തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ആൻ്റി നാർക്കോട്ടിക് സ്ക്വാഡും പീച്ചി പൊലീസും ചേർന്ന് കുതിരാനിൽ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.
Related News
ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ആറുമണിയോടെ കരതൊടും; തമിഴ്നാട്ടില്‍ കനത്ത മഴയില്‍ മരണം 14 ആയി
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം വൈകിട്ട് ആറുമണിയോടെ കരയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ പരക്കെ മഴയും കാറ്റും തുടരുകയാണ്. മഴക്കെടുതിയില്‍ മരണം പതിനാലായി. ചെന്നൈ അടക്കം എട്ടുജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന് യോഗം ഉന്നതതല യോഗം വിളിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു. ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ വെള്ളം കയറി. നൂറിലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.അഞ്ച് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ ചെന്നൈ നഗരത്തില്‍ […]
8830 പേര്‍ക്ക് കോവിഡ്; 3536 രോഗമുക്തി
കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തമ്പാനൂര്‍ […]
‘ബംഗളൂരു ഭീകരകേന്ദ്രം, എന്‍.ഐ.എ ഓഫീസ് അനുവദിക്കണം’; ബി.ജെ.പി എം.പി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി
ബംഗളൂരു ഭീകരതയുടെ കേന്ദ്രമാണെന്നും എന്‍.ഐ.എയുടെ ഓഫീസ് സിറ്റിയില്‍ വേണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി തേജസ്വി ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. അസുഖത്തെ തുടർന്ന് എയിംസിൽ ചികിത്സയിലായിരുന്ന അമിത് ഷാ മടങ്ങിയെത്തിയതിന് ശേഷമുള്ള കൂടിക്കാഴ്ച്ചയായിരുന്നു ഇത്. എന്നാല്‍ തേജസ്വിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. ബി.ജെ.പി അദ്ദേഹത്തെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. അദ്ദേഹം ബംഗളൂരുവിനെ കൊല്ലുകയാണ്, ഇത് ബി.ജെ.പിക്ക് നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമിത്ഷായുടെ ഇപ്പോഴത്തെ വസതിയില്‍ അദ്ദേഹത്തെ കൂടിക്കാഴ്ച്ച നടത്തിയെന്ന് തേജസ്വി തിങ്കളാഴ്ച്ച […]