പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് രാജ്ഘട്ടിൽ കോൺഗ്രസിൻറ സത്യഗ്രഹ ധർണ. നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ധര്‍ണക്ക് നേതൃത്വം നൽകും. ഉച്ചക്കാണ് ധര്‍ണ ആരംഭിക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ തലസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടരും. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസാണ് പ്രതിഷേധവുമായി എത്തുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതൃത്വം നൽകുന്ന സത്യഗ്രഹ ധർണ ഇന്നുച്ചക്ക് രാജ്ഘട്ടിൽ ആരംഭിക്കും. വൈകീട്ട് വരെ ധർണ തുടരും. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക […]
Author: Tomy Thondamkuzhy
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം
മരടിലെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പരിസരവാസികളുടെ ആശങ്കയേറുന്നു. ഫ്ലാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന നഷ്ടങ്ങള്‍ പൂര്‍ണമായി പരിഹരിക്കുമെന്ന് ജില്ലാ ഭരണകൂടം പറയുമ്പോഴും രേഖാമൂലമുളള ഉറപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. അധികൃതരുടെ നടപടിക്കെതിരെ ക്രിസ്മസ് മുതല്‍ പട്ടിണി സമരം പ്രഖ്യാപിച്ചിരിക്കുകയാണ് മരട് നിവാസികള്‍. ഫ്ലാറ്റുകൾ പൊളിക്കുന്നതിനിടെ വീടുകൾക്ക് ഉൾപ്പെടെയുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് ലഭ്യമാക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഫ്ലാറ്റുകളിൽ സ്ഫോടനം നടത്തുന്നതിനായുള്ള തയാറെടുപ്പിനിടെ നാശമുണ്ടായാൽ പൊളിക്കൽ കമ്പനികള്‍ നഷ്ടപരിഹാരം നൽകുമെന്നും ജില്ലാ കലക്ടർ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ […]
പൗരത്വ നിയമം; കേരളത്തിലും പ്രതിഷേധം തുടരുന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം. തിരുവനന്തപുരം പള്ളിപ്പറം സി.ആര്‍.പി.എഫ് ക്യാമ്പിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് ഡോക്ടര്‍മാരുടെ നേതൃത്വത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും സംസ്ഥാനത്ത് കണ്ടത്. കോഴിക്കോട് തെക്കേപുറം പൗരാവലി സംഘടിപ്പിച്ച റാലിയില്‍ സ്ത്രീകളും കുട്ടികളും അടക്കം നാടൊന്നാകെ അണിനിരന്നു. കോഴിക്കോട് വലിയ ഖാസി ഇമ്പിച്ചി അഹമ്മദ്, കോഴിക്കോട് ഖാസി ജമലുല്ലൈനി തങ്ങള്‍ എന്നിവരാണ് റാലിക്ക് നേതൃത്വം […]
ഇന്‍റര്‍നാഷണല്‍ നമ്പറില്‍ നിന്നും വധഭീഷണി; പരാതിയുമായി ഗൗതം ഗംഭീര്‍ എം.പി
തനിക്ക് ഫോണിലൂടെ വധ ഭീഷണികള്‍ വരുന്നുണ്ടെന്നും അതിനാല്‍ തനിക്ക് സംരക്ഷണം തരണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.പി ഗൌതം ഗംഭീര്‍ ഡല്‍ഹി പൊലീസിന് പരാതി നല്‍കി. ഇന്‍റര്‍ണാഷണല്‍ നമ്പറില്‍ നിന്നാണ് തനിക്ക് വധഭീഷണി ലഭിച്ചതെന്നും ഗംഭീര്‍ പറയുന്നു. തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണിയെക്കുറിച്ച് ഷാഹ്ദാര ഡെപ്യൂട്ടി കമ്മീഷണര്‍ക്കും മറ്റ് മേലുദ്യോഗസ്ഥര്‍ക്കും ഗംഭീര്‍ പരാതി നല്‍കി. തനിക്കും കുടുംബത്തിനും സംരക്ഷണമൊരുക്കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഗംഭീര്‍ ഇപ്പോള്‍ ബി.ജെ.പിയുടെ ഈസ്റ്റ് ഡല്‍ഹി എം.പിയാണ്.
ബാങ്കിലും ഇനി മതം അടയാളപ്പെടുത്തണം; പുതിയ അപേക്ഷകള്‍ ഉടന്‍
ബാങ്കുകളുടെ കെ.വൈ.സി(know your customer) അപേക്ഷകളില്‍ ഇനി മുതല്‍ മതം രേഖപ്പെടുത്തേണ്ടി വരും. ബാങ്കിന് നിക്ഷേപകന്‍ നല്‍കേണ്ട രേഖയാണ് നൊ യുവര്‍ കസ്റ്റമര്‍ അഥവ കെ.വൈ.സി രേഖ. മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന് കെ.വൈ.സി അപേക്ഷകളില്‍ വൈകാതെ തന്നെ ബാങ്കുകള്‍ പുതിയ കോളം ഉള്‍പ്പെടുത്തും. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ വരുത്തിയ ഭേദഗതിക്ക് അനുസരിച്ചുളള നടപടികള്‍ക്കാണ് ബാങ്കുകള്‍ തയ്യാറെടുക്കുന്നത്. അയല്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്‍ലിം ഇതര മതന്യൂനപക്ഷങ്ങള്‍ക്ക് എന്‍.ആര്‍.ഒ അക്കൗണ്ട് തുറക്കുന്നതിനും വസ്തുവകകള്‍ കൈവശം വെയ്ക്കുന്നതിനും അനുമതി […]
‘പൗരത്വ ബില്‍ വായിച്ചില്ല, പിന്നെങ്ങനെ പ്രതികരിക്കും?’
