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വിഷയത്തില്‍ ലീഗ് ഇടപെട്ടത്. എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും പറഞ്ഞതിനു പിന്നാലെയാണ് സംയുക്തസമരം ഇനിയും വേണമെന്ന് വ്യക്തമാക്കി മുസ്ലിംലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് […]
ഷെയിന്‍ നിഗം വിഷയം; നിര്‍മാതാക്കളുടെ സംഘടന ഇന്ന് യോഗം ചേരും
ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഇന്ന് ചേരും. രാവിലെ 11ന് കൊച്ചിയിലെ ഓഫീസിലാണ് യോഗം. മുടങ്ങിപോയ വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ നഷ്ടപരിഹാരം ഷെയിനില്‍ നിന്ന് ഈടാക്കുന്നതെങ്ങനെയെന്ന് യോഗം ചര്‍ച്ച ചെയ്യും. ആവശ്യമെങ്കില്‍ ഷെയിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം. അതെ സമയം തങ്ങളുടെ പഴയ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രസിഡണ്ട് എം. രഞ്ജിത്ത് വ്യക്തമാക്കി. ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയിനുമായി […]











