ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ സ്ത്രീപീഡനക്കേസ് അന്വേഷിച്ച വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ സ്ഥലംമാറ്റം റദ്ദാക്കി. ഇടുക്കിയിലേക്കായിരുന്നു ഡി.വൈ.എസ്.പിയെ സ്ഥലംമാറ്റിയത്. കോട്ടയം ഡി.സി.ആര്.ബി ഡി.വൈ.എസ്.പി ആയാണ് പുതിയ നിയമനം. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ സുഭാഷിനെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയത് വിവാദമായിരുന്നു.
Related News
ഹജ്ജ്; കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ തീര്‍ത്ഥാടകരെ തെരഞ്ഞെടുത്തു
കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. 10834 ആണ് ഇത്തവണ കേരളത്തിന് അനുവദിച്ച ഹജ്ജ് ക്വാട്ട. 8002 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. മന്ത്രി കെ.ടി. ജലീലിന്റെ സാന്നിധ്യത്തില്‍ കരിപ്പൂരിലെ ഹജ്ജ് ഹൗസിലായിരുന്നു നറുക്കെടുപ്പ്. 26081 അപേക്ഷകരാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ ആദ്യമായി ഹജ്ജിന് അപേക്ഷിച്ച 70 വയസ് കഴിഞ്ഞ 1095 പേര്‍ക്കും 45 വയസ്സിന് മുകളിൽ പുരുഷന്മാർ കൂടെയില്ലാത്ത 1,737 വനിതകൾക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചു. ശേഷിക്കുന്ന 8002 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. […]
അണക്കെട്ടിന്റെ പേരിൽ കേരളം തമിഴ്നാടിനോട് നീതികേട് കാട്ടുന്നു; ഡിഎംകെ
അണക്കെട്ടിന്റെ പേരിൽ കേരളം തമിഴ്നാടിനോട് നീതികേട് കാട്ടുന്നെന്ന് ഡിഎംകെ. കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും തമിഴ്നാടിനോട് നീതികേട് കാട്ടുന്നു. ഡാം സേഫ്റ്റി ബിൽ ഏറ്റവും മോശമായി ബാധിക്കുന്നത് തമിഴ്നാടിനെയാണെന്ന് വൈക്കോ പ്രതികരിച്ചു. അതേസമയം മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെതിരെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ രാഷ്ട്രീയമല്ല, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ജീവന് സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ദൗത്യം. നിലവിലെ സാഹചര്യത്തില്‍ അത് നടപ്പാക്കാനുള്ള എല്ലാ […]
കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക്
കേരളത്തിന്റെ വ്യാവസായിക സാമ്പത്തിക മേഖലയില്‍ ചരിത്രപരമായ നാഴികക്കല്ലാകുന്ന കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ നിയുക്ത ഏജന്‍സിയായ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പു വച്ചു. വ്യാവസായിക ഇടനാഴി പ്രദേശങ്ങളും നിര്‍ദിഷ്ട പദ്ധതികളും വികസിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്ക് നിര്‍വചിക്കുന്ന കരാറുകളാണ് ഒപ്പു വച്ചത്. കൊച്ചി -ബംഗളൂരു വ്യാവസായിക പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി കിന്‍ഫ്രയാണ്. നിക്ഡിറ്റ് (നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ […]