കശ്മീരിലെ ഷോപിയാനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപിയാനിലെ അവ്നീരയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്
Related News
മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ: ബിംസ്റ്റെക് തലവന്മാര്ക്ക് ക്ഷണം, പാകിസ്താന് ക്ഷണമില്ല
രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പാകിസ്താന് ക്ഷണമില്ല. പാകിസ്താനൊഴികെയുള്ള അയല്‍രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ട്. സത്യപ്രതിജ്ഞയില്‍ ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്റ് ഇക്കണോമിക് കോ ഓപ്പറേഷന്) രാഷ്ട്രതലവന്മാര് പങ്കെടുക്കും. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാന്, മ്യാന്മാര്, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്റ് എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെകിലുള്ളത്. കിര്ഗിസ്താന് പ്രസിഡന്റ്, മൌറീഷ്യസ് പ്രധാനമന്ത്രി എന്നിവരെയും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. മെയ് 30നാണ് സത്യപ്രതിജ്ഞ. 2014ലെ സത്യപ്രതിജ്ഞയില്‍ സാര്‍ക് രാജ്യങ്ങളുടെ തലവന്മാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. അന്ന് […]
മോദിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍
ഉത്തര്‍പ്രദേശില്‍ എസ്.പി – ബി.എസ്.പി സഖ്യം പ്രഖ്യാപിച്ച് മായാവതി. ഇതിന് മുമ്പും എസ്.പിയും ബി.എസ്.പിയും സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപനവേളയില്‍ മായാവതി പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. ബി.ജെ.പിയുടെ ജാതി രാഷ്ട്രീയത്തിനെതിരെയാണ് പോരാട്ടമെന്നും മായാവതി വ്യക്തമാക്കി. രാജ്യ താല്പര്യം പരിഗണിച്ചാണ് സഖ്യമുണ്ടാക്കിയതെന്നും മായാവതി പറഞ്ഞു. ഇതേസമയം, ഈ സഖ്യത്തില്‍ കോണ്‍ഗ്രസ് ഭാഗമല്ലെന്നും മായാവതി വ്യക്തമാക്കി. 2019 പൊതുതെരഞ്ഞെടുപ്പില്‍ എസ്.പി- ബി.എസ്.പി സഖ്യം മത്സരിക്കുമെന്നും പ്രഖ്യാപനവേളയില്‍ മായാവതി പറഞ്ഞു. […]
കോട്ടയം മണ്ഡലത്തിൽ എല്‍.ഡി.എഫും എൻ.ഡി.എയും അമിതമായി പണം ചെലവഴിക്കുന്നുവെന്ന് യു.ഡി.എഫ്
കോട്ടയം മണ്ഡലത്തിൽ എല്‍.ഡി.എഫും എൻ.ഡി.എയും അമിതമായി പണം ചെലവഴിക്കുന്നുവെന്ന് യു.ഡി.എഫ്. ഇതു സംബന്ധിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. എൽ.ഡി.എഫ് സ്ഥാനാർഥിയായ വി.എൻ വാസവനും എൻ.ഡി.എ സ്ഥാനാർഥിയായ പി.സി തോമസും പ്രചാരണത്തിന് പണം വൻതോതിൽ ചെലവഴിക്കുന്നുവെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ അടക്കമുള്ളവരുടെ ആരോപണം. പോസ്റ്ററുകളും ചുവരെഴുത്തും പരിശോധിച്ചാൽ ഇത് മനസിലാകുമെന്നും വൻതുക മുടക്കി ഹ്രസ്വചിത്രമടക്കം പുറത്തിറക്കുകയാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു. പണം ചെലവഴിക്കുന്നത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം അമിതമായി […]