എ.എന്‍ 32 വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് തിരച്ചില്‍ വ്യാപിപ്പിച്ചു. വ്യോമസേന കരസേന അംഗങ്ങള്‍ മലകയറ്റത്തില്‍ പ്രാവിണ്യമുള്ളവര്‍ എന്നിവരടങ്ങിയ സംഘമാണ് വിമാനം തകര്‍ന്ന സ്ഥലത്തുള്ളത്. തെരച്ചിലിനായുള്ള കൂടുതല്‍ സംഘാംഗങ്ങളെ ഇന്ന് എത്തിക്കും.
മോശം കാലവസ്ഥയും സംഭവസ്ഥലത്ത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും തെരച്ചിലിന് തടസമാകുന്നുണ്ട്. വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള 13 പേരെ കുറിച്ച് ഉടന്‍ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് ദിവസം മുമ്പാണ് അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെ വിമാനഭാഗങ്ങള്‍ കണ്ടെത്തിയത്. ജൂണ്‍ മൂന്നിന് അസമില്‍ നിന്ന് അരുണാചല്‍പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കാണാതായത്.