പൗരത്വബില്‍ വിഷയത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബില്ലിനെ കുറിച്ച് അറിയില്ലെന്നും അതിനെ കുറിച്ച് സാംസാരിക്കാനില്ലെന്നുമാണ് ഗാംഗുലി പറഞ്ഞത്. നേരത്തെ മകള്‍ പൗരത്വ പ്രക്ഷോഭത്തെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചപ്പോള്‍ രാഷ്ട്രീയവിഷയങ്ങള്‍ മനസിലാക്കാനുള്ള പ്രായം തന്റെ മകള്‍ക്കായില്ലെന്നായിരുന്നു ഗാംഗുലി പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാംഗുലിയുടെ അഭിപ്രായപ്രകടനം. ‘അതിന്റെ രാഷ്ട്രീയ വശങ്ങളെക്കുറിച്ച് ഞാന്‍ പ്രതികരിക്കില്ല. കാരണം ഞാന്‍ ഇതുവരെ പൗരത്വബില്‍ വായിച്ചിട്ടില്ല. അതേക്കുറിച്ച് കൂടുതല്‍ മനസിലാക്കാതെ പ്രതികരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. പക്ഷേ […]
മുസ്‍ലിംകളെ പടിയടച്ച് പിണ്ഡം വെക്കാമെന്ന് ആരും കരുതേണ്ട: ഹൈദരലി തങ്ങൾ
ജനാധിപത്യ സമൂഹത്തിൽ ഒന്നിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. മതേതരകക്ഷികൾ ഒന്നിച്ച് നിൽക്കണം. പൗരത്വ പ്രക്ഷോഭം കാലം ഏൽപ്പിച്ച ദൗത്യമാണ്. ഈ ദൗത്യമാണ് ലീഗ് ചെയ്യുന്നത്. സുപ്രിംകോടതിയിൽ പോരാട്ടം തുടരും. തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുസ്‍ലിംകളെ പടിയടച്ച് പിണ്ഡം വെക്കാമെന്ന് ആരും കരുതേണ്ടെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
കസ്റ്റഡിയില്‍ എടുത്ത സംഭവം അന്വേഷിക്കുമെന്ന് യെദ്യൂരപ്പ
മംഗളൂരുവില്‍ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത സംഭവവും അന്വേഷിക്കും. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പൗരത്വ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മീഡിയവണ്‍ സംഘം ഉള്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമര്‍, മീഡിയവണ്‍ കാമറ പേഴ്സണ്‍ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ് […]
എതിര്‍ ശബ്ദങ്ങളെ ഭരണകൂടം എന്തിനാണ് പേടിക്കുന്നത്: ജയരാജ് വാര്യര്‍
മംഗലാപുരത്ത് മാധ്യമ പ്രവർത്തകർക്കുണ്ടായ അതിക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി സിനിമാ താരം ജയരാജ് വാര്യർ. ജനങ്ങൾക്ക് പ്രതികരണ ശേഷി ഉണ്ടാവുന്ന കാലത്തോളം പ്രതിഷേധങ്ങൾ ഉണ്ടായികൊണ്ടിരിക്കും. മാധ്യമ പ്രവർത്തകരെ ശത്രുക്കളായി കാണുന്ന സംഭവം ആദ്യമാണ്. മാധ്യമ പ്രവർത്തകരുടെയും, കലാകരൻമാരുടെയും വായ് മൂടികെട്ടാനാവില്ല. എതിർ ശബ്ദങ്ങളെയും എഴുത്തുകളെയും ഭരണകൂടം എന്തിനാണ് ഭയക്കുന്നതെന്നും ജയരാജ് വാര്യർ പാലക്കാട് ചോദിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി കോണ്‍ഗ്രസ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് തെരുവിലിറങ്ങിയത് കോണ്‍ഗ്രസ്. എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കൊച്ചിയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. മലപ്പുറത്ത് കലക്ടറേറ്റ് മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കി. കെ.പി.സി.സി പ്രസിഡന്‍റ് പങ്കെടുത്ത കാഞ്ഞാങ്ങാട്ട് പ്രവര്‍ത്തകര്‍ ബാരിക്കേട് തകര്‍ത്തു. പാലക്കാട് വി.ടി ബൽറാം എം.എൽ.എയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടക്കുകയാണ്. വയനാട്ടിലും ഇടുക്കിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കാഞ്ഞങ്ങാട് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊച്ചിയിലും […]











