Association Kerala Pravasi Switzerland

വീണ്ടും ദുഖങ്ങളേകി മറ്റൊരു വേർപാടുകൂടി – സ്വിറ്റ്സർലൻഡിലെ ലാങ്ങൻന്താലിൽ താമസിക്കുന്ന ഏവർക്കും പ്രിയങ്കരി ആയിരുന്ന ശ്രീമതി റാണി ഡേവിസ് അരീക്കൽ വിടവാങ്ങി.

സ്വിറ്റ്സർലൻഡ് : ബേൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ കേരള സമാജം സ്വിറ്റ്സർലൻഡിൻ്റെ പ്രസിഡൻ്റ് ശ്രീ ഡേവിസ് അരിക്കലിൻ്റെ സഹധർമ്മിണി ശ്രീമതി റാണി ഡേവിസ് അരീക്കൽ ഇന്ന് (17. 12 ) ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് സ്വഭവനത്തിൽ വെച്ച് യാത്രയായി .

ഒരിക്കൽ പരിചയപ്പെട്ടവർ ഒരിയ്ക്കലും മറക്കാത്ത അപൂർവ്വ വ്യക്തിത്വത്തിനുടമയും .. എല്ലാവരോടും ചിരിച്ച് വളരെ സ്നേഹപൂർവ്വം പെരുമാറിയിരുന്ന ഒരു ഉത്തമ കുടുംബിനിയായിരുന്നു പ്രിയ റാണി … അകാലത്തിൽ നമ്മെയെല്ലാം കണ്ണീരിലാഴ്ത്തി വേർപിരിഞ്ഞ റാണിക്ക് വേദനയോടെ പ്രണാമം.

സ്വിറ്റസർലണ്ടിൽ ആതുരസേവനരംഗത്തു വർഷങ്ങളോളം സേവനമനുഷ്ഠിച്ച പരേത കുറച്ചുനാളുകളായി അസുഖബാധിതയായിരുന്നു .പരേത അങ്കമാലി ( Karayamparambu) ഗോപുരത്തിങ്കൽ കുടുംബാഗമാണ് . രണ്ടു മക്കൾ – ആൻസി ചാമക്കാല ,ദിനിയ കൊച്ചാട്ട് … മരുമക്കൾ സാൻജോ ചാമക്കാല (ബാസൽ ) ജെറി കൊച്ചാട്ട് – കൊച്ചു മക്കൾ Arya Hope Chamakala , Jiya Grace Kochattu & Joshua Antony Kochattu.

ഒൻപതു മക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു റാണി അരീക്കൽ . സഹോദരങ്ങൾ :

Mary Moolan (India verstorben),
Tandakutty Valloran (India, verstorben),
Pappu Gopurathingal (India),
Sr.Flowery Gopurathingal(Bopal),
Chacko Gopurathingal (India),
Paul Gopurathingal(Germany),
Jose Gopurathingal (USA)
Jolly Gopurathingal (India)

ശ്രീ ഡേവിസ് അരീക്കലിനും,ദുഖാർത്ഥരായ കുടുംബത്തിനും സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക ,സാംസ്‌കാരിക ,സാമുദായിക കൂട്ടായ്മകൾ അനുശോചനം അറിയിക്കുകയും , ശ്രീമതി റാണി അരിക്കലിന് ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്‌തു .

സന്ദര്ശിക്കുന്നതിനുള്ള വിവരങ്ങളും .സംസ്കാരകർമ്മങ്ങളുടെ വിവരണങ്ങളും ഉടനെ അറിയിക്കുന്നതാണ് …

Ein weiterer trauriger Abschied: Frau Rani Davis Arickal, eine allseits beliebte Persönlichkeit aus Langenthal (Schweiz), ist verstorben.

Schweiz: Frau Rani Davis Areekal, Ehefrau von Herrn Davis Areekal, Präsident von Kerala Samajam Switzerland, einer soziokulturellen Organisation mit Sitz in Bern, ist heute (17.12.) um 15:00 Uhr in ihrem Zuhause verstorben.

Liebe Rani, du warst eine außergewöhnliche Persönlichkeit, die man nie vergisst, wenn man sie einmal kennengelernt hat. Sie war eine wundervolle Familienfrau, die jeden anlächelte und alle mit großer Liebe behandelte. Unser tief empfundenes Beileid gilt Rani, die uns alle mit ihrem viel zu frühen Tod in tiefer Trauer zurückgelassen hat.

Die Verstorbene, die viele Jahre im medizinischen Bereich in der Schweiz tätig war, war seit einiger Zeit krank. Sie gehörte der Familie Angamaly (Karayamparambu) Gopurathingal an. Zwei Kinder Ansi Chamakala, Diniya Kochatt … Schwiegersöhne Sanjo Chamakala (Basel) Jerry Kochatt – Enkel Arya Hope Chamakala, Jiya Grace Kochatt & Joshua Antony Kochatt.

Rani Areekal war das jüngste von neun Kindern. Geschwister:

Mary Moolan (Indien, verstorben),
Tandakutty Valloran (Indien, verstorben),
Pappu Gopurathingal (Indien),
Sr.Flowery Gopurathingal (Bopal),
Chacko Gopurathingal (Indien),
Paul Gopurathingal (Deutschland),
Jose Gopurathingal (USA)
Jolly Gopurathingal (Indien)

Verschiedene soziale, kulturelle und gemeinschaftliche Gruppen in der Schweiz drückten Herrn Davis Arikal und der Hinterbliebenenfamilie ihr Beileid aus und würdigten Smt. Rani Arikal.

Informationen zum Besuch und Einzelheiten zu den Ritualen werden in Kürze bekannt gegeben…