സൂറിച്ച്: ഡിസംബർ പതിനൊന്നിന് ഊസ്റ്ററിൽ നടന്ന അപ്രതീക്ഷിതമായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മലയാളി സമൂഹത്തിന്റെ പ്രിയങ്കരിയായ അനീന പാറത്തലക്കലിന് അനുശോചനം അർപ്പിക്കുന്നതിനായി സ്വിറ്റ്സർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും സൂറിച്ചിലെ സ്റ്റയിൻമൗറിൽ ഒത്തുചേർന്നു.
ഡിസംബർ 14-ന് സ്വിറ്റ്സർലൻഡിലെ കലാ–സാംസ്‌കാരിക സംഘടനയായ ബീഫ്രണ്ട്സ് സംഘടിപ്പിച്ച അനുശോചനയോഗം കണ്ണീരിൽ കുതിർന്ന ഓർമ്മകളാൽ വികാരനിർഭരമായി. സാമൂഹ്യ, സാംസ്‌കാരിക, സമുദായിക രംഗങ്ങളിലെ നിരവധി പ്രമുഖർ അനീനയുമായും പാറത്തലക്കൽ കുടുംബവുമായും തങ്ങൾക്കുണ്ടായിരുന്ന ആഴമേറിയ ബന്ധങ്ങളും ഹൃദയസ്പർശിയായ അനുഭവങ്ങളും പങ്കുവച്ചു.

ബീ ഫ്രണ്ട്സിന്റെ കലാപരിപാടികളിൽ മാത്രമല്ല, മറ്റ് നിരവധി സംഘടനകളുടെ വേദികളിലും സജീവ സാന്നിധ്യമായിരുന്ന അനീനയുടെ സ്നേഹപൂർണ്ണമായ ചിരി അത്ര പെട്ടെന്നൊന്നും ആരുടെയും മനസ്സിൽ നിന്ന് മായില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിൽ അനുസ്മരിച്ചു.

ജീവിതത്തിന്റെ വർണ്ണക്കാഴ്ചകൾ കണ്ടു തുടങ്ങും മുമ്പേ വിടപറഞ്ഞ അനീനമോളെക്കുറിച്ച് സംസാരിച്ചവരുടെയെല്ലാം വാക്കുകൾ കണ്ഠമിടറിയാണ് അവസാനിച്ചത്. ഈ അത്യന്തം ദുഃഖകരമായ സാഹചര്യത്തിൽ ബിജുവിന്റെയും ജസ്സിയുടെയും അനീഷയുടെയും,മാർക്കിന്റെയും ബന്ധുമിത്രദികളുടെയും വേദനയിൽ പങ്കുചേരുകയും, അവർക്കു കഴിയുന്ന എല്ലാ വിധത്തിലും താങ്ങും തണലുമായി നിലകൊള്ളണമെന്നും ഒത്തുചേർന്നവർ അഭിപ്രായപ്പെട്ടു..അനീനമോൾക്ക് ഏറ്റവും ഇഷ്ടമേറിയ ഗാനമായ “ദൈവസ്നേഹം വർണിച്ചിടാം ” എന്ന ഭക്തി ഗാനം ചടങ്ങിൽ പങ്കെടുത്ത വനിതകൾ ആദരവോടെ ആലപിച്ചു.

പ്രാർത്ഥനാ നിർഭരമായി ആരംഭിച്ച ചടങ്ങിൽ വേർപിരിഞ്ഞ പ്രിയ അനീനമോൾക്ക് ഏവരും അശ്രുപൂജ അർപ്പിച്ചു.തുടർന്ന് സംഘടനാ പ്രസിഡന്റ് ശ്രീമതി ലൂസി വേഴേപറമ്പിൽ അനുശോചനമർപ്പിച്ചു ,തുടർന്ന് വിവിധ സംഘടനാ ,സാമുദായിക പ്രതിനിധികളായ ജിജിൻ ബാലഗോപാലൻ ,ജോസഫ് പാറുകണ്ണിൽ ,പ്രെദീപ് തെക്കോട്ടിൽ ,ലിവിങ്സ്റ്റൺ തുണ്ടിൽ ,ബാബു വേതാനി ,വിൻസെന്റ് പറയംനിലം ,അപ്പച്ചൻ ചേന്നംപറമ്പിൽ ,മോഹൻ ഫിലിപ്പ് , ബോബ് തടത്തിൽ ,ജോസ് പെല്ലിശേരി ,ഷലിം വലിയവീട്ടിൽ ,ടോമി തൊണ്ടാംകുഴി ,ബിന്നി വെങ്ങപ്പള്ളിൽ ,ദീപു ഉള്ളാട്ടിൽ ,സണ്ണി മാങ്കുടിയിൽ എന്നിവർ അനുശോചനമറിയിച്ചു സംസാരിച്ചു …

