India Kerala

ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

സമൂഹമാധ്യമങ്ങളിലൂടെയുള്ള ചികിത്സാ സഹായ തട്ടിപ്പുകള്‍ തുറന്നു കാട്ടണമെന്ന ആരോഗ്യമന്ത്രി കെ.ക ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ”സർക്കാർ സഹായം ഒക്കെ കിട്ടി വരുമ്പോഴേക്കും വീട്ടുകാർ വർക്കല കടപ്പുറത്തും തിരുനാവായിലും ഇരുന്നു രണ്ടാമത്തെ ആണ്ടു ബലി ഇടുന്നുണ്ടാവും. 24 മണിക്കൂറിനുള്ളിൽ രോഗിക്ക് വേണ്ടത് ചെയ്യാൻ കഴിഞ്ഞാൽ ഏതു സർക്കാർ ആണേലും അംഗീകരിക്കാം” തുടങ്ങിയ കമന്റുകളാണ് മന്ത്രിയുടെ കുറിപ്പിന് താഴെ നിറയുന്നത്. ചാരിറ്റിയില്‍ ക്ലാരിറ്റി വേണമെന്നും കമന്റുകള്‍ പറയുന്നു.

ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഓണ്‍ലൈന്‍ ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ബഹു. മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യര്‍ത്ഥനകളിലൂടെയുള്ള തട്ടിപ്പുകളെ തുറന്ന് കാട്ടേണ്ടതുണ്ട്. അപൂർവമായിട്ടെങ്കിലും ചില തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കത്തിൽ ആവശ്യപ്പെട്ടു.

‘’സര്‍ക്കാരിന്റെ അക്കൌണ്ട് വേണ്ട, ഫിറോസിന്റെ അക്കൌണ്ടിലേക്ക് പണമയക്കാം’’ ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ഗുരുതര രോഗം ബാധിച്ചവരെ സഹായിക്കാൻ നാട്ടിൽ ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തിൽ ജനകീയ കമ്മിറ്റികൾ നിലവിലുണ്ട്. അതോടൊപ്പം തന്നെ അപൂർവ രോഗം ബാധിച്ച ആളുകളെ സഹായിക്കാനുള്ള സർക്കാർ സംവിധാനമാണ് വി കെയർ. സർക്കാരിന് ഒറ്റയ്ക്ക് എല്ലാവരേയും സഹായിക്കാൻ കഴിയില്ല. ജനകീയ സമിതികൾ നൽകുന്ന സഹായത്തോടൊപ്പം പാവപ്പെട്ട നിരവധി ആളുകള്‍ക്കാണ് ഈ പദ്ധതിയിലൂടെ സഹായം നല്‍കി വരുന്നത്. സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ സന്മസുള്ളവര്‍ ധാരളമുണ്ട്. അവര്‍ സംഭാവന നല്‍കുന്ന തുക അര്‍ഹിക്കുന്ന ആളുകളില്‍ എത്തിക്കാന്‍ വി കെയര്‍ സഹായിക്കുന്നതാണ്.

‘’സര്‍ക്കാരിന്റെ അക്കൌണ്ട് വേണ്ട, ഫിറോസിന്റെ അക്കൌണ്ടിലേക്ക് പണമയക്കാം’’ ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയര്‍ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ പൂര്‍ണമായും സുതാര്യമാണ്. ഈ പദ്ധതിയിലേക്ക് ചികിത്സാ സഹായത്തിനായുള്ള അപേക്ഷകള്‍ പരിശോധിക്കുകയും രോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുകയും ചെയ്താണ് ചികിത്സ ലഭ്യമാക്കുന്നത്. അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്നത്. വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതി ഇളവ് ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ് (http://www.socialsecuritymission.gov.in). വിദേശത്തുള്ളവര്‍ കറണ്ട് അക്കൗണ്ട്‌നമ്പര്‍ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും, ഇന്ത്യക്ക് അകത്തുള്ളവര്‍ എസ്.ബി.അക്കൗണ്ട് നമ്പര്‍ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകള്‍ നല്‍കാവുന്നതാണ്. കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോര്‍ഡറായും സംഭാവനകള്‍ നല്‍കാവുന്നതാണ്.