കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യതലസ്ഥാനത്തെത്തി. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, എന്നിവരും ഡിഎംകെ, സമാജ്വാദി, ആർജെഡി പാർട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും. യുഡിഎഫ് വിട്ടു നിൽക്കുന്നതിനാൽ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ സമരത്തിൽ പങ്കെടുക്കില്ല.
Related News
കറുകപുത്തൂര്‍ പീഡനം; പൊലീസിന് ഗുരുതര വീഴ്ച; മയക്കുമരുന്ന് മാഫിയയെ പിടികൂടിയെങ്കിലും വിട്ടയച്ചു
പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ തൃത്താല പൊലീസിന് ഗുരുതര വീഴ്ച. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്കിയ സംഘത്തെ പട്ടാമ്പിയിലെ ഹോട്ടലില്‍ നിന്ന് പിടികൂടിയെങ്കിലും ഉന്നത സ്വാധീനത്തെ തുടര്‍ന്ന് പൊലീസ് വിട്ടയക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ അഭിലാഷിന്റെ ബന്ധുവിന്റെ സ്വാധീനത്തെ തുടര്‍ന്നാണ് നടപടിയെടുക്കാതിരുന്നതെന്ന് വ്യക്തമായി. സംഘം ഹോട്ടലില്‍ ഉണ്ടായിരുന്ന സമയം തൃത്താല പൊലീസ് എത്തിയിരുന്നുവെന്ന വിവരം ഹോട്ടലുടമയും സ്ഥിരീകരിച്ചു. പ്രധാന പ്രതി അഭിലാഷിന്റെ ഭീഷണിയ്ക്ക് വഴങ്ങി ഏറ്റവുമൊടുവില്‍ പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത് കഴിഞ്ഞ മാസം നാലിനാണ്. തൃശൂരിലെ പെണ് […]
പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ഇനി ഇങ്ങനെ അനുഭവമുണ്ടായാൽ പരാതി നൽകുമോ എന്ന് സംശയമാണ്’; ഹസ്ന ഹസീസ്
പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പാണമ്പ്രയിൽ മർദ്ദനമേറ്റ പെൺകുട്ടി 24നോട്. ഇനി ഇങ്ങനെ അനുഭവമുണ്ടായാൽ പൊലീസിനു പരാതി നൽകുമോ എന്ന് സംശയമാണ്. അവരോടുള്ള വിശ്വാസം കൊണ്ടാണ് മർദ്ദനമേറ്റയുടൻ പൊലീസ് സ്റ്റേഷനിൽ പോയത് എന്നും ഹസ്ന ഹസീസ് 24നോട് പറഞ്ഞു. “ഇത്രയൊക്കെ ആയിട്ടും നടപടി വൈകുന്നതെന്തെന്ന് അറിയില്ല. സാധാരണ ഒരാളാണ് ഇത് ചെയ്തതെങ്കിൽ കേസ് ഇത്രയും സങ്കീർണമാവില്ല. എന്താണ് അവർക്ക് നൽകേണ്ട ശിക്ഷ എന്നത് വ്യക്തമാണ്. പക്ഷേ, ഇയാൾ വലിയ ഒരാളുടെ മകനാണ് എന്നുള്ളതുകൊണ്ടാണോ പൊലീസ് ഇയാളെ രക്ഷിക്കാൻ നോക്കുന്നത്. […]
രാജ്യത്ത് പുതിയ 42,909 കൊവിഡ് കേസുകള്‍; 380 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ 380 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നുള്ളതാണ്. 29,836 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. 75 പേര് മരിച്ചു. ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,38,210 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 34,763 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,19,23,405 ആയി. […]