യുപിഎ സർക്കാരിന്റെ കാലത്തെ ധനവിനിയോഗത്തിലെ വീഴ്ചകൾ വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ബജറ്റ് സമ്മേളനം ഇതിനായി ഒരു ദിവസം കൂടി നീട്ടും. വിഹിതങ്ങൾ എപ്രകാരം തെറ്റായി വിനിയോഗിക്കപ്പെട്ടു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
Related News
മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരട്ട അപകടം; കൂട്ടിയിടിച്ചത് മൂന്ന് ട്രെയിനുകൾ, രാജ്യത്തെ നടുക്കിയ വൻ ദുരന്തം
ഒഡിഷയിൽ 207 പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്. ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ രണ്ടു ബോഗികളും പാളം തെറ്റി. ബംഗാൾ മുഖ്യമന്ത്രി […]
ഇന്ത്യ- പാക് അതിർത്തിയിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു
ഇന്ത്യ- പാക് അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘനം. മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ബാരമുള്ള ജില്ലയിൽ നിയന്ത്രണ രേഖയിലാണ് ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ അടക്കം മൂന്നു നാട്ടുകാർക്ക് ജീവൻ നഷ്ടമായി. ആക്രമണത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർക്കും ഒരു ബിഎസ്എഫ് സബ് ഇൻസ്പെക്ടർക്കുമാണ് ജീവൻ നഷ്ടമായത്. ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ഏഴ് പാക് ജവാന്മാർക്കും ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്റെ ബംഗറുകളും ഇന്ത്യ തകർത്തു.
കനത്ത മഴ: ബിഹാറും ഉത്തർപ്രദേശും മധ്യപ്രദേശും ദുരിതത്തില്
ബിഹാറിലും ഉത്തർപ്രദേശിലും വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മരണസംഖ്യ മധ്യപ്രദേശിൽ 225ഉം ഉത്തർപ്രദേശിൽ 150ഉം കടന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. മഴ തുടരുന്നതിനാൽ കൂടുതൽ എൻ.ഡി.ആർ.എഫ് സംഘങ്ങളെ ദുരിതബാധിത മേഖലകളിൽ വിന്യസിച്ചു. അതിസങ്കീർണമായിരിക്കുകയാണ് മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ബിഹാറിലെയും സാഹചര്യം. വരുന്ന രണ്ട് ദിവസം കൂടി മഴ തുടർന്നാൽ രക്ഷാപ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കും. മധ്യപ്രദേശിൽ മരണസംഖ്യ 225 കവിഞ്ഞു. 46,000 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. ഈ വർഷം പ്രളയത്തിൽ […]