തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയായ വിഷ്ണു സോമസുന്ദരം ഇന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങും. ഇന്ന് രാവിലെ ഒമ്പതിനും പതിനൊന്നിനും ഇടയിൽ കീഴടങ്ങാനുള്ള സന്നദ്ധത അഭിഭാഷകൻ മുഖേന വിഷ്ണു ഹൈകോടതിയെ അറിയിച്ചിരുന്നു. പ്രതി കീഴടങ്ങുകയാണെങ്കിൽ അന്നു തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട് . മറ്റു പ്രതികളായ അഡ്വ. എം. ബിജു, പ്രകാശൻ തമ്പി, അബ്ദുൽ ഹക്കീം എന്നിവരുമായി ചേര്ന്ന്ഇയാൾ വൻതോതിൽ സ്വർണം കടത്തിയതെന്നാണ് കേസ്.
Related News
പ്രളയ ഫണ്ട് തട്ടിപ്പില്‍ രണ്ടാമത്തെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട ആദ്യ കേസില്‍ കുറ്റപത്രമായില്ല
എറണാകുളം ജില്ലയിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കലക്ടറേറ്റിലെ ജീവനക്കാരനായ വിഷ്ണുപ്രസാദ് പ്രതിയായ രണ്ടാമത്തെ കേസിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാല്‍ സിപിഎം നേതാക്കൾ ഉൾപ്പെട്ട ആദ്യ കേസിൽ ആറ് മാസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ല. പ്രളയ ദുരിതബാധിതര്‍ക്കുള്ള ദുരിതാശ്വാസ നിധിയില്‍ നിന്ന് വ്യാജ രസീതുണ്ടാക്കി പണം തട്ടിയെടുത്ത രണ്ടാമത്തെ കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രേഖകൾ സഹിതം 600 പേജുള്ള കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് […]
ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി: സ്പെഷ്യല്‍ ഡിജിപിക്കെതിരെ കേസ്
ഔദ്യോഗിക വാഹനത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ തമിഴ്നാട് സ്പെഷ്യല്‍ ഡിജിപിക്കെതിരെ കേസെടുത്തു. ഡിജിപി രാജേഷ് ദാസിനെതിരെ സിബിസിഐഡിയാണ് കേസെടുത്തത്. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഫെബ്രുവരി 21ന് ഔദ്യോഗിക വാഹനത്തില്‍ വെച്ച് ഡിജിപി തന്നോട് മോശമായി പെരുമാറിയെന്നും താന്‍ കാറില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നുവെന്നും ഐപിഎസ് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു. തിരുച്ചിറപ്പള്ളി – ചെന്നൈ ഹൈവേയിലായിരുന്നു സംഭവം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വാഹനവ്യൂഹം പോയതിന് പിന്നാലെ വിഐപി ഡ്യൂട്ടി […]
പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂർ പഞ്ചായത്തിൽ ഇന്നു മുതൽ പക്ഷികളെ കൊന്നു തുടങ്ങും
പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂർ പഞ്ചായത്തിൽ ഇന്നു മുതൽ പക്ഷികളെ കൊന്നു തുടങ്ങും. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികൾ, കോഴി, താറാവ് ഉൾപ്പെടെയുള്ള മുഴുവൻ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ചിറയിൻകീഴ് അഴൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിലുള്ള ടീമാണ് പക്ഷികളെ കൊന്നൊടുക്കുക. ഉടമസ്ഥരായ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ പഞ്ചായത്തിൽ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ആദ്യ ഘട്ടത്തിൽ […]