അന്താരാഷ്ട്രവനിതാദിനം ബി ഫ്രണ്ട്‌സ് വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ സമുചിതമായി മാർച്ച് എട്ടാം തിയതി സൂറിച്ചിൽ വെച്ച് ആഘോഷിച്ചു. അസമത്വത്തിന്റെയും അടിച്ചമർത്തലിന്റെയും നാളുകളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും ലോകത്തേക്ക് സ്ത്രീ ജന്മങ്ങൾക്ക് ഉയർത്തെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനമാണ് വനിതാദിനം .

ഔപചാരിക പരിപാടികൾ ആരംഭിക്കുന്നതിന് മുമ്പ്, മനോഹാരിതമായ സൂറിച് നദിയുടെ തീരത്തിൽ എല്ലാവരും ഒത്തുചേർന്ന് പങ്കെടുക്കാൻ എത്തിയ എല്ലാ വനിതകൾക്കും സ്നേഹത്തിന്റെ പൂക്കൾ നൽകി ഫോറം കോർഡിനേറ്റേഴ്‌സായ ജൂബി അലാനിക്കലും ,സിസി കരിയപ്പുറവും എല്ലാവരെയും സ്വീകരിച്ചു .
പരസ്പര സ്നേഹവായ്പുകൾക്കും കുശലസംസാരങ്ങൾക്കും ശേഷം മധുരപലഹാരങ്ങളും പങ്കിട്ട് ,സൂറിച് നദിയുടെ തീരങ്ങളിലൂടെ ഒത്തുകൂടാൻ തയാറാക്കിയ സ്ഥലത്തേക്ക് പുറപെട്ടു ..ഈ നടത്തം പലരും ബി ഫ്രണ്ട്സ് നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന സ്റ്റെപ്പ് ചലഞ്ചിന്റെ ആപ്പ് ഓണാക്കി ചലഞ്ചിന്റെ ആ ദിവസത്തെ ടാർഗറ്റ് പൂർത്തിയാക്കുവാനും ശ്രെമിച്ചു .
സംഘടനാ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ അവസരം നൽകുന്ന ഒരു ഊഷ്മളമായ കൂടിച്ചേരൽ സെഷനോടെയാണ് പരിപാടികൾ ആരംഭിച്ചത്.ഭക്ഷണത്തിനു മൂന്നായി നടത്തിയ സെഷനിൽ പങ്കെടുത്ത എല്ലാവരും വനിതാ ദിനത്തെക്കുറിച്ചും ,ഇങ്ങനെയുള്ള കൂടിച്ചേരലിന്റെ ആവശ്യകതെയെക്കുറിച്ചും വിശദമായി സംസാരിച്ചു ..ഒരു പൊതുയോഗത്തിന്റെ പ്രതീതി അല്ലാതെ എല്ലാവര്ക്കും സംസാരിക്കാനുതകുന്നരീതിയിൽ സെഷൻസ് പ്ലാൻ ചെയ്തത് ശ്രെദ്ധിക്കപെട്ടു .
വനിതാ ഫോറം ഈ വര്ഷം നടത്തുവാനുദ്ദേശിക്കുന്ന മറ്റു പ്രോഗ്രാമുകളെക്കുറിച്ചു വിശദമായി ചർച്ച നടത്തുകയുണ്ടായി … ജൂബിലി വർഷത്തിലേക്കു പ്രവേശിക്കുന്ന സംഘടനയുടെ ഇവന്റുകൾക്കു വനിതാഫോറത്തിന്റെ പൂർണ്ണ പങ്കാളിത്തം ഉണ്ടാകേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചും ചർച്ച ചെയ്യപ്പെടുകയുണ്ടായി .
വനിതാ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ പുതുമുഖങ്ങൾക്ക് ഈ കൂട്ടായ്‌മ വേറിട്ട ഒരനുഭവമായി. വനിതകളുടെ സാമൂഹിക പങ്കാളിത്തവും നേതൃത്വവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഫോറത്തിന്റെ പരിപാടികൾക്ക് പിന്തുണ നൽകുകയും കൂടുതൽ വനിതകളെ വരും പ്രോഗ്രാമുകളിൽ പങ്കെടുപ്പിക്കുവാനും താല്പര്യപ്പെടുകയുമുണ്ടായി .
സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം, തൊഴിൽ മേഖലകളിലെ സ്ത്രീകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ വനിതാ ഫോറം അംഗങ്ങൾ വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി.വനിതാ ദിനത്തോടനുബന്ധിച്ചു ശ്രീമതി ജിജി പ്രിൻസ് എഴുതിയ ലേഖനം ഫോറത്തിൽ വായിക്കുകയുണ്ടായി ,അതോടൊപ്പം ശ്രീമതി ടെസ്സി കിഴക്കേക്കര കുറഞ്ഞസമയത്തിൽ വനിതകളുടെ ആരോഗ്യപരിപാലനത്തെക്കുറിച്ചും ,ശ്രെദ്ധിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും ചെറിയരീതിയിൽ വിവരിച്ചു .
ഭരണരംഗത്തും ശാസ്ത്രരംഗത്തും കായികരംഗത്തും സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിക്കുന്നുണ്ടെന്നും . എങ്കിലും ഇന്നും ലോകത്തിന്റെ പലയിടങ്ങളിലും സ്ത്രീകൾ വിവേചനങ്ങൾ നേരിടുന്നുണ്ടെന്നും . ഈ വിവേചനങ്ങൾ പൂർണ്ണമായും മാറ്റാനും അവർക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു ലോകം ഒരുക്കാൻ നമുക്കും ഒന്നിച്ച് പ്രവർത്തിക്കാമെന്നും ഫോറം അഭിപ്രായപ്പെട്ടു .
ഈ വനിതാദിനം വളരെ ഭംഗിയായി ഓർഗനൈസ് ചെയ്‌ത ഫോറം ഭാരവാഹികളായ ജൂബി ആലാനിക്കലിനും ,സിസി കാരിയപ്പുറത്തിനും ഫോറത്തിലെ എല്ലാ അംഗങ്ങളും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം ഏതാണ്ട് എട്ടരയോടുകൂടി വളരെ സന്തോഷത്തോടെ വീടുകളിലേക്ക് യാത്രയായി .







