കഴിഞ്ഞ ബുധനാഴ്ച സ്വിറ്റസർലണ്ടിലെ സെന്റ് ഉർബാനിൽ പെടസ്ട്രിയൻ ക്രോസിൽ ഉണ്ടായ വാഹന അപകടത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ശ്രീമതി ബിന്ദു മാളിയേക്കൽ ഇന്ന് നിര്യാതയായ വിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു.
അപകടത്തെ തുടർന്ന് ലാങൻന്താൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തീവ്ര പരിചരണത്തിനായി ബേണിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു . മൂന്നുദിവസത്തെ പരിചരണങ്ങളും ,പ്രാർത്ഥനകളും വിഫലമാക്കി ഇന്ന് (05 .10 ) ബിന്ദു ഈ ലോകത്തോട് വിടപറഞ്ഞു .
പരേതയുടെ ജന്മസ്ഥലം തൃസൂർ ജില്ലയിലെ വളയനാട് ആണ് .ഭർത്താവ് ബിജു മാളിയേക്കലിന്റെ സ്വദേശം ത്രിസൂർ ജില്ലയിലെ എലിഞ്ഞിപ്പാറയാണ് ..കുട്ടികൾ Brightson and Bertina.വർഷങ്ങളായി വിയന്നയിൽ ആതുരസേവനരംഗത്തു ജോലിചെയ്തുവന്നിരുന്ന ബിന്ദു രണ്ടുവർഷം മുൻപാണ് സ്വിറ്റസർലണ്ടിലേക്കു ജോലി മാറിയത്.
വിയന്നയിൽ താമസിക്കുന്ന മേഴ്‌സി തട്ടിൽ നടക്കലാൻ പരേതയുടെ മൂത്ത സഹോദരിയാണ് ,സ്വിറ്റസർലണ്ടിലെ സെന്റ് ഉർബാനിൽ താമസിക്കുന്ന ലിയോ കാഞ്ഞിരപ്പറമ്പിൽ പരേതയുടെ സഹോദരനാണ് . ബിന്ദു രണ്ടുവര്ഷങ്ങൾക്ക് മുന്നാണ് വിയന്നയിൽ നിന്നും സ്വിറ്റസർലണ്ടിലേക്കു കുടിയേറിയത് .ഭർത്താവ് ബിജു മാളിയേക്കലും രണ്ടു കുട്ടികളും വിയന്നയിൽ ആണ് താമസം ..താമസിയാതെ സ്വിറ്റസർലണ്ടിലേക്കു എല്ലാവരും വരുവാനിരിക്കെയാണ് ബിന്ദുവിന്റെ അവിചാരിതമായ വിടപറയൽ.
മൃതശരീരം സ്വിറ്റസർലണ്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാരകർമ്മങ്ങൾ വിയന്നയിൽ പിന്നീട് നടത്തപ്പെടും .
സഹോദരിയുടെ നിര്യാണത്തിൽ സ്വിസ്സ് മലയാളീ സമൂഹത്തിന്റെ ആദരഞ്ജലികൾ.


BINDU WITH HER FAMILY






