അട്ടപ്പാടി ആനക്കല്ലിൽ പുലി ഇറങ്ങിയതായി പ്രദേശവാസികൾ. ആനക്കല്ലിൽ പശുവിനെ പുലി കൊന്നു. വനത്തോട് ചേർന്നുള്ള പ്രദേശത്താണ് ചത്ത പശുവിനെ കണ്ടെത്തിയത്. ആനക്കൽ സ്വദേശി ശശിയുടെ കറവപ്പശുവിനെ പുലി ആക്രമിച്ചുകൊല്ലുകയായിരുന്നു. സ്ഥലത്തെത്തിയ ശശി ബഹളം വെച്ചതോടെയാണ് പുലി പശുവിനെ ഉപേക്ഷിച്ചു പോയത്.
Related News
ഉയർന്ന തിരമാലയ്ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രതാനിര്‍ദേശം
കേരള തീരത്ത് മാർച്ച് 7 രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
പുറത്തുവന്നതല്ല യഥാർത്ഥ ചിത്രം: ഇന്ത്യയിലെ കോവിഡ് മരണസംഖ്യയെക്കുറിച്ച് വിദേശമാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍
ഇന്ത്യയിലെ കോവിഡ് മരണസംഖ്യ മൂന്നു ലക്ഷം കടന്നെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, ഇതാണോ രാജ്യത്തെ യഥാർത്ഥ കോവിഡ് ചിത്രമെന്ന സംശയം നേരത്തെ തന്നെ സാമൂഹിക, ആരോഗ്യ പ്രവർത്തകർ ഉയർത്തിയതാണ്. ഇപ്പോൾ അന്താരാഷ്ട്ര പഠനങ്ങളെ കൂട്ടുപിടിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സ്ഥിതി ഇതിലും ഇരട്ടി ഭീകരമാണെന്നാണ്. നിലവിലെ മരണസംഖ്യയുടെ ഇരട്ടിപേർ ഏറ്റവും ചുരുങ്ങിയത് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാകുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മരണം പത്തുലക്ഷത്തിനു മീതെ രണ്ടുഘട്ടങ്ങളിലായി ഇന്ത്യയിൽ പത്തുലക്ഷത്തിലേറെ പേർക്ക് മഹാമാരിയുടെ ഇരകളായി ജീവൻ […]
അമിതാഭിന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയുമെന്ന് കോണ്‍ഗ്രസ്
പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നിട്ടും അതിനെതിരെ പ്രതികരിക്കാൻ തയാറാകാത്തതിൽ പ്രതിഷേധിച്ച് അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ എന്നിവരുടെ സിനിമ ഷൂട്ടിങ്ങ് തടയുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ്. സംസ്ഥാന അധ്യക്ഷൻ നാന പടോളാണ് താരങ്ങളുടെ ഷൂട്ടിങ് തടയുമെന്ന് ഭീഷണി മുഴക്കിയത്. താരങ്ങള്‍ക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. മൻമോഹൻസിങ്ങിന്റെ ഭരണകാലത്ത് ഇന്ധനവില വർധിച്ചപ്പോൾ അമിതാഭ് ബച്ചനും അക്ഷയ് കുമാറും അതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇവർക്ക് ഭയമാണ്. നാന പടോൾ ആരോപിച്ചു. മോദി സർക്കാരിന്റെ രാജ്യവിരുദ്ധ നയങ്ങൾക്കെതിരെ […]