സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ-പൊലീസ് സംവിധാനങ്ങൾ പരാജയം. മന്ത്രിസഭയ്ക്ക് സുരക്ഷ ഒരിക്കലും ഗവർണറെ തടയുന്നവർക്ക് സഹായം നൽകലുമാണ് പൊലീസിൻ്റെ പണിയെന്ന് അദ്ദേഹം 24 നോട് പറഞ്ഞു.
തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടു വയസ്സുകാരി മക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. കൊല്ലാതെ സംഭവത്തിന് സമാനമായി തലസ്ഥാനത്തും കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കൊച്ചു കുട്ടികളെ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടു പോകുന്ന നാടായി കേരളം. സർക്കാർ-പൊലീസ് സംവിധാനങ്ങൾ പരാജയമാണെന്നും കെ സുരേന്ദ്രൻ.
വയനാട്ടിലെ വന്യമൃഗങ്ങ ആക്രമണത്തിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു. മന്ത്രിതല സംഘം പോയിട്ട് എന്ത് കാര്യം? വനം-വന്യജീവി നിയമത്തിലെ പരിഷ്കാരങ്ങൾ കേരളത്തിൽ നടപ്പാക്കിയില്ല. പുത്തൻ സാങ്കേതിക വിദ്യകൾ അറിയുന്ന ഫോറസ്റ്റ് ഗാർഡുകൾ കേരളത്തിൽ ഇല്ല. വനംമന്ത്രി തന്നെ പഴഞ്ചൻ ആണ്. ആനയെ കണ്ടെത്തിയാൽ 8 മണിക്കൂർ കഴിഞ്ഞാണ് ഇവിടെ വിവരം ലഭിക്കുന്നത്. കേന്ദ്രം നൽകുന്ന പണം ഇവിടെ ചെലവഴിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ നടത്തുമെന്ന് അദ്ദേഹം 24 നോട് പറഞ്ഞു. കോൺഗ്രസിൻ്റെ തകർച്ച കേരളത്തിൽ ബിജെപിക്ക് ഗുണം ചെയ്യും. കഴിഞ്ഞ തവണ കബളിപ്പിക്കപ്പെട്ട പോലെ ഇത്തവണ കേരളീയർ കബളിപ്പിക്കപ്പെടില്ല. കോൺഗ്രസിന് 40 സിറ്റ് പോലും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.