Association Europe India Kerala Pravasi Switzerland

ഫാദർ ഡോ.ആന്റോ പൂണോളിയെ ലിറ്റൻസ്റ്റെയിൻ രാജ്യം ഓണററി പൗരത്വം (Honourary Citizenship ) നൽകി ആദരിച്ചു .

സൂറിച് :സ്വിറ്റസർലാൻഡിനോട് ചേർന്നുകിടക്കുന്ന കൊച്ചുരാജ്യമായ ലിറ്റൻസ്റ്റെയിനിൽ 2025 ൽ നടന്ന മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ മൗറൻ മുനിസിപ്പാലിറ്റിയുടെ ഓണററി പൗരനായാണ് ഫാദർ ആന്റോ പൂണോളിയെ തെരെഞ്ഞെടുത്തത്.

കേരളത്തിൽ നിന്നും സേവനത്തിനായി എത്തുന്ന വൈദികരിൽ രാജ്യത്തിൻറെ പൗരത്വം നൽകി ആദരിക്കപ്പെടുന്ന ആദ്യ വൈദികനാണ് ഫാദർ ആന്റോ പൂണോലി. പ്രവാസി മലയാളീ സമൂഹത്തിനു അഭിമാനമേകുന്ന ഒരു വാർത്തയായി ഈ ആദരവിനെ കാണാവുന്നതാണ് .

മൗറൻ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിശുദ്ധ പീറ്റർ & പോൾ ഇടവകയിലൂടെ കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി നൽകുന്ന മഹത്തായ പ്രേഷിത സംഭാവന,പ്രവർത്തന മികവ്, വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന പ്രതിബദ്ധത, സാമൂഹിക നീതി നേടിയെടുക്കാനുള്ള അക്ഷീണമായ പോരാട്ടം

എന്നിവ മുൻനിർത്തിയാണ് മുനിസിപ്പാലിറ്റി ഈ ആദരവ് നൽകിയത് . ഒരു മുനിസിപ്പാലിറ്റിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്‌ .

ചേരാനല്ലൂർ മങ്കുഴി തിരുക്കുടുംബ ഇടവകയിൽപെട്ട പരേതനായ പൂണോളി റാഫേൽ ,ത്രേസ്യ ദമ്പതികളുടെ മകനും വിൻസെഷ്യൻ അങ്കമാലി മേരിമാതാ പ്രൊവിൻസ് അംഗവുമാണ് ഫാദർ പൂണോളി .തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും പൂന പേപ്പൽ സെമിനാരിയിലും ബാംഗ്ലൂരിലുള്ള ഡിപോൾ ഇൻസ്റിറ്റ്യൂട്ടിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് ഫാദർ പൂണോളി.

സേവനപാതയിൽ എല്ലാവര്ക്കും മാതൃകയായി ഒരു രാജ്യത്തിൻറെ ബഹുമതി നേടിയ ഫാദർ പൂണോളിക്ക് എല്ലാവിധ ആഭിനന്ദന ങ്ങളും,ഭാവുകങ്ങളും നേരുകയാണ് ലിറ്റൻസ്റ്റെയിലെ മലയാളീ സമൂഹവും ഒപ്പം യൂറോപ്പിലെ പ്രവാസ മലയാളീ സമൂഹവും.


Pater Dr. Anto Poonoli wurde vom Land Liechtenstein die Ehrenbürgerwürde verliehen.

Zürich: Pater Anto Poonoli wurde bei den Kommunalwahlen 2025 in dem kleinen, an die Schweiz angrenzenden Land Liechtenstein zum Ehrenbürger der Gemeinde Mauren gewählt.

Pater Anto Poonoli ist der erste Priester aus Kerala, der die Staatsbürgerschaft dieses Landes erhält. Diese Ehrung erfüllt die ausgewanderte Malayalam-kommunitie mit Stolz.

Die Gemeinde würdigte mit dieser Ehrung den großen missionarischen Beitrag der St. Peter & Paul-Gemeinde in der Gemeinde Mauren in den letzten 25 Jahren, ihre hervorragende Arbeit, ihr Engagement für Vielfalt und ihren unermüdlichen Einsatz für soziale Gerechtigkeit. Dies ist die höchste Auszeichnung, die eine Gemeinde vergeben kann.

Pater Poonoli ist der Sohn des verstorbenen Raphael Poonoli und Thresia, Mitglied der vinzentinischen Angamaly Marymatha-Provinz, aus der Pfarrei Cheranallur Mankuzhi Thirukudumba. Pater Poonoli hat einen Doktortitel in Philosophie und war am Poona Papal Seminary und am DePaul Institute in Bangalore tätig.

Die malayalische  in Littenste und die im Ausland lebende malayalische kommunittie in Europa gratulieren Pater Poonoli herzlich und wünschen ihm alles Gute. Mit seinem Dienst hat er sich die Ehre eines Landes erworben, ein Vorbild für alle zu sein.