Kerala Pravasi Switzerland

സൂറിച് നിവാസി ശ്രീമതി ബിജി ജോമോൻ പത്തുപറയിലിന്റെ മാതാവും ആറാവു നിവാസി ശ്രീ ജോയ് കിഴക്കേക്കരയുടെ സഹോദരിയുമായ ശ്രീമതി അച്ചാമ്മ മാത്യു കീരിക്കാട്ട് നിര്യാതയായി .

പരേതനായ ശ്രീ കെ.എം. മാത്യു കീരിക്കാട്ടിന്റെ പ്രിയ ഭാര്യ ശ്രീമതി അച്ചാമ്മ മാത്യു കീരിക്കാട്ട് (83 വയസ്സ്) തൊടുപുഴ, ഇടുക്കി, മൈലക്കൊമ്പ് ഇന്ന് രാവിലെ നിര്യാതയായി . സൂറിച് നിവാസി ശ്രീമതി ബിജി ജോമോൻ പത്തുപറയിലിന്റെ മാതാവും ആറാവു നിവാസി ശ്രീ ജോയ് കിഴക്കേക്കരയുടെ സഹോദരിയുമാണ് പരേത . കിഴക്കേക്കര ഫാമിലിയിലെയാണ് പരേത .

കുട്ടികൾ:
സജി മാത്യു കീരിക്കാട്ട്.
ജിജി ചേന്നുംകര.(വിയന്ന)
റെജി മാത്യു കീരിക്കാട്ട്.
ബിജി പത്തുപറയിൽ.(സ്വിറ്റ്സർലൻഡ്)
സിജി കുഴിപ്പിള്ളിൽ.(അയർലൻഡ്)

മരുമക്കൾ
ആൻസി സജി കുന്നത്തോട്ടേൽ (കലൂർ)
സോണി .ജെ. ചെന്നുംകര (വിയന്ന)
ജോ പത്തുപറയിൽ (സ്വിറ്റ്‌സർലൻഡ്)
ഇന്നസെൻ്റ് കുഴിപ്പിള്ളിൽ (അയർലൻഡ്)

സംസ്കാരകർമ്മങ്ങൾ പതിനഞ്ചാംതീയതി ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് മൈലക്കൊമ്പ്‌ സെന്റ് തോമസ് ഫൊറാന ദേവാലയ സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ്

പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ ആദരാജ്ഞലികൾ അർപ്പിച്ചു