Association Pravasi Switzerland

കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!

21-ാമത് കേളി ഇന്റർനാഷണൽ കലാമേളയുടെ രജിസ്ട്രേഷൻ കിക്ക്-ഓഫ് ചടങ്ങ് 2026 ജനുവരി 24-ന് സ്വിറ്റ്സർലൻഡിലെ ബൗമയിൽ വിജയകരമായി നടന്നു. ഇതോടെ ഈ അന്താരാഷ്ട്ര കലാമേളയിലേക്കുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചതായ് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിന് കലാമേള കൺവീനർ ബിബു ചേലക്കൽ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് ജഡ്ജ്മെന്റ് കമ്മിറ്റി കൺവീനർ ബെന്നി പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. കോ-കൺവീനർ ബിനു വാളിപ്ലാക്കൽ നടത്തിയ പ്രചോദനാത്മകമായ പ്രസംഗം യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിലും സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിലും കേളി കലാമേള വഹിക്കുന്ന പങ്ക് എടുത്തുകാട്ടി.

റജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിരിക്കുന്നതിനാൽ, എല്ലാ കലാസ്നേഹികളെയും പ്രതിഭകളെയും ഈ സാംസ്കാരികോത്സവത്തിന്റെ ഭാഗമാകാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

👉 കലാമേളയെക്കുറിച്ചും രജിസ്ട്രേഷനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ: www.kalamela.com
സന്ദർശിക്കുക.

📩 ബന്ധപ്പെടുക: പ്രശാന്ത് കെ.ടി
✉️ registration@kalamela.com
📞 +41 77 968 60 50