ഭാരത് അരി വിതരണം ഇന്ന് പാലക്കാട് ഒറ്റപ്പാലത്ത്. ഇന്നലെ പാലക്കാട് നഗരത്തിലും ഭാരത് അരി വിതരണം നടന്നിരുന്നു. 1000ത്തോളം പേരാണ് പാലക്കാട് ഭാരത് അരി വാങ്ങിയത്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പദ്ധതിയെന്ന വിമർശനങ്ങൾക്കിടെയാണ് വിതരണം. ആദ്യം തൃശൂർ ജില്ലയിലാണ് ഭാരത് അരി വിതരണം നടത്തിയത്.
Related News
ബുറേവി: ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
ബുറേവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയെങ്കിലും കനത്ത മഴയിൽ തമിഴ്നാട്ടിൽ നാല് പേർ മരിച്ചു. ചിദംബരത്തും കടലൂരിലും വൻ നാശനഷ്ടം. മഴക്കുള്ള സാധ്യത കണക്കിലെടത്ത് കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരത്തു നിന്നും 40 കിലോമീറ്റർ അകലെയുള്ള ന്യൂനമർദം ഇന്ന് പുലർച്ചെ വരെ നിലവിലുള്ളിടത്ത് തുടരും. പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് 160 കി.മീ ദൂരത്തിലുമാണ് അതിതീവ്ര ന്യൂനമർദ്ദം. ഇതിന്റെ സ്വാധീനം മൂലം തമിഴ്നാടിന്റെ തീരജില്ലകളിൽ കനത്ത മഴയുണ്ട്. […]
അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണം; ഹർജികൾ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും
അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി കേരള ഹൈക്കോടതി മാറ്റി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ ബുധനാഴ്ച തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാണിച്ചു. സർക്കാറെടുക്കുന്ന തീരുമാനങ്ങൾ അറിഞ്ഞിട്ട് ഹർജി പരിഗണിക്കാമെന്ന് സിംഗിൾ ബഞ്ച് നിലപാടെടുത്തു. അതേ സമയം സർക്കാർ തീരുമാനത്തിൽ അപ്രായോഗിക നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ഹർജിക്കാരോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ളവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) […]
നിരോധനാജ്ഞ ലംഘിച്ച ഡോക്ടർമാർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയതിയ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിലെ അൻപതോളം ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സമരം. ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്. നഴ്സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗി […]