Association Kerala Pravasi Switzerland

കൊച്ചിൻ ഹനീഫ മെമ്മോറിയൽ കലാനിപുണ അവാർഡുകൾ വിതരണം ചെയ്യപ്പെട്ടു.മികച്ച സംഗീത സംവിധായകൻ ശ്രീ ബാബു പുല്ലേലി

കോഴിക്കോട് പുതിയറയിലുള്ള എസ് കെ പൊറ്റക്കാട് ആഡിറ്റോറിയത്തിൽ വച്ച് 2025 ലെ കൊച്ചിൻ ഹനീഫ മെമ്മോറിയൽ കലാനിപുണ അവാർഡുകൾ ഇന്ന് വിതരണം ചെയ്യപ്പെട്ടു.

വിവിധ സിനിമാ താരങ്ങളുടേയും മാദ്ധ്യമപ്രവർത്തകരുടേയും സാംസ്ക്കാരിക നേതാക്കന്മാരുടേയും സാന്നിദ്ധ്യത്തിലാണ് അവാർഡ് ദാനചടങ്ങുകൾ അരങ്ങേറിയത്.

സ്വിസ്സ് മലയാളികൾക്ക് ഏറെ അഭിമാനം നൽകും വിധത്തിൽ, മുസിക്ക് ആൽബം ഇനത്തിൽ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള അവാർഡ് സ്വിസ്സ് ബാബുവിനുവേണ്ടി, സഹോദരീ പുത്രനും കോളേജ് അദ്ധ്യാപകനുമായ ശ്രീ അലക്സ് ജോയ് പാലയൂർ എറ്റുവാങ്ങി.

സ്വിസ്സ് ബാബു വെന്ന് സംഗീതലോകത്ത് അറിയപ്പെടുന്ന നമ്മുടെ സ്വന്തം ബാബു പുല്ലേലിക്ക് സ്വിറ്റ്സർലണ്ടിലെ മുഴുവൻ മലയാളികളുടേയും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും.

https://malayalees.ch/pravasi/babupullelimusicdirector/

Leave a Reply

Your email address will not be published. Required fields are marked *