Association Europe Pravasi Switzerland

ശ്രീ ആനന്ദ് പഴേൻകോട്ടിലിന്റെ ശ്രെമഫലമായി എഫെറ്റികോൺ ഗെമൈൻഡയിൽ നിന്നും ദാനമെന്ന സംഘടനവഴി നാല്പതിനായിരം ഫ്രാങ്കിന്റെ ധനസഹായം നാട്ടിലെ അനാഥ്‌ ആശ്രെമത്തിലേക്ക് – ഈ ശനിയും ,ഞായറും ഇൻഡിഷേ ആബെൻഡ് .

വി. മദർ തെരേസയുടെ ജീവിതo മാതൃകയായി സ്വീകരിച്ചു കൊണ്ട് ബോംബയിലെ slums ലും തെരുവുകളിലും കിടന്നു മരിക്കുന്ന അനാഥരായ മനുഷ്യരെ അവരുടെ ദയനീയമായ അവസ്ഥയിൽ നിന്നും രക്ഷിക്കാനായി കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ക്ലാരിറ്റൻ സഭാഗമാണ് Rev. Fr. Robin Pazhamchirayil CMF.

അദ്ദേഹം നടത്തുന്ന മഹത്തായ സേവനങ്ങളെ നേരിട്ടു കണ്ടു മനസിലാക്കി, അവിടെ ധനസഹായം ചെയ്യേണ്ടതിന്റെ ആവശ്യകത Effretikon ലെ Gemeinde, Ref Kirche, Kath. Kirche എന്നിവിടങ്ങളിലെ ഭാരവാഹികളെ ബോധ്യപെടുത്തുവാൻ Adv. Anand Pazhenkottil നു സാധിക്കുകയും അതിന്റെ ഫലമായി Robin അച്ചന്റെ St. Claret Anaath Ashram ന്റെ പ്രവർത്തനങ്ങൾക്കായി 40,000. ഫ്രാങ്കിന്റെ ധനസഹായം പഴേൻകോട്ടിൽ ഫാമിലി രൂപം കൊടുത്ത ദാനം എന്ന സംഘടനവഴി കൊടുക്കുവാൻ അനുവദിക്കപ്പെട്ടിരിക്കുന്നത് .

ധനസമാഹരണവുമായി ബന്ധപ്പെട്ട പരിപാടികളാണ് അടുത്ത ശനി – ഞായർ ദിവസങ്ങളിൽ Effretikon ൽ വച്ചു നടത്തുന്ന Kultur Wochenende.ഈ പരിപാടികളിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *