കേരളത്തിലെ നാളികേര കർഷകർക്കും, സംരംഭകർക്കും തെങ്ങു കയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാക്കാമെന്ന് നാളികേര വികസന ബോർഡ് അധികൃതർ അറിയിച്ചു. ഇതിനായി ഹലോ നാരിയൽ കോൾ സെന്ററിന്റെ 9447175999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യണം. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തന സമയം.
Related News
വിയ്യൂർ ജയിലിലെ തടവുകാരൻ ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു
വിയ്യൂർ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു. നെഞ്ച് വേദനയെ തുടർന്ന് ഇന്നലെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊലപാതകശ്രമം, കവര്‍ച്ച എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായിരുന്നു തക്കാളി രാജീവ്. ഇയാളെ മുമ്പ് കാപ്പ പ്രകാരം ഒരു വര്‍ഷം നാട് കടത്തിയിരുന്നു. അതിനുശേഷം വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
‘അന്വേഷണത്തിന് ഉത്തരവിടേണ്ടത് കോടതിയുടെ ചുമതല; തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം’ : ഇ.പി ജയരാജൻ
വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ കേസിൽ അന്വേഷത്തിനോട് പൂർണമായും സഹകരിക്കുമെന്ന് ഇ.പി ജയരാജൻ. കേസിൽ തനിക്ക് തിരിച്ചടിയില്ലെന്നും അത് മാധ്യമ വ്യാഖ്യാനമാണെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. ‘മജിസ്ട്രേറ്റ് കോടതിയിൽ ഒരു പരാതി ലഭിച്ചാൽ മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്തമാണ് ആ കേസ് അന്വേഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏൽപ്പിക്കാൻ. അതാണ് ഈ കേസിലും നടന്നത്. രണ്ട് വധശ്രമക്കേസുൾപ്പെടെയുള്ള വ്യക്തിയെ ‘കുഞ്ഞ്’ എന്നാണ് കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിച്ചത്. തെറ്റിനെ മറച്ച് പിടിക്കാനുള്ള ഈ ശ്രമവും, കേസിൽ ആർക്കെല്ലാം പങ്കുണ്ടെന്നതിലും അന്വേഷണം ആവശ്യപ്പെടാനൊരുങ്ങുകയാണ് ഡിവൈഎഫ്ഐയും’- ഇ.പി […]
നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എൽ.ഡി.എഫ് അതിയന്നൂർ മേഖലാ കമ്മിറ്റി ഓഫീസ് ആണ് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത്. പതിനഞ്ചോളം കസേരകള്‍ കത്തിനശിച്ചു. ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എൽ.ഡി.എഫ് ആരോപിച്ചു.