സ്വാശ്രയ കോളജുകള്‍ക്ക് സീറ്റ് വര്‍ധനക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് മെഡിക്കല്‍ കൌണ്‍സിലിന്റെ നിര്‍ദേശം മറികടന്ന്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ മാത്രമേ സീറ്റ് വര്‍ധിപ്പിക്കാവൂ എന്ന് കാണിച്ച് മെയ് 20ന് മെഡിക്കല്‍ കൌണ്‍സില്‍ അയച്ച സര്‍ക്കുലര്‍ മറികടന്നാണ് സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സീറ്റ് വര്‍ധനക്ക് നീക്കം നടത്തിയത്. മെഡിക്കല്‍ കൌണ്‍സിലിന്റെ സര്‍ക്കുലറിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ മെയ് 20ന് എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍ക്കും അയച്ച സര്‍ക്കുലര്‍- സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള സീറ്റ് വര്‍ധന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്നാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം. സ്വാശ്രയ കോളജുകള്‍ക്കും സീറ്റ് വര്‍ധനക്ക് അനുമതി നല്കിയ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനം വന്നതോടെയാണ് വ്യക്തത വരുത്തി മെഡിക്കല്‍ കൌണ്‍സില്‍ രംഗത്തിയത്. ഈ സര്‍ക്കുലര്‍ കഴിഞ്ഞ മാസം ലഭിച്ചതിന് ശേഷമാണ് സംസ്ഥാനത്തെ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും സീറ്റ് വര്‍ധനക്ക് അനുമതി നല്കാന് സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്.