സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി രൂപ അനുവദിച്ചു. ജനുവരിയിലെ പാചക ചെലവ് ഇനത്തിലാണ് തുക നൽകിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിക്ക് സംസ്ഥാന വിഹിതമായി ഈവർഷം 122.57 കോടി രൂപ നൽകി. പോഷൺ അഭിയാൻ പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്.
Related News
ഏഴ് വയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല; തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. തലച്ചോര്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ് . അണുബാധയില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്താമെന്ന പ്രതീക്ഷ മാത്രമാണ് നിലവിലുളളത്. നിയമപരമായ പ്രശ്നങ്ങളുള്ളതിനാല്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കാനാവശ്യമായ പരിശോധനകള്‍ നടത്താന്‍ കഴിയില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച നിലയില്‍ 7 ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. വെന്റിലേറ്റര്‍ സഹായമില്ലാതെ ആ ഇളം ശരീരത്തില്‍ ഹൃദയമിടിപ്പുകള്‍ പോലും അസാധ്യം. അത്ഭുതങ്ങള്‍ സംഭവിച്ചേക്കാമെന്ന പ്രതീക്ഷകള്‍ അസ്തമിക്കുകയാണെന്ന് ഡോക്ടര്‍മാര്‍. മരുന്നുകളുടെ സഹായത്തോടെ […]
‘ആരോപണം ഉന്നയിച്ചാൽ അവിടെ തീയിടുന്നതാണ് പുതിയ രീതി’; കെ ഫോൺ ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് വിഡി സതീശൻ
കെ ഫോൺ ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിൽ അടിമുടി അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. എ ഐ ക്യാമെറയിൽ നടന്നതിനേക്കാൾ അഴിമതി കെ ഫോണിൽ നടന്നിട്ടുണ്ട്. പദ്ധതിയ്ക്ക് എതിരല്ല, അഴിമതിയ്ക്കാണ് എതിര്. ആരോപണം ഉന്നയിച്ചാൽ അവിടെ തീയിടുന്നതാണ് പുതിയ രീതി എന്നും അദ്ദേഹം ആരോപിച്ചു.
ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചാൽ കർശന നടപടി
ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്. സാമ്പത്തിക സ്ഥിതി നേരിട്ട് ബോധ്യപ്പെടാൻ വീടുകളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. ജോലിയിൽ സാമ്പത്തിക സംവരണം ഉൾപ്പെടെ നേടാൻ ബി.പി.എൽ കാർഡ് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തി. പരിശോധന കർശനമാക്കുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി ജി.ആർ.അനിൽ ട്വന്റിഫോറിനോട് പറഞ്ഞു. ( bpl ration card ) ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്ക് ഇതു തിരികെ സമർപ്പിക്കാൻ സർക്കാർ സമയം അനുവദിച്ചിരുന്നു. പിഴയോ മറ്റു ശിക്ഷാ […]