കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. യുഡിഎഎഫിലെ സീറ്റ് ചർച്ചകൾ പൂർത്തിയായാൽ ഉടൻ പ്രഖ്യാപനമുണ്ടാകും. ഇന്നലെ യുഡിഎഫുമായുള്ള അവസാന ചർച്ച നടന്നിരുന്നില്ല. എങ്കിലും സീറ്റ് കേരള കോൺഗ്രസ് ഉറപ്പിച്ചിട്ടുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. ഇക്കാര്യത്തിൽ അനുമതി ലഭിച്ചാൽ ഉടൻ തന്നെ പിജെ ജോസഫ് പ്രഖ്യാപനം നടത്തും. ഫ്രാൻസിസ് ജോർജിന് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്നത്. എന്നാൽ കെ എം മാണിയുടെ മരുമകൻ എംപി ജോസഫ് അടക്കം സ്ഥാനാർത്ഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
Related News
കേരളത്തിന് മൂന്നാം വന്ദേ ഭാരത്; ചെന്നൈ-ബംഗളൂരു-എറണാകുളം റൂട്ടില്‍ സർവീസ്
കേരളത്തിലേക്ക് പുതിയൊരു വന്ദേഭാരത് ട്രെയിന്‍ കൂടി ഓടിത്തുടങ്ങും. തമിഴ്നാട്-കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസ്. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവില നിന്ന് എറണാകുളത്തേക്കുമാണ് സർവീസ്. തിരിച്ച് എറണാകുളം സൗത്ത് നിന്നും പുറപ്പെട്ട് ബെംഗളൂരുവിലേക്ക്, അവിടെ നിന്ന് ചെന്നൈയിലേക്കും സർവീസ് നടത്തും. ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്സ്പ്രസ് വ്യാഴാഴ്ചകളിലാണ് സര്‍വീസ് നടത്തുക. സമയക്രമം പുറത്തുവിട്ടിട്ടില്ല. കേരളത്തില്‍ നിലവില്‍ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്. തിരുവനന്തപുരം – കാസര്‍ക്കോട് റൂട്ടില്‍ ഓടുന്ന ഈ വണ്ടികളില്‍ രാജ്യത്തെ തന്നെ […]
പിടി 7 നെ പിടികൂടാനുള്ള ദൗത്യം തുടങ്ങി; ഇന്ന് തന്നെ മയക്കുവെടി വയ്ക്കാൻ ശ്രമം
ജനവാസ മേഖലയിലിറങ്ങുന്ന പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആനയെ തെരഞ്ഞ് ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കി ആനകളും ആനയെ പിടികൂടുന്നതിനുള്ള ദൗത്യത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഇന്ന് തന്നെ മയക്കുവെടി വയ്ക്കാനാണ് ശ്രമം. ആർആർടി സംഘം നിലവിൽ പിടി 7 നെ നിരീക്ഷിച്ചുവരികയാണ്. ആനയുടെ സാന്നിധ്യം മനസിലാക്കിയാൽ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പിടി […]
സമാധാന ചര്‍ച്ച തുടരാന്‍ ഇന്ത്യക്കും ചൈനക്കുമിടയില്‍ ധാരണ
അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിതല ചർച്ചയില്‍ 5 കാര്യങ്ങളില്‍ ധാരണയിലെത്തി. നേരത്തെ ഉണ്ടാക്കിയ കരാറുകള്‍ പാലിക്കാനും ചർച്ചകള്‍ തുടരാനും ധാരണയായതായി സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കില്‍ സംഘർഷം തുടരവെ നിർണായക ചർച്ചയാണ് മോസ്കോയില്‍ വച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും നടത്തിയത്. കൂടിക്കാഴ്ചയില്‍ 5 കാര്യങ്ങളില്‍ സമവായത്തിലെത്തിയതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഉണ്ടാക്കിയ എല്ലാ കരാറുകളും പ്രോട്ടോകോളുകളും പാലിക്കും. പ്രധാനമന്ത്രി […]