ഓരോ പൂവിലും, ഓരോ തളിരിലും, ഓരോ മനസ്സിലും വസന്തം വിടർത്തിക്കൊണ്ട്, മനസ്സിൽ സുഖമുള്ള നിമിഷങ്ങളും, നിറമുള്ള സ്വപ്നങ്ങളും,നനവാർന്ന ഓർമകളും സമ്മാനിച്ചുകൊണ്ടു വീണ്ടുമൊരു കേരളപ്പിറവി ആഘോഷരാവിനു സൂറിച്ചിൽ നവംബർ രണ്ടിന് സമാപനമായി …. സ്വിസ് മലയാളികളുടെ മനസ്സിൽ കേരളപ്പിറവിയുടെ മധുരസ്മരണകൾ നിറച്ച് നവംബർ 2 ന് സൂറിച്ചിലെ റാഫ്സിൽ ആഘോഷങ്ങൾക്ക് തുടക്കമായി. വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ ജോഷി പന്നാരകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ,സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ ജഗതീശ്വരനെ നമിച്ചുകൊണ്ട് റീനാ മാത്യു […]
ഇക്കഴിഞ്ഞ നവംബർ മുപ്പതാം തിയതി നമ്മളിൽ നിന്നും അകാലത്തില്‍ വേർപിരിഞ്ഞ ട്രീസാ ബാബുവിന് സ്നേഹത്തിൽ ചാലിച്ച അശ്രുപൂജയര്‍പ്പിച്ച് സ്വിസ്സ് മലയാളീ സമൂഹം യാത്രാമൊഴിയേകി .. സൂറിച്ചിലെ ഒഫിക്കോൺ സെന്റ് അന്നാ ദേവാലയത്തിൽ ഡിസംബർ നാലാം തിയ്യതി വെള്ളിയാഴ്ച പതിനൊന്നുമണിക്കു മണിക്ക് നടന്ന പരിശുദ്ധ കുർബാനയ്ക്കുശേഷം രണ്ടു മണിക്ക് ഒഫിക്കോൺ ഫ്രീഡ്ഹോഫിൽ നടന്ന വിടവാങ്ങൽ ചടങ്ങുകള്‍, സ്വിസ്സ് മലയാളികളുടെ പ്രവാസ ജീവിതത്തില്‍ സ്നേഹം കൊണ്ട് ചരിത്രമെഴുതുകയായിരുന്നു. സ്വിറ്റസർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വന്നു ചേര്‍ന്ന സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ […]
യു.എ.ഇയിൽ നിന്നും സൗദിയിൽ നിന്നും കെ.എം.സി.സി ഏർപ്പെടുത്തിയ രണ്ട് വിമാനങ്ങൾ കൂടി നാട്ടിലേക്ക് തിരിച്ചു. വിദേശ വിമാന കമ്പനികൾക്ക് കൂടി അനുമതി നൽകിയ സാഹചര്യത്തിൽ കൂടുതൽ ചാർട്ടർ വിമാനങ്ങൾ കേരളത്തിലേക്ക്. നിരവധി സന്നദ്ധ സംഘടനകളാണ് പുതുതായി ചാർട്ടർ വിമാനങ്ങൾ പ്രഖ്യാപിച്ചത്. ജീവനക്കാരെ ഒഴിപ്പിക്കാൻ ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ നിരവധി സ്ഥാപനങ്ങളും തീരുമാനിച്ചു. വന്ദേഭാരത് മിഷൻ മുഖേനയുള്ള വിമാന സർവീസുകൾ കുറച്ചുകൊണ്ട് ചാർട്ടർ വിമാനങ്ങളുടെ എണ്ണം ഉയർത്താനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ആയിരങ്ങളാണ് കാത്തിരിപ്പ് തുടരുന്നത്. […]