ഗുരുവായൂരിൽ വൻ തീപിടിത്തം. വളയംതോട് കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ചകിരി’ മില്ലിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ‘ചകിരി’ മില്ല് പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഗുരുവായൂർ, കുന്നംകുളം, തൃശൂർ ഫയർ റെസ്ക്യൂ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Related News
‘മോദി തിരുവനന്തപുരത്ത് മത്സരിക്കട്ടേ…’
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കേരളത്തിലെ 20 മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന് ശശി തരൂര്‍. നരേന്ദ്ര മോദി തിരുവനന്തപുരത്ത് വന്ന് മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ പോലെ ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ മോദി തയ്യാറാകുമോയെന്നും തരൂര്‍ ചോദിച്ചു. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെ.പി.സി.സി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിക്കുന്നത് പാർട്ടിക്കാകെ ഗുണം ചെയ്യുമെന്നും രാഹുൽ ഗാന്ധി ആവശ്യം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ […]
കേന്ദ്രമന്ത്രി എസ് ജയശങ്കർ ഇന്ന് ചെമ്പഴന്തി സന്ദർശിക്കും
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് കേന്ദ്രമന്ത്രി ചെമ്പഴന്തിയിൽ എത്തുക. 11ന് പാപ്പനംകോട് ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടക്കുന്ന കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായവരുടെ സംഗമത്തിൽ പങ്കെടുക്കും. 12.30ന് ദേശീയപാത വികസനം നടക്കുന്ന കഴക്കൂട്ടത്തെ പദ്ധതി പ്രദേശം സന്ദർശിക്കും. നാളെ വൈകുന്നേരം മന്ത്രി മടങ്ങിപ്പോകും. തലസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രിക്ക് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് ബി.ജെ.പി പ്രവർത്തകർ ഒരുക്കിയത്. ഇന്നലെ ബി.ജെ.പി സംസ്ഥാന സമിതിയംഗം പൂന്തുറ സണ്ണിയുടെ മകളുടെ വിവാഹത്തിലും കേന്ദ്ര […]
നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് ഹൈക്കോടതിയിൽ
നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് ഹൈക്കോടതിയിൽ. കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതോടെ പ്രതികൾ സമർപ്പിച്ച റിവ്യൂ ഹർജി ഇന്ന് പരിഗണിക്കും. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ പ്രതികളോട് നേരിട്ടു കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. മാതൃകയാകേണ്ട ജനപ്രതികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് […]