കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി. തൃശ്ശൂർ തളിക്കുളത്താണ് സംഭവം. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് ഇന്ന് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിൽ രണ്ടുപേർ തിരയിൽപെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
Related News
അഭയം തേടിയെത്തിയ പെണ്‍കുട്ടിയെ രണ്ട് വര്‍ഷത്തോളം ബലാത്സംഗം ചെയ്ത ആശ്രമ മേധാവി പിടിയില്‍
17 വയസുകാരിയെ രണ്ട് വര്‍ഷത്തോളം നിരന്തരം ബലാത്സംഗം ചെയ്ത് വന്നിരുന്ന ആശ്രമം മേധാവി പിടിയില്‍. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. അമ്മയോടൊപ്പം ആശ്രമത്തിലെ ജോലികള്‍ ചെയ്തിരുന്ന പെണ്‍കുട്ടിയെയാണ് ആശ്രമത്തിലെ മേധാവി പീഡിപ്പിച്ചുവന്നിരുന്നത്. ഡിസംബര്‍ 28നാണ് പെണ്‍കുട്ടിയും അമ്മയും ആശ്രമ മേധാവിക്കെതിരെ മണ്ഡല് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹന്ത് സൂരജ് ദാസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 2020 മുതല്‍ പ്രതി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് മൊഴി. ലോക്ക്ഡൗണ്‍ കാലത്താണ് ഹനുമാന് ക്ഷേത്രത്തിലെത്തിയ […]
“സ്നേഹ സ്പർശം” ഹൃദയ സ്പർശമാക്കിയ സ്വിസ്സ് മലയാളികൾക്ക് നന്ദിയുടെ വാക്കുകളുമായി ശ്രീ ഗോപിനാഥ് മുതുകാട് ..
ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് കരുണയുടെ സ്നേഹസ്പർശം തേടി സ്വിസ് മലയാളികളുടെ ഇടയിലിറങ്ങിയപ്പോൾ ചെറുതും വലുതുമായി തങ്ങളാൽ കഴിവുംപോലെ കനിഞ്ഞറിഞ്ഞ, ചേർത്തുനിർത്തിയ ഓരോ സ്വിസ് മലയാളികൾക്കും,ഈ ധനസമാഹരണത്തിനു മുന്നിട്ടിറങ്ങിയ ഹലോ ഫ്രണ്ട്സിനും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദിയുടെ നറുമലരുകളുമായി ശ്രീ ഗോപിനാഥ് മുതുകാട് . കോവിഡ് 19 ന്റെ മഹാമാരിയിൽ സാമ്പത്തിക ബുദ്ധിമുട്ട് ലോകത്തെ കീഴടക്കിയപ്പോൾ സ്വിസ് മലയാളികളുടെ സ്നേഹസ്പർശം ഹൃദയ സ്പർശമായി മാറി. ലോകോത്തര മജീഷ്യൻ പ്രൊ.ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തുള്ള മാജിക് പ്ലാനെറ്റുമായി സഹകരിച്ച, ഭിന്നശേഷിയുള്ള കുട്ടികളുടെ […]
ഒ അബ്ദുറഹ്മാന്റെ ആത്മകഥ പ്രകാശനം ചെയ്തു
മാധ്യമ – സാംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഒ അബ്ദുറഹ്മാന്റെ ആത്മകഥ ജീവിതാക്ഷരങ്ങള്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് തോമസ് ജേക്കബില്‍ നിന്നും സാഹിത്യകാരന് കെ.പി രാമനുണ്ണി പുസ്തകം ഏറ്റുവാങ്ങി. മാധ്യമ -സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒ അബ്ദു റഹ്മാന്ന്റെ ജീവിതം, മാധ്യമപ്രവര്‍ത്തനം, രാഷ്ട്രീയ നിലപാടുകള്‍, ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിലെ കുട്ടിക്കാലം.. എല്ലാം പറയുന്ന ആത്മകഥയാണ് ജീവിതാക്ഷരങ്ങള്‍. നിലവില്‍ മാധ്യമം -മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്ററാണ് ഒ അബ്ദുറഹ്മാന്. ഐ.പി.എച്ച് പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്. […]