ഖത്തറിൽ നടന്ന എഎഫ്സി ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഫിഫ റാങ്കിംഗിൽ കൂപ്പുകുത്തി ടീം ഇന്ത്യ. പൂജ്യം പോയിന്റുകൾ, പൂജ്യം ഗോളുകൾ, പൂജ്യം വിജയങ്ങൾ എന്നിവയോടെ ടൂർണമെന്റ് അവസാനിപ്പിച്ച ബ്ലൂ ടൈഗേഴ്സ് റാങ്കിംഗിൽ 117-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2017ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും താഴ്ന്ന റാങ്കിംഗാണിത്.ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ പകുതിയിൽ പ്രതീക്ഷ നൽകുന്ന പ്രകടനത്തോടെയാണ് ഇന്ത്യ ഖത്തറിലെ യാത്ര ആരംഭിച്ചത്. എന്നാൽ 2-0 തോൽവിയിൽ ശുഭാപ്തിവിശ്വാസം പെട്ടെന്ന് മങ്ങി. ഉസ്ബെക്കിസ്ഥാനോട് 3-0 ന് നാണംകെട്ട തോൽവിയും സിറിയയോട് 1-0ന് പരാജയപെട്ട് ഇന്ത്യ ഏഷ്യൻ കപ്പ് അവസാനിപ്പിച്ചു. 2023ലെ എഎഫ്സി ഏഷ്യൻ കപ്പിലെ പ്രകടനത്തേക്കാൾ പ്രാധാന്യമർഹിക്കുന്നതാണ് ഈ തിരിച്ചടി.
Related News
ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗയിംസിന് ചെന്നൈയിൽ തുടക്കമായി; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗയിംസ് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ ഊർജവും ഉത്സാഹവും കായിക മേഖലയിൽ രാജ്യത്തെ ഉയരത്തിലെത്തിയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യ കായിക മത്സരങ്ങൾ കൂടുതൽ താരങ്ങൾക്ക് അവസരമൊരുക്കാനും മികവുറ്റ താരങ്ങളെ കണ്ടെത്താനും സഹായിക്കുന്നു. യുവാക്കളുടെ നിശ്ചയദാർഡ്യത്തിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്നു. നിങ്ങൾക്കൊപ്പം രാജ്യവും മികവിലേക്ക് എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേന്ദ്രകായിക മന്ത്രി അനുരാഗ് […]
ഐപിഎൽ 2022 ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 15ആം സീസൺ ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈയിലാവും ഉദ്ഘാടന മത്സരം. മത്സരക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഏപ്രിൽ രണ്ടിന് തന്നെ ലീഗ് ആരംഭിക്കാൻ ബിസിസിഐ തീരുമാനിച്ചു എന്നാണ് സൂചന. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (IPL kick off April) അടുത്ത സീസൺ മുതൽ 10 ടീമുകളും 74 മത്സരങ്ങളുമാണ് ഉള്ളത്. 60 ദിവസങ്ങളോളം നേണ്ട് നിൽക്കുന്ന സീസണാവും നടക്കുക. ജൂൺ നാലിനോ അഞ്ചിനോ ആവും ഫൈനൽ. ഓരോ ടീമിനും 14 […]
ഐപിഎൽ മെഗാലേലം: രജിസ്റ്റർ ചെയ്തത് ശ്രീശാന്ത് ഉൾപ്പെടെ 1214 താരങ്ങൾ
വരുന്ന സീസണു മുന്നോടിയായുള്ള ഐപിഎൽ മെഗാലേലത്തിൽ പേര് രജിസ്റ്റർ ചെയ്തത് ആകെ 1214 താരങ്ങൾ. വാതുവെപ്പ് കേസിലെ വിലക്ക് മാറിയെത്തിയ കേരള താരം എസ് ശ്രീശാന്തും ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രീശാന്ത് കഴിഞ്ഞ തവണയും ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ആരും താരത്തെ ടീമിലെടുത്തില്ല. മിച്ചൽ സ്റ്റാർക്ക്, ബെൻ സ്റ്റോക്സ്, സാം കറൻ, ക്രിസ് ഗെയിൽ, ജോഫ്ര ആർച്ചർ, ക്രിസ് വോക്സ് തുടങ്ങിയ താരങ്ങൾ രെജിസ്റ്റർ ചെയ്തിട്ടില്ല. (ipl mega auction players) ആകെ […]