സൂറിച്ചിലെ ഗ്രൂണിങ്ങൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വിസ് വോളീബോൾ ക്ലബ്ബ് എല്ലാവർഷവും ജനുവരി മാസം നടത്തിവരാറുള്ള വോളീബോൾ ടൂർണമെന്റ് ഈ മാസം പത്താം തിയതി നടത്തപ്പെടും.
സ്വിറ്റസർലണ്ടിലെ പ്രഗത്ഭരായ വിവിധ ടീമുകൾ അണിനിരക്കുന്ന ഈ ടുർണമെന്റിൽ ഇത്തവണ സ്വിറ്റസർലണ്ടിൽ നിന്നും രണ്ടാം തലമുറയിലെ മൂന്ന് മലയാളി ടീമുകൾ പങ്കെടുക്കുന്നു എന്നുള്ളത് പ്രത്യേകത നിറഞ്ഞതാണ് .ഈ ടുർണമെന്റിൽ 2003 മുതൽ മലയാളി ടീമുകൾ പങ്കെടുക്കുന്നതാണ് . മുൻപ് നടന്നിട്ടുള്ള ടൂർണമെന്റുകളിൽ പലതവണ വിജയകിരീടം നേടിയിട്ടുമുണ്ട്

പഴയ തലമുറയിലെ കളിക്കാർ കളം ഒഴിഞ്ഞപ്പോൾ പുതിയ തലമുറയെ കളത്തിലിറക്കുവാനായി കുറച്ചു വർഷങ്ങൾ ആയി യൂറോപ്പിലെ/സ്വിസ്സിലെ മികച്ച വോളീബോൾ താരങ്ങളായ ശ്രീ ജെയിൻ പന്നാരകുന്നേലും ശ്രീ ബിനു കാരക്കട്ടിലും രണ്ടാം തലമുറയിലെ സ്പോർട്സ് പ്രേമികളായ യുവതലമുറയെ ട്രെയിനിങ് ചെയ്തു നല്ല വോളീബോൾ കളിക്കാരായി കളത്തിലിറക്കുകയും അവരെ ജർമനിയിലും ഓസ്ട്രിയയിലും ടൂർണമെന്റുകൾക്ക് പങ്കെടുപ്പിക്കുകയും ചെയ്തതുവഴി രണ്ടാം തലമുറക്ക് വോളീബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ആതമവിശ്വാസം കൂടി .

ഇതുകൂടാതെ Swiss ലെ രണ്ടാംതലമുറയിലെ കുട്ടികൾ അവർക്കുവേണ്ടിമാത്രം ഒരു mixed ടുർണമെന്റും നവംബറിൽ നടത്താറുണ്ട് . ഇതിന്റെയൊക്കെ ഫലമായി swiss ൽ ഒരുപാടു മലയാളി കുട്ടികൾ ഇപ്പോൾ വോളീബോൾ കളിയ്ക്കാൻ തുടങ്ങിയിട്ടുണ്ട് .
ജനുവരി പത്താം തിയതി രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ടൂർണമെന്റ് വൈകുന്നേരം നാലുമണിവരെ ഉണ്ടാകും . സ്വിസ്സിലെ യുവതലമുറ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുന്ന ഈ ടൂർണമെന്റിൽ അവരെ പ്രോത്സാഹിപ്പിക്കുവാൻ എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു .







