Association Kerala Pravasi Switzerland

സൂറിച് നിവാസി ജോമോൻ പത്തുപറയിലിന്റെയും ലിസ്റ്റാൾ നിവാസി ജിസ്‌മോൾ സുബാഷ് പാണ്ടിയമാക്കലിന്റെ പിതാവും ,റാപ്പേഴ്‌സ് വിൽ നിവാസി സേവ്യർ പത്തുപറയിലിന്റെ സഹോദരനുമായ ശ്രീ ജോസഫ് (അപ്പച്ചൻ ) പത്തുപറയിൽ നിര്യാതനായി.

ശ്രീമതി ലില്ലിക്കുട്ടി ജോസഫ് പത്തുപറയിലിന്റെ ഭര്ത്താവ് വൈക്കം ,കൊട്ടാരപ്പള്ളി ,പത്തുപറയിൽ ശ്രീ ജോസഫ് (അപ്പച്ചൻ ) ഇന്ന് രാവിലെ (17 .10 ) നിര്യാതനായി ..സൂറിച് നിവാസി ജോമോൻ പത്തുപറയിലിന്റെയും ലീസ്റ്റാൾ നിവാസി ജിസ്‌മോൾ സുബാഷ് പാണ്ടിയമാക്കലിന്റെയും ,വിയന്ന നിവാസി അനിജ ജിമ്മി കുടിയത്തുകുഴുപ്പിലിന്റെയും പിതാവാണ് പരേതൻ .റാപ്പേഴ്‌സ് വില്ലിൽ താമസിക്കുന്ന സേവ്യർ പത്തുപറയിലിന്റെ സഹോദരനാണ് പരേതൻ .ബാസൽ നിവാസി ശ്രീ കുര്യാക്കോസ് പുളിമാൻതുണ്ടത്തിൽ പരേതന്റെ സഹോദരീ പുത്രനാണ് .

സംസ്കാരകർമ്മങ്ങൾ ഞായറാഴ്ച മൂന്നുമണിക്ക് വൈക്കം ,കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റിയൻ ദേവാലയ സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് .

ദുഖാർത്ഥരായ കുടുംബാഗങ്ങൾക്ക് സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക ,സാംസ്‌കാരിക സംഘടനകൾ അനുശോചനം അർപ്പിച്ചു ,