നിയമസഭാ പൊതുസമ്മേളനം ഇന്ന് പുനരാരംഭിക്കും. വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷം. വന്യമൃഗങ്ങളുടെ ആക്രമണത്തെക്കുറിച്ചുള്ള വനമേഖലയിലെ ജനങ്ങളുടെ ആശങ്ക സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ടി സിദ്ദിഖ് എംഎൽഎയായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. ബജറ്റിന്മേലുള്ള പൊതുചർച്ചയാകും ഇന്ന് മുതൽ ഫെബ്രുവരി 15 വരെ നടക്കുക. സിപിഐ മന്ത്രിമാരുടെ ഭക്ഷ്യം, റവന്യു, മൃഗസംരക്ഷണം വകുപ്പുകള്‍ക്ക് ബജറ്റില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന പരാതി മന്ത്രിമാര്‍ തന്നെ നേരിട്ട് ഉന്നയിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ സാധ്യതയുണ്ട്.
Related News
ചെന്നിത്തല ഹൈക്കോടതിയിലേക്ക്
പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്. വിതരണം ചെയ്ത മുഴുവന്‍ പോസ്റ്റല്‍ ബാലറ്റുകളും പിന്‍വലിക്കണമെന്നാണ് ആവശ്യം. പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അടിയന്തര സംവിധാനം ഒരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വൈകി വന്ന ഇരുപതോളം കുട്ടികളെ പുറത്താക്കി ഗേറ്റ് അടച്ചു; സംഭവം എടത്വാ സെന്റ് അലോഷ്യസ് സ്കൂളില്‍
ആലപ്പുഴ എടത്വാ സെന്റ് അലോഷ്യസ് സ്കൂളില്‍ വൈകി വന്ന കുട്ടികളെ പുറത്താക്കി സ്കൂള്‍ ഗേറ്റ് അടച്ചെന്ന് പരാതി. ഇരുപതോളം കുട്ടികളെയാണ് പുറത്തുനിര്‍ത്തിയത്. വൈകി വന്നതിനാലാണ് കുട്ടികളെ പുറത്തുനിര്‍ത്തിയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഒന്പതി മണി മുതലാണ് സ്കൂളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. 9 മണിക്ക് ശേഷം തന്നെ ഗേറ്റ് അടയ്ക്കുകയായിരുന്നു. 9.30ന് തൊട്ടുമുന്‍പായാണ് കുട്ടികളെത്തിയത്. സ്ഥിരമായി കുട്ടികള്‍ വൈകി വരുന്നത് കൊണ്ടാണ് കുട്ടികളെ പുറത്താക്കി ഗേറ്റ് അടച്ചതെന്ന് സ്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. സ്കൂളിന് തൊട്ടടുത്തായി ഒരു ട്യൂഷന് സെന്റര്‍ […]
‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്ത് മാറ്റില്ല’
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 371 റദ്ദാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അറുപത്തിയെട്ടാമത് നോർത്ത് ഈസ്റ്റ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ തുടർന്ന് പലരും വ്യാജപ്രചരണങ്ങൾ നടത്തുകയുണ്ടായി. കേന്ദ്രം ആർട്ടിക്കിൾ 371ഉം എടുത്ത് കളയാനിരിക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് താന്‍ നേരത്തെ പാർലമെന്റിൽ തന്നെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ അമിത് ഷാ, എട്ട് വടക്ക് കിഴക്കൻ […]