സ്മിത്തിനെ ചതിയനെന്നു വിളിച്ച ഇന്ത്യൻ കാണികളെ വിലക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. സ്മിത്തിനെ അങ്ങനെ വിളിക്കരുതെന്നും അദ്ദേഹത്തിനു വേണ്ടി കയ്യടിക്കണമെന്നും കോഹ്ലി കാണികളോട് ആവശ്യപ്പെട്ടു. കോഹ്ലിയുടെ നിർദ്ദേശത്തെയും അദ്ദേഹത്തിലെ സ്പോര്ട്ട്സ്മാനെയും പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.
ഇന്ത്യയുടെ ബാറ്റിങ്ങിനിടെയായിരുന്നു സംഭവം. ബൗണ്ടറിക്കരികിൽ ഫീൽഡ് ചെയ്യുകയായിരുന്നു സ്മിത്ത്. ഇന്ത്യക്കാർ ഏറെയുണ്ടായിരുന്ന ഗ്യാലറിയിൽ നിന്നും സ്മിത്തിനെ ചിലർ കൂവാനും ചതിയനെന്നു വിളിക്കാനും തുടങ്ങി. ഇത് ശ്രദ്ധയിൽ പെട്ട ഇന്ത്യൻ നായകൻ കാണികളോട് അങ്ങനെ ചെയ്യരുതെന്ന് ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹത്തിനു വേണ്ടി കയ്യടിക്കണമെന്നും കോഹ്ലി ആവശ്യപ്പെട്ടു.