പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതികരണങ്ങളില്‍ ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ താരവുമായ ഗാംഗുലിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സനയുടെ നീക്കത്തിന് ഇപ്പോള്‍ ഗാംഗുലി തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം തന്റെ മകള്‍ക്കായിട്ടില്ലെന്നും ഇത്തരം ചര്‍ച്ചകളിലേക്ക് സനയെ വലിച്ചിഴക്കരുതെന്നുമാണ് ഗാംഗുലിയുടെ പ്രതികരണം. പ്രമുഖ എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ്ങിന്റെ ‘ഇന്ത്യയുടെ അന്ത്യം’ എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് സന ഇന്‍സ്റ്റഗ്രാമിലൂടെ പൗരത്വ ഭേദഗതിക്കെതിരെ പ്രതികരിച്ചത്. ‘തങ്ങള്‍ മുസ്‌ലിംകളല്ല, ക്രിസ്ത്യാനികളല്ല എന്നതിനാല്‍ […]
Author: Tomy Thondamkuzhy
ലോട്ടറിയുടെ നികുതി നിരക്ക് ഏകീകരിച്ചു; കേരളത്തിന് തിരിച്ചടിയെന്ന് ധനമന്ത്രി
ലോട്ടറിയുടെ നികുതി നിരക്ക് 28 ശതമാനമായി ഏകീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. വോട്ടെടുപ്പിലൂടെയാണ് കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടത്. ജി.എസ്.ടി കൗണ്‍സിലിന്‍റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലേക്ക് കടന്നുവരാമെന്ന് ലോട്ടറി മാഫിയ കരുതേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു ലോട്ടറി നികുതി ഏകീകരിക്കാനുള്ള തീരുമാനം കേരളത്തിന് വലിയ തിരിച്ചടി നല്‍കുന്നതാണ്. ലോട്ടറി നികുതി ഏകീകരിക്കരുതെന്ന് പലപ്പോഴും ധനമന്ത്രി തോമസ് ഐസക്ക് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വോട്ടെടുപ്പിലെ നേരിയ ഭൂരിപക്ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാവുകയായിരുന്നു. […]
പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്ന് രാജ്യമെമ്പാടും പ്രതിഷേധം
പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്ന് രാജ്യമെമ്പാടും പ്രതിഷേധം. ജാമിഅ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തും. രാജ്യവ്യാപക പ്രതിഷേധത്തിന് ഇടത് പാർട്ടികളും ആഹ്വാനം ചെയ്തിട്ടുണ്ട്.ഡൽഹിക്ക് പുറമെ മുംബൈയിലും ബംഗളൂരുവിലും പ്രതിഷേധ റാലികൾ ഉണ്ടാകും. പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടരുന്ന പ്രതിഷേധം ഇന്ന് വീണ്ടും ആളിപ്പടരും. രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നിരവധി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ജാമിഅ വിദ്യാർഥികളുടെ കോഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ലാൽ ഖില മാർച്ച് രാവിലെ 11 മണിക്ക് ആരംഭിക്കും. ലാൽ ഖിലയിൽ നിന്ന് ഫിറോസ്ഷാ […]
കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി നാട്ടുകാര്‍.ഏഴ് പേരടങ്ങുന്ന സായുധ സംഘമാണ് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. മുത്തപ്പന്‍പുഴയിലെ കര്‍ഷക സമരത്തിന് സംഘം പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷക സമരത്തെ പിന്തുണക്കുന്ന പോസ്റ്ററുകള്‍ പതിച്ച ശേഷമാണ് സംഘം മടങ്ങിയത്.
നടിയെ ആക്രമിച്ച കേസ്
കൊച്ചിയിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് വിദഗ്ധനെകൊണ്ട് പരിശോധിക്കാം. കൊച്ചിയിലെ വിചാരണക്കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും പരിശോധന നടക്കുക. നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായതിനാൽ തനിക്ക് പകർപ്പ് നൽകണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാൽ ഇരയുടെ സ്വകാര്യതയെ മാനിച്ച് ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലന്നും വിദഗ്ധനെ കൊണ്ട് പരിശോധിക്കാമെന്നും സുപ്രിം കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തുന്ന വിദഗ്ധനെ സംബന്ധിച്ച വിവരങ്ങള്‍ ദിലീപ് തിങ്കളാഴ്ച വിചാരണ കോടതിയെ അറിയിച്ചത്. കേരളത്തിന് പുറത്ത് […]
പ്രതിഷേധവുമായി ജാമിഅ, അലിഗഡ് സര്‍വകലാശാലകളിലെ പൂര്‍വ വിദ്യാര്‍ഥികള്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ കൂട്ടായ്മയുമായി ജാമിഅ മില്ലിയ, അലിഗഡ് സര്‍വകലാശാലകളിലെ പൂര്‍വ വിദ്യാര്‍ഥികള്‍. പൗരത്വ നിയമത്തിനെതിരെയും തങ്ങളുടെ ജൂനിയേഴ്സിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടിയിലും പ്രതിഷേധിച്ചായിരുന്നു കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളും പ്രതിഷേധകൂട്ടായ്മക്കെത്തിയിരുന്നു. കൂടാതെ നിരവധിയാളുകളുടെ പിന്തുണയുമുണ്ടായിരുന്നു. കോഴിക്കോടിന്‍റെ തെരുവില്‍ ദിനം പ്രതി പ്രതിഷേധം കനക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇക്കുറി ഐക്യദാര്‍ഢ്യവുമായെത്തിയത് ജാമിഅ മില്ലിയ, അലിഗഡ് സര്‍വകലാശാലകളിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. മുദ്രാവാക്യം […]
ആത്മഹത്യയിലേക്ക് ഒരു കിളിവാതിൽ, – സ്വിസ്സിൽ നിലവിലുള്ള എക്സിറ്റിനെക്കുറിച് ജോൺ കുരിഞ്ഞിരപ്പള്ളിയുടെ ലേഖനം
സ്വിറ്റസർലണ്ടിലെ സൂറിച്ച്.തൊണ്ണൂറ്റിരണ്ടു വയസ്സ് പ്രായമുള്ള വൃദ്ധൻ.ഭാര്യ രണ്ടു വർഷം മുൻപ് മരിച്ചു. ഇപ്പോൾ ഒറ്റക്കാണ് താമസം.ഇടദിവസങ്ങളിൽ യാതൊരു അനക്കവും ഇല്ലാതെ മൗനം വാരി പുതച്ച് നിൽക്കുന്ന ആ വീട്ടിൽ മക്കളും കൊച്ചുമക്കളും വാരാന്ത്യങ്ങളിൽ പൂക്കളുമായി സന്ദർശകരായി വരും. അപ്പോൾ വീടിന് അനക്കം വയ്ക്കുന്നു.ഇടദിവസങ്ങളിൽ നല്ല കാലാവസ്ഥ ആണെങ്കിൽ വല്ലപ്പോഴും വൃദ്ധൻ വീടിന്റെ ബാൽക്കണിയിൽ വന്ന് ഇരിക്കുന്നതു കാണാം. ചിലപ്പോൾ ഒന്നും രണ്ടും അയൽവക്കത്ത് ഉള്ളവരുമായി സംസാരിക്കും. ഏകാന്തതയുടെ തടവുകാരനായി അകലേക്കു നോക്കി അങ്ങിനെ ബാൽക്കണിയിലെ വെയിൽ കൊണ്ട് […]
സിപിഎമ്മുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് മുല്ലപ്പള്ളി
പൗരത്വ ഭേദഗതി ബില്ലിനെതിരേ സിപിഎമ്മുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മുമായി ചേര്‍ന്നുള്ള സമരം അടഞ്ഞ അധ്യായമാണ്. ദേശീയ തലത്തില്‍ ഐക്യത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയത് സിപിഎമ്മാണെന്നും അദ്ദേഹം ആരോപിച്ചു. സംയുക്ത സമരത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തില്‍ വിശദീകരിച്ചു. സംയുക്ത സമരം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ള സിപിഎം പ്രഹസനമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
‘അയാള്‍ക്ക് അതിര്‍ത്തികളില്ല’, ‘റാം’മിലൂടെ മോഹന്‍ലാലും ജീത്തുവും വീണ്ടും ഒന്നിക്കുന്നു
ദൃശ്യത്തിനു ശേഷം, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റാം’ . ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതും. തെന്നിന്ത്യന്‍ നടി തൃഷയാണ് നായികയായി എത്തുന്നത് . ചിത്രത്തില്‍ ഡോക്ടറായിട്ടാണ് തൃഷ വേഷമിടുന്നത് . ഇന്ത്യ മാത്രമല്ല വിദേശ രാജ്യങ്ങളടക്കം ചിത്രത്തിന്റെ ലൊക്കേഷനാകും.
ഡബിള്‍ സെഞ്ചുറി കൂട്ടുകെട്ടുമായി രോഹിതും രാഹുലും
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. 34 ഓവര്‍ പിന്നിടുമ്ബോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 203 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ്മ സെഞ്ചുറി നേടിയപ്പോള്‍ 95 റണ്‍സുമായി കെ.എല്‍ രാഹുല്‍ ക്രീസിലുണ്ട്.രോഹിതിന്റെ കരിയറിലെ 28-ാം ഏകദിന സെഞ്ചുറിയാണിത്. ശിവം ദുബെയ്ക്ക് പകരം ശര്‍ദ്ദുല്‍ ഠാക്കൂറാണ് ഇന്ത്യന്‍ നിരയില്‍ കളിക്കുന്നത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിന്‍ഡീസിനോട് തോറ്റിരുന്നു. എട്ടു വിക്കറ്റിനായിരുന്നു വെസ്റ്റിന്‍ഡീസിന്റെ […]












