കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഒമ്പത് മാസത്തിനുള്ളിൽ 1,380 കോടിയാണ് കോർപറേഷന് സർക്കാർ സഹായമായി ലഭിച്ചത്. ഈ വർഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയാണ്. രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട് എൽഡിഎഫ് സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത് 10,020 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.
Related News
തമിഴ് വോട്ടര്‍മാര്‍ക്കിടയില്‍ താരമായി രമ്യ ഹരിദാസ്
ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ തമിഴ് വോട്ടര്‍മാര്‍ക്കിടയില്‍ താരമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ചിറ്റൂര്‍ താലൂക്കിലെ വിവിധ തമിഴ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പ്പാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയത്. ആരതിയുഴിഞ്ഞും നിറകുംഭം സമ്മാനിച്ചുമാണ് വരവേല്പ്. പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ആദ്യഘട്ടത്തില്‍ നേരില്‍ കാണുന്നതിനാണ് എത്തിയതെങ്കിലും പല ഗ്രാമങ്ങളിലും റോഡ് ഷോയുടെ പ്രതീതി. വോട്ട് തേടി ഓരോ വീട്ടിലും കയറണമെന്ന് അഭ്യര്‍ഥിച്ചുള്ള ചെറിയ പ്രസംഗം തീരും മുമ്പെ വരും പാട്ട് പാടാനുള്ള ആവശ്യം. മൂന്ന് മുന്നണികളുടെയും […]
സിപിഎമ്മിനാപ്പമെന്ന് പറയുമ്പോഴും മകന് എന്‍ഡിഎ സ്ഥാനാര്‍ഥി;വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് വിഎം സുധീരന്
തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് വി.എം സുധീരന്. ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആരിഫിനോടൊപ്പമെന്ന് പറയുകയും തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മകനെ നിയോഗിച്ചുവെന്നും സുധീരന് പറഞ്ഞു. ഇത് വെള്ളാപ്പള്ളി നടത്തിവരുന്ന കച്ചവട രാഷ്ട്രീയത്തിന്റെ ഭാഗമായ നാടകമാണെന്നും അഭിപ്രായ സ്ഥിരതയില്ലായ്മയുടെയും തികഞ്ഞ അവസരവാദത്തിന്റെയും സാമൂഹ്യ ജീര്‍ണ്ണതയുടെയും പ്രതീകമായ വെള്ളാപ്പള്ളി ഓന്തിനെ പോലും നാണിപ്പിക്കുന്ന നിലയില്‍ നിറവും നിലപാടും മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണെന്നും സുധീരന് ആരോപിച്ചു. ഒരു ഭാഗത്ത് സിപിഎമ്മിന്റെ പ്രചാരകനായി നില്‍ക്കുകയും മറുഭാഗത്ത് ബിജെപി മുന്നണിയുടെ സ്ഥാനാര്‍ഥിയെ […]
സാമ്പത്തിക സംവരണത്തിനെതിരെ ഹരജി;പിന്നില്‍ ബി.ജെ.പിയെന്ന് ജസ്റ്റിസ് വി ഈശ്വരയ്യ
സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച സംഘടനയ്ക്ക് പിന്നില്‍ ബി.ജെ.പിയെന്ന് ആന്ധ്ര മുന്‍ ചീഫ് ജസ്റ്റിസ് വി. ഈശ്വരയ്യ. സംവരണം അട്ടിമറിക്കലാണ് സംഘടനയുടെ ലക്ഷ്യം. മുന്നാക്കകാരിലെ പിന്നാക്കകാരന് സംവരണം ഏര്‍പ്പെടുത്തിയത് ബി.ജെ.പിയുടെ രാഷ്ട്രീയ താല്പര്യത്തിന് വേണ്ടിയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ഈശ്വരയ്യ മീഡിയ വണിനോട് പറഞ്ഞു. സുപ്രീം കോടതിയില്‍ സാമ്പത്തിക സംവരണത്തിനെതിരെ ഹരജി നല്‍കിയിട്ടുള്ള ജസ്റ്റിസ് ഫോര്‍ ഈക്വാലിറ്റിയെന്ന സംഘടനയുടെ ഉദ്ദേശ ശുദ്ധി ശരിയല്ലെന്നാണ് റിട്ട. ജസ്റ്റിസ് വി. ഈശ്വരയ്യയുടെ […]