ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കിയില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തോമസ് ഐസക്ക്. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളം പദ്ധതിയുമായി സഹകരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പുമായി കേരളം മുന്നോട്ട് പോവുകയാണെന്നും തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.
Related News
എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം
തിരുവനന്തപുരത്ത് എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച കേസിലെ എട്ട് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രോസിക്യൂഷൻ വാദത്തെ അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിലെ പ്രതികളായ നാലുപേരെ അതാതു വകുപ്പുകളിൽ നിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കനത്ത പൊലീസ് വിന്യാസത്തിനിടെയാണ്. എസ്.ബി.ഐ ബാങ്കിനുള്ളിൽ കയറി ഇത്തരത്തിൽ ഒരു ആക്രമണം പ്രതികൾ നടത്തിയതെന്നും ഇവർ കീഴടങ്ങാൻ തയ്യാറാകാത്തത് തന്നെ ഗുരുതരമായൊരു കുറ്റകൃത്യമാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം […]
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ; മുന്നറിപ്പ് നൽകിയില്ലെന്ന് തൊഴിലാളികൾ
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. കാന്റീൻ അടച്ചുപൂട്ടാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനം. 20 പേരുടെ തൊഴിൽ നഷ്ടമാകും. പിരിച്ചുവിടലുമായി ബന്ധപ്പെട്ട് യാതൊരുവിധ നോട്ടീസും നൽകിയില്ലെന്ന് തൊഴിലാളികൾ. അട്ടപ്പാടിയിലെ ആദിവാസികൾ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണ് കോട്ടത്തറയിലേത്. ദേശീയ തലത്തിൽ തന്നെ ഏറ്റവും മികച്ച സേവനങ്ങൾക്ക് അവാർഡ് ലഭിച്ച താലൂക്ക് ആശുപത്രി. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് കോട്ടത്തറ ആശുപത്രിയാണ്. മതിയായ ജീവനക്കാർ ഇല്ലാതിരുന്നിട്ടും മികച്ച നേട്ടം കൈവരിച്ച ആശുപത്രിയാണ്.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സാഹചര്യം നാഷണൽ ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി വിലയിരുത്തി. ഉത്തർപ്രദേശിൽ ഗംഗയുടെ തീരങ്ങളിൽ താമസിച്ചിരുന്ന ഇരുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിൽ കനത്ത മഴയാണ് മധ്യപ്രദേശ് രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനോടകം രണ്ട് സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ചേർന്ന നാഷണൽ ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി രണ്ട് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും വിലയിരുത്തി. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട സഹായം […]