കോഴിക്കോട് നടന്ന ട്രാന്‍സ്ജെന്‍ഡറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.സി.ടി.വിയില്‍ പതിഞ്ഞ വ്യക്തിയെ തിരഞ്ഞ് പൊലീസ്. നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രാൻസ്ജെൻഡർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിർണ്ണായകമായ വിവരം നൽകുവാൻ സാധിക്കുന്ന വ്യക്തിയാണ് ഈ വീഡിയോയിൽ കാണുന്നതെന്ന് പൊലീസ് പറയുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നൽകുവാൻ സാധിക്കുന്നവര്‍ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ് പൊലീസ് ഇൻസ്പെക്ടറുടെ 9497987181 എന്ന നമ്പറിലോ നടക്കാവ് എസ്.ഐയുടെ 9497980720 എന്ന നമ്പറിലോ 9497980752 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
Related News
ജോര്‍ജ് ആലഞ്ചേരി ബിഷപ് സ്ഥാനം ഒഴിഞ്ഞു
കർദിനാൾ ജോർജ് ആലഞ്ചേരി എറണാകുളം അങ്കാമാലി അതിരൂപതയുടെ ഭരണ ചുമതല ഒഴിഞ്ഞു. പുറത്താക്കിയ സഹായമെത്രാന്മാരെ തിരിച്ചെടുക്കുകയും ചെയ്തു. ആന്റണി കരിയൽ അതിരൂപതയുടെ പുതിയ ബിഷപ്പായി ചുമതലയേൽക്കും. ബിഷപ്പിന് അതിരൂപതയുടെ സ്വതന്ത്ര ചുമതല നൽകി. കർദിനാളിന് അതിരൂപതയുടെ ഭരണകാര്യ ചുമതല അധികാരം നഷ്ടപ്പെട്ടു. അതിരൂപതയുടെ ഭരണകാര്യ – സാമ്പത്തിക കാര്യങ്ങൾ പുതിയ ബിഷപ്പിനായിരിക്കും. നേരത്തെ പുറത്താക്കിയ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ ബിഷപ്പായി നിയമിച്ചു. ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായി ചുമതലയേൽക്കും.
പാലക്കാട് ഉരുള്‍പൊട്ടല്‍; 70 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു
പാലക്കാട് ഉരുള്‍പൊട്ടലുണ്ടായ ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. 70 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് ഡിവൈഎസ്പി കെ.എം ദേവസ്യ ട്വന്റിഫോറിനോട് പറഞ്ഞു. ആലത്തൂര്‍ തഹസില്‍ദാര്‍ ആര്.കെ ബാലകൃഷ്ണനും സ്ഥലത്തെത്തി. പാലക്കാട് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ശക്തമായ മഴ തുടരുകയാണ്. പോത്തുണ്ടി ഡാം സ്പില്‍വേ ഷട്ടര്‍ 15 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ശക്തമായ മഴയില്‍ മലമ്പുഴ ആനക്കല്ലില്‍ […]
മന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ്
കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഇതിന് മുന്‍പ് മന്ത്രി ഇ.പി ജയരാജനും മന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ 4125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 40382 പേര് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്.