വയനാട് വന്യജീവി ആക്രമണത്തിൽ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാട്ടാന നാട്ടിലും വെള്ളാന കാട്ടിലും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് 32 കോടി രൂപ നൽകി. എന്നാൽ ഈ തുക ലാപ്സ് ആവുകയാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംസ്ഥാനത്തിന് അനുവദിക്കുന്ന തുക കൈപ്പറ്റുന്നതിനുള്ള നടപടിക്രമം ഇല്ലാതായി. സംസ്ഥാനത്തുള്ളത് കാലഹരണപ്പെട്ട ദരണസംവിധാനം. വനം മന്ത്രി തന്നെ കാലഹരണപ്പെട്ടു. പൊളിച്ചു വിൽക്കേണ്ട അവസ്ഥയിലാണ് വനമന്ത്രിയും വനംവകുപ്പിലെ ഉദ്യോഗസ്ഥരുമെന്ന് കെ സുരേന്ദ്രൻ.അതേസമയം കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവ് വയനാട് സന്ദർശിക്കും. വനം, പരിസ്ഥിതി മന്ത്രാലയം, മന്ത്രാലയത്തിനു കീഴിലുള്ള വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയിലെ വിദഗ്ധ സംഘവും മന്ത്രിക്കൊപ്പമുണ്ട്. എത്രയും പെട്ടെന്ന് ആശ്വാസം എത്തിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് ഭൂപേന്ദർ യാദവ് ഡൽഹിയിൽ പറഞ്ഞു. സർക്കാരിന്റെ കഴിവില്ലായ്മ മൂലമാണ് പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തതെന്നും കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രൻ കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് മന്ത്രി എത്തുന്നത്.
Related News
നവകേരള സദസിനിടെ സ്വീകരണത്തിന്റെ ഫോട്ടോയെടുത്തയാളെ പ്രകോപനമൊന്നുമില്ലാതെ സുരക്ഷാഉദ്യോഗസ്ഥന് പിടിച്ചുതള്ളി
നവകേരളയാത്രക്കിടെ ഇടുക്കിയില്‍ മാധ്യമ പ്രവര്ത്തകന് മര്‍ദനം. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചത്. മംഗളം ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ അടിമാലിക്കാണ് മര്‍ദനമേറ്റത്.ഉടുമ്പന്‍ചോല മണ്ഡലത്തിലെ നവകേരള സദസ് വേദിയിലായിരുന്നു സംഭവം. വാഹനത്തില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ എം.എം.മണി എം.എല്‍.എ പൂച്ചെണ്ട് നല്കി സ്വീകരിക്കുന്ന ചിത്രം പകര്‍ത്തുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് പ്രകോപനമെന്തെന്ന് വ്യക്തമാകുന്നതിന് മുന്‍പ് അപ്രതീക്ഷിതമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകന്റെ കഴുത്തിന് കയറി പിടിക്കുകയായിരുന്നു. മന്ത്രിമാരടക്കം ഒന്നും ചെയ്യരുതെന്ന് പറഞ്ഞിട്ടും സുരക്ഷാ ഉദ്യോഗസ്ഥന് വിടാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. എന്തിനാണ് സുരക്ഷാ ഉദ്യോഗസ്ഥന് തന്നെ […]
ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടി
കാസർകോട് ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ചതിന് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ ബാനർ യുദ്ധവുമായി പ്രവർത്തകർ. നേതാക്കളെ വെല്ലുവിളിച്ച് ഇരുപതോളം ബാനറുകളാണ് സ്ഥാപിച്ചത്. ചെറുവത്തൂരിലെ സ്വകാര്യ ബാറിനുവേണ്ടി നേതാക്കൾ ഇടപെട്ടുവെന്നാണ് ആക്ഷേപം സിപിഐഎം ശക്തി കേന്ദ്രമാണ് ചെറുവത്തൂർ. എല്ലാ പ്രദേശങ്ങളും പാർട്ടി സ്വാധീനമുള്ള മേഖല. ചെറുവത്തൂർ ടൗണിൽ ഒരു ദിവസം മാത്രം പ്രവർത്തിച്ച് പൂട്ടേണ്ടിവന്ന മദ്യശാലയുടെ പേരിലാണ് നേതൃത്വത്തിനെതിരെയുള്ള പരസ്യ പ്രതിഷേധം. ഓരോ പ്രദേശത്തിന്റെയും പേരിൽ ബാനറുകൾ ഉയർന്നു. നേതാക്കളെ തിരുത്തുമെന്നാണ് പരസ്യ വെല്ലുവിളി.സ്വകാര്യ ബാറിനുവേണ്ടി പണം […]
ആന്‍ഡ്രോയിഡ് 12 ഉടനെത്തും; ആദ്യ സൂചനകള്‍ നല്കി ഗൂഗിള്‍
ആന്‍ഡ്രോയിഡ് 12 ഉടനെത്തുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രം ആന്‍ഡ്രോയിഡ് 11 ലഭ്യമാക്കിയാണ് ഗൂഗിള്‍ പുതിയ വേര്‍ഷനിലേക്ക് കടന്നത്. ആന്‍ഡ്രോയിഡ് ബീറ്റ ഫീഡ് ബാക്ക് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ലഭിച്ചതിന് ശേഷമാണ് അടുത്ത വേര്‍ഷന്‍ വരുന്നത് ഉറപ്പിച്ചത്. പുതിയ വേര്‍ഷന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഗൂഗിള്‍ ബീറ്റ പരിശോധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ചിലാണ് സാധാരണയായി ആന്‍ഡ്രോയിഡ് പുറത്തിറക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് 11 പ്രിവ്യൂ പുറത്തിറങ്ങിയത് ഫെബ്രുവരിയിലായിരുന്നു. ആന്‍ഡ്രോയിഡ് ബീറ്റ ഫീഡ്ബാക്ക് ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു മെസ്സേജ് […]