കുറഞ്ഞ സമയപരിധിയിൽ ആണെങ്കിലും ഹാൾ നിറയെ ഈ ചെറിയ ചടങ്ങിനെത്തിയ സ്വിസ് മലയാളീ സമൂഹം എത്രമാത്രം അനീനമോളെയും വേദനയാർന്ന കുടുംബത്തെയും ചേർത്തുനിർത്തുന്നതിന്റെ സാക്ഷ്യപത്രമെന്നു വിവിധ സ്ഥലങ്ങളിൽ നിന്നും സംഘടനാ ,സാമുദായിക വിവേചനമില്ലാതെ ഒത്തുചേർന്ന ഏവർക്കും സംഘടനാ സെക്രെട്ടറി ശ്രീമതി പുഷ്പാ തടത്തിൽ നന്ദിപറഞ്ഞതിനൊപ്പം അനുസ്മരിച്ചു .

Zürich: Freunde und Bekannte aus der ganzen Schweiz versammelten sich in Steinmauer in Zürich, um Aneena Parathalakkal, einer beliebten Persönlichkeit der Malayalam-Gemeinschaft, die am 11. Dezember bei einem unerwarteten Autounfall in Ooster ums Leben kam, die letzte Ehre zu erweisen.
Die von BeFriends, einer Schweizer Kulturorganisation, organisierte Trauerfeier am 14. Dezember war von bewegenden Erinnerungen geprägt. Zahlreiche Persönlichkeiten aus dem sozialen, kulturellen und gesellschaftlichen Bereich teilten ihre tiefe Verbundenheit und die vielen schönen Erlebnisse mit Aneena und der Familie Parathalakkal.
Alle Anwesenden erinnerten sich einhellig daran, dass Aneena, die nicht nur in den künstlerischen Programmen von BeFriends, sondern auch auf den Bühnen vieler anderer Organisationen aktiv war, ihr herzliches Lächeln nie vergaß.
Die Worte all derer, die über Aneenamol sprachen, die viel zu früh verstarb, um das Leben in all seinen Farben zu sehen, endeten mit einem Schauer in den Kehlen. In dieser tiefen Trauer brachten die Anwesenden ihren Wunsch zum Ausdruck, mit Biju, Jassi, Anisha, Mark und ihren Angehörigen und Freunden zu trauern und ihnen in jeder Hinsicht beizustehen. Das Andachtslied „Daviasneham Varnichtidam“, Aneenamols Lieblingslied, wurde von den Frauen, die an der Zeremonie teilnahmen, ehrfurchtsvoll gesungen.
An der Zeremonie, die mit Gebeten begann, nahmen alle teil, die unter Tränen für die verstorbene Aneemamol beteten. Anschließend sprach die Präsidentin der Organisation, Frau Lucy Vezheparambil, ihr Beileid aus. Danach sprachen Vertreter verschiedener Organisationen und Gemeinschaften, darunter Jijin Balagopalan, Joseph Parakannil, Predeep Thekottil, Livingston Thuntil, Babu Vetani, Vincent Parayamnilam, Appachan Chennamparambil, Mohan Philip, Bob Thadathil, Jose Pellissery, Shalim Valiyaveetil, Tommy Tondamkuzhi, Binny Vengapalli, Deepu Ullattil und Sunny Mangkudiyil, ihr Beileid aus und hielten Reden.
Dass der Saal trotz der kurzen Zeit bis auf den letzten Platz gefüllt war, zeugt von der großen Unterstützung der Schweizer Malayalam-Gemeinschaft für Aneemamol und die trauernde Familie. Die Organisationssekretärin, Frau Pushpa Thadathil, dankte allen Anwesenden, die ohne jegliche Diskriminierung aus verschiedenen Orten gekommen waren, und gedachte ihrer